വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന എൻ18 ഇനമാണു കൂടുതൽ ആദായം നൽകുന്നത്. വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽ റംബൂട്ടാൻ നട്ട് വളർത്താം. പശിമരാശി മണ്ണാണു ചെടികളുടെ വളർച്ചയ്ക്കും മികച്ച വിളവിനും അനുയോജ്യം.
തൈകൾ തമ്മിൽ 40 അടി അകലം വേണം. ഒരേക്കറിൽ 35 തൈകൾ നടാം. മഴക്കാല ആരംഭത്തിലോ മഴയുടെ അവസാന ഘട്ടത്തിലോ നടുന്നതാണു നല്ലത്. ഗുണമേ·യുള്ള തൈകൾ നട്ടാൽ മൂന്നാം വർഷം പഴങ്ങളുണ്ടായി തുടങ്ങും.
അഞ്ചാം വർഷം മുതൽ മികച്ച വിളവ് ലഭിക്കും. പ്രധാനമായും ചാണകവും ജൈവ വളവുമാണ് നൽകുന്നത്. വർഷത്തിൽ രണ്ടു വളം, കടുത്ത വേനലിൽ ആഴ്ചയിൽ മൂന്നു നന. അതാണ് രീതി. ഇടയ്ക്ക് കന്പുകോതി ചെടികൾ അധിക ഉയരത്തിൽ പോകാതെ നിയന്ത്രിക്കും.
മാങ്കോസ്റ്റിൻ പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന വിദേശ പഴച്ചെടിയാണ് മാങ്കോസ്റ്റിൻ. വിത്തുകൾ പാകി തൈകൾ ഉത്പാദിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളത്. ഗ്രാഫ്റ്റ് തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിലും ലഭ്യമല്ല.
അന്പത് വർഷമെങ്കിലും പ്രായമുള്ളതും കൂടുതൽ ഉത്പാദനം ഉള്ളതുമായ വൃക്ഷങ്ങളിലെ ഫലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളാണ് തൈകളുടെ ഉത്പാദനത്തിന് ഉപയോഗിക്കേണ്ടത്. വെള്ളക്കെട്ട് ഇല്ലാത്ത കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിലും മാങ്കോസ്റ്റിൻ നന്നായി വളരും.
വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തണൽ ആവശ്യമാണ്. പൂക്കൾ ഉണ്ടാകാനും കായ്കൾ പിടിക്കാനും നല്ല സൂര്യപ്രകാശം വേണം. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള മാങ്കോസ്റ്റിൻ പഴങ്ങൾ ലഭിക്കാൻ തൈ നട്ട് എട്ട് മുതൽ പത്ത് വരെ വർഷങ്ങൾ കാത്തിരിക്കണം.
ചാണകവും ജൈവവളവും അടിസ്ഥാനവളമായി നൽകിയാണ് ഒരു വർഷം പ്രായമായ തൈകൾ നട്ടത്. വേനൽക്കാലത്ത് ആഴ്ചയിൽ മൂന്ന് നനയും വർഷത്തിൽ മൂന്നു വളവും നൽകും. ചെടിയുടെ വളർച്ച നോക്കിയാണ് വളത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
പ്ലാവ് പഴവർഗ തോട്ടത്തിലെ പ്രധാന കൃഷിയാണു പ്ലാവ്. പ്രധാനമായും കംബോഡിയ ഇനം പ്ലാവുകളാണു നട്ടിരിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. മധുരവും രുചിയും കൂടുതലുള്ള ഇനമാണിത്.
എട്ടു മുതൽ പത്ത് കിലോവരെ തൂക്കമുള്ള ചക്കകളാണ് ഉണ്ടാകുന്നത്. 350 പ്ലാവുകളാണ് ഈ തോട്ടത്തിലുള്ളത്. 30 ടണ്ണോളം ചക്കകൾ വിൽക്കും. എന്നാൽ, ചെറിയ ചക്കകൾ വിൽക്കാറില്ല. കൃത്യമായ നനയും വളമിടീലും നല്ല വിളവിന് ആവശ്യമാണ്.
നിരവധി തരം വിദേശ പഴച്ചെടികൾ നിറഞ്ഞ ഈ കൃഷിയിടത്തിൽ താരമാകാൻ പുലാസാനുമുണ്ട്. റംബൂട്ടാൻ പഴങ്ങളോട് സദൃശ്യമായ പഴങ്ങളാണെങ്കിലും മധുരം കൂടുതലാണ്. നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും ഇതു വളരും.
കാലാവസ്ഥ അനുകൂലമായാൽ വിളവ് മികച്ചതാകും. റംബൂട്ടാന് നൽകുന്ന അകലം പുലാസാന് ആവശ്യമില്ല. പരാഗണം നടക്കാതെ തന്നെ കായ്കളുണ്ടാകാനുള്ള കഴിവ് ഈ ചെടിയുടെ പൂക്കൾക്കുണ്ട്. തൈകളുടെ ഉത്പാദനവും വിതരണവും ജോഷി ജോസഫിനുണ്ട്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പ്ലാവ്, ഡ്രാഗണ് ഫ്രൂട്ട് തൈകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
മാർക്കറ്റിംഗ് പഴങ്ങൾ വില്പന നടത്താൻ തെല്ലും ബുദ്ധിമുട്ടില്ലന്നാണ് ജോഷി ജോസഫിന്റെ അനുഭവം. ആദ്യകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരാണ് പഴങ്ങൾ മൊത്തമായി വാങ്ങിയിരുന്നത്. എന്നാൽ, ഇപ്പോൾ എറണാകുളം, ഇടുക്കി ജില്ലകളിലെ വൻകിട കച്ചവടക്കാരാണ് കൂടുതലായും എത്തുന്നത്.
കച്ചവടക്കാർക്ക് റംബൂട്ടാൻ കിലോ 140 രൂപയ്ക്കും, ഡ്രാഗണ്ഫ്രൂട്ട് 150 രൂപയ്ക്കും ചക്ക 47 രൂപയ്ക്കും മാങ്കോസ്റ്റിൻ 180 രൂപയ്ക്കുമാണ് വിൽക്കുന്നത്. പ്രതിവർഷം ലഭിക്കുന്ന തുകയുടെ 20 ശതമാനം പ്രാരംഭ ചെലവിന് ഉപയോഗിക്കും.
50 ശതമാനം വളത്തിനും ജോലിക്കാർക്കും മറ്റു പരിചരണങ്ങൾക്കുമായി ചെലവാകും. അനുഭവങ്ങളും കൃഷിരീതികളും മറ്റും ആരുമായും പങ്കു വയ്ക്കാൻ ജോഷി ജോസഫ് തയാറാണ്.
ഫോണ്: 9947131300