ശന്പള ഫിക്സേഷനിൽ മാറ്റം വരും
റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. അ​ഞ്ചു വ​ർ​ഷം മു​ന്പ് ജോലിക്ക് ഹാജരാകാതിരുന്നതിനാൽ മൂന്നു വ​ർ​ഷം ആ​റു​മാ​സം എ​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പി​ന്നീ​ട് എ​ന്‍റെ അ​പേ​ക്ഷ പ്ര​കാ​രം എ​ന്നെ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ സസ്പെൻഷൻ കാലയളവിലെ ഒരു വ​ർ​ഷം അഞ്ചു മാ​സം ശൂന്യവേ​ത​ന അ​വ​ധി​യാ​യും ബാ​ക്കി​യു​ള്ള രണ്ടു വ​ർ​ഷം ഒരു മാ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കാ​നു​മാ​ണ് ഉ​ത്ത​ര​വാ​യ​ത്. എ​ന്‍റെ 2009ലെയും 2014 ലെയും ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​ത് സസ്പെൻഷൻ കാലമായ മൂന്നു വ​ർ​ഷം ആ​റു​മാ​സം ഒ​ഴി​വാ​ക്കി​യാ​ണ്. രണ്ടു വ​ർ​ഷം ഒ​രു മാ​സം ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കി​യ​തിനാൽ എ​നി​ക്ക് ആ ​കാ​ല​യ​ള​വി​ലെ ഇ​ൻ​ക്രി​മെ​ന്‍റ്, ശ​ന്പ​ള കു​ടി​ശി​ക എ​ന്നി​വ ല​ഭി​ക്കേ​ണ്ട​ത​ല്ലേ?
രാജേഷ്, തൊടുപുഴ

സസ്പെൻഷൻ കാലയളവിൽ ഡ്യൂട്ടിയായി പരിഗണിച്ച ര​ണ്ടു വ​ർ​ഷം ഒരു മാസത്തെ വെ​യ്റ്റേ​ജ്, അ​തു​പോ​ലെ ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നി​വ ലഭിക്കേണ്ടതാണ്. ശ​ന്പ​ള ഫി​ക്സേ​ഷ​നി​ൽ മാ​റ്റം വ​രും. അ​ത​നു​സ​രി​ച്ച് ഇ​പ്പോ​ഴ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റി​ൽ മാ​റ്റം വ​രും. കൂ​ടാ​തെ ര​ണ്ടു വ​ർ​ഷം ഒ​രു മാ​സത്തെ കാ​ല​യ​ള​വി​ലെ ശ​ന്പ​ള കു​ടി​ശി​ക​യ്ക്കും അ​ർ​ഹ​ത​യു​ണ്ട്. മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.