ബാ​ക് ടു ​സ്കൂ​ൾ വി​ത്ത് ലെ​നോ​വോ
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ലെ​നോ​വോ, ബാ​ക്ടു സ്കൂ​ൾ വി​ത്ത് ലെ​നോ​വോ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​നോ​ദ​ത്തി​നും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ് ഇ​ന്ന് അ​നി​വാ​ര്യ​മാ​ണ്. പ്രൊ​ജ​ക്റ്റു​ക​ൾ, അ​സൈ​ൻ​മെ​ന്‍റ്, മ​റ്റ് ജോ​ലി​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് ലാ​പ്ടോ​പ്പി​നെ​യാ​ണ്.

സ്കൂ​ളി​ലേ​യ്ക്ക് മ​ട​ങ്ങാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യ്യാ​റെ​ടു​ക്കു​ന്പോ​ൾ അ​നാ​യാ​സ​വും ല​ളി​ത​വു​മാ​യി ലാ​പ്ടോ​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ലെ​നോ​വോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​ക് ടു ​സ്കൂ​ൾ വി​ത്ത് ലെ​നോ​വോ സ്കീം ​മെ​യ് 31 വ​രെ നീ​ണ്ടു നി​ല്ക്കും. ക​ണ്‍​സ്യൂ​മ​ർ നോ​ട്ട്ബു​ക്കു​ക​ൾ​ക്കും, ഡെ​സ്ക്ടോ​പ്പു​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും ഓ​ഫ​റു​ക​ൾ.

8990 രൂ​പാ വി​ല​യു​ള്ള 3 വ​ർ​ഷ വാ​റ​ന്‍റി 999 രൂ​പ​യ്ക്കും 13,990 രൂ​പ മൂ​ല്യ​മു​ള്ള 3 വ​ർ​ഷ വാ​റ​ന്‍റി​യും 3 വ​ർ​ഷ എ​ഡി​പി​യും 1990 രൂ​പ​യ്ക്കും ഒ​രു വ​ർ​ഷ പ്രീ​മി​യം കെ​യ​ർ 599 രൂ​പ​യ്ക്കും ല​ഭി​ക്കും. 4990 രൂ​പ വി​ല​യു​ള്ള ഒ​രു വ​ർ​ഷ മ​കാ ഫീ ​ലൈ​വ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.