12,990 രൂപയ്ക്ക് സ്മാർട്ട് എൽഇഡി ടിവിയുമായി ദെയ്‌വ
മും​ബൈ: ബ​ജ​റ്റ് നി​ര​ക്കി​ൽ ഏ​റ്റ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടു​ത്തി ദെ​യ്‌​വ ഏ​റ്റ​വും പു​തി​യ ഡി32​എ​സ്ബാ​ർ സ്മാ​ർ​ട്ട് എ​ൽ​ഇ​ഡി ടി​വി ഇ​ന്ത്യ​ൻ വി​പ​ണി​യി​ലി​റ​ക്കി. എ ​പ്ല​സ് ഗ്രേ​ഡ് പാ​ന​ൽ, 1.5 ജി​ഗ​ഹെ​ട്സ് കോ​ർ​ടെ​ക്സ് എ 53 ​ക്വാ​ഡ്കോ​ർ പ്രൊ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.0 വേ​ർ​ഷ​ൻ, 1 ജി​ബി റാം, 8 ​ജി​ബി റോം ​എ​ന്നി​വ ടി​വി​ക്ക് ക​രു​ത്തു പ​ക​രു​ന്നു.


3 എ​ച്ച്ഡി​എം​ഐ പോ​ർ​ട്ടു​ക​ൾ, ര​ണ്ട് യു​എ​സ്ബി പോ​ർ​ട്ടു​ക​ൾ, ഒ​പ്റ്റി​ക്ക​ൽ ഒൗ​ട്ട്പു​ട്ട്, വൈ ​ഫൈ, ലാ​ൻ എ​ന്നീ ക​ണ​ക്ടി​വി​റ്റി സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലും ദെ​യ്‌​വ വെ​ബ്സൈ​റ്റി​ലും ടി​വി ല​ഭ്യ​മാ​ണ്.