ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
എ​ച്ച്എ​സ്എ ആ​യി സർ ക്കാർ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​രു യാ​ത്ര പോ​യ​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​യി. ഭർത്താവിനെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ രണ്ട് ഓ​പ്പ​റേ​ഷ​ൻ വേണ്ടി വ​ന്നു. ഗ​വ​. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെയാ​ണ് സ്വകാര്യ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. ഏ​ക​ദേ​ശം അ​ഞ്ച​ര ല​ക്ഷം രൂ​പ ചെ​ല​വാ​യി. ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. ചി​കി​ത്സ​യ്ക്കു ചെ​ല​വാ​യ തു​ക മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ് ചെ​യ്തു കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടോ? സർക്കാർ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം ചികിത്സ തേടേണ്ടിയി രുന്നോ?
എ.​എ​സ്. ബി​ന്ദു, പ​ത്ത​നം​തി​ട്ട

താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വി​ന് സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് താ​ങ്ക​ളു​ടെ ആ​ശ്രി​ത​ൻ എ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റി​ന് അ​വ​കാ​ശ​മു​ണ്ട്. ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ല​ഭി​ച്ച ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെയും എ​ല്ലാ ബി​ല്ലു​ക​ളു​ടെ​യും ഒ​റി​ജി​ന​ൽ സ​ഹി​തം എ​സ​ൻ​ഷ്യാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി ഓ​ഫീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യോ​ടെ ജി​ല്ലാ ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പ്ര​ത്യേ​ക​മാ​യി മ​റ്റൊ​രു അ​പേ​ക്ഷ ഗ​വ​.സെ​ക്ര​ട്ട​റി​ക്കു​കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം. പ്ര​ത്യേ​ക ഉ​ത്ത​ര​വി​നു​ള്ള കാ​ല​താ​മ​സം മാ​ത്ര​മേ ഇ​ത് പാ​സാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​രി​ക​യു​ള്ളൂ.