പ്രശ്നം വേഗത്തിൽ പരിഹരിക്കാം
എ​ന്‍റെ മോ​ൾ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. സ്കൂ​ളി​ലെ പേ​രും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പേ​രും വ്യ​ത്യ​സ് തമാ​ണ്. ആ​ധാ​റി​ൽ സ്കൂ​ളി​ലെ പേ​രു​ത​ന്നെ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പേ​രു​മാ​റ്റി സ്കൂ​ളി​ലേ​തു പോ​ലെ തി​രു​ത്തി കി​ട്ടു​ന്ന​തി​നു എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്?
പാർവതി, ചെങ്ങന്നൂർ

എ​സ്എ​സ്എ​ൽ​സി ജ​യി​ച്ച ആ​ളാ​ണെ​ങ്കി​ൽ ഗ​സ​റ്റി​ൽ പ​ര​സ്യം ചെ​യ്യേ​ണ്ടി​ വ​രു​മാ​യി​രു​ന്നു. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി ആ​യ​തി​നാ​ൽ പ്രശ്നം പെട്ടെന്ന് പ​രി​ഹ​രി​ക്കാ​ം. കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് കു​ട്ടി​യു​ടെ പേ​ര് സ്കൂ​ൾ ര​ജി​സ്റ്റ​ർ പ്ര​കാ​രം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​താ​പി​താ​ക്ക​ളു​ടെ പേ​ര് സ​ഹി​തം വാ​ങ്ങു​ക. അ​തി​നു​ശേ​ഷം ജനന സർട്ടി ഫിക്കറ്റിൽ കു​ട്ടി​യു​ടെ പേര് സ്കൂ​ൾ ര​ജി​സ്റ്റ​റി​ലെ പ്ര​കാ​രം തി​രു​ത്തി ല​ഭി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത്/നഗരസഭ സെ​ക്ര​ട്ട​റി​ക്ക് ഒ​റി​ജി​ന​ൽ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ന​ൽ​കു​ക. സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്ത​ൽ വ​രു​ത്തി പു​തി​യ​ത് ന​ൽ​കു​ം. ഇ​തി​നു​വേ​ണ്ടി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രെ സ​മീ​പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.