എക്സ്ഗ്രേഷ്യ പെൻഷന് അർഹതയുണ്ട്
എ​ന്‍റെ ഭ​ർ​ത്താ​വ് ട്ര​ഷ​റി മു​ഖേ​ന എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം മൂന്നു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ഇ​ല്ല എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് പു​തി​യ​താ​യി ഉ​ത്ത​ര​വു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. അ​ങ്ങ​നെയെങ്കിൽ എ​ക്സ്ഗ്രേ​ഷ്യ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്? എ​ന്താെ​ക്കെ രേ​ഖ​ക​ളാ​ണ് വേണ്ടത്?
കെ.​എ​ൻ. രാ​ജ​മ്മ,
എ​രു​മേ​ലി

എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​രു​ടെ ഫാ​മി​ലി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ഇ​ല്ലായിരുന്നു. എ​ന്നാ​ൽ 1-4-2014ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ൽ (സ. ഉ(പി) 9/2016/​ധന. 20/01/ 2016) എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻകാ രുടെ ഫാമിലിക്ക് ഫാമിലി പെ ൻഷൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. 1-7-2014നു​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​രു​ടെ കു​ടും​ബ​ത്തി​നു മാത്രമേ ഇ​തി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​നു​വേ​ണ്ടി നി​ർ​ദി​ഷ്ട ഫോ​മി​ൽ (ഫോം നന്പ ർ 6, കെഎസ്ആർ) രണ്ടു ഫോ​ട്ടോ, ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ മാ​ർ​ക്ക്, ഒ​പ്പ് തു​ട​ങ്ങി​യ​വ​യ് ക്കൊ​പ്പം മ​ര​ണ​മ​ട​ഞ്ഞ പെ​ൻ​ഷ​ണ​റു​ടെ മരണ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​ക്ക് (പെ​ൻ​ഷ​ൻ) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.