രണ്ടാമത്തെ ഇൻക്രിമെന്‍റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ
വിദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റ് ആ​യി​രി​ക്കേ പി​എസ്‌‌സി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്ക് ആ​യി 10 -8- 2013ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം ഓ​പ്ഷ​ൻ എ​ല്ലാ​വ​ർ​ക്കും ജൂ​ലൈ മാ​സ​ത്തി​ലാ​യി​രു​ന്ന​ല്ലോ. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കാ​ൻ താ​മ​സി​ച്ച​തി​നാ​ൽ എ​ന്‍റെ പ്രൊ​ബേ​ഷ​ൻ 2018 മേ​യി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തി​ൻ പ്ര​കാ​രം എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഏ​തു മാ​സ​ത്തി​ലാ​യി​രി​ക്കും ല​ഭി​ക്കു​ക. എ​നി​ക്ക് ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടാ​മ​ത്തെ​യും തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ളും ഏ​തു മാ​സ​ത്തി​ലാ​ണ് ല​ഭി​ക്കു​ക.
ശ്രീ​ജ​യ, ഏ​റ്റു​മാ​നൂ​ർ

ശ​ന്പ​ള​പ​രി​ഷ്ക​ര​ണ പ്ര​കാ​രം 1 -7- 2014വ​ച്ച് എ​ല്ലാ ജീ​വ​ന​ക്കാ​രു​ടേ​യും ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ചി​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ മു​ന്പ് വാ​ങ്ങി​ച്ചി​രു​ന്ന തീ​യ​തി​ക​ളി​ലാ​ണ്. താ​ങ്ക​ളു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് എ​ട്ടാം മാ​സ​ത്തി​ലാ​ണ് എ​ന്നു കാ​ണു​ന്നു. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ച​തു​കൊ​ണ്ട് ര​ണ്ടാം ഇ​ൻ​ക്രി​മെ​ന്‍റ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത തീ​യ​തി​യി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ ആ തീ​യ​തി​യി​ൽ​ത​ന്നെ താ​ങ്ക​ൾ​ക്ക് കു​ടി​ശി​ക​യാ​യി കി​ട​ന്നി​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ കൂ​ടി ന​ൽ​കു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം പി​ന്നീ​ടു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ എ​ട്ടാം മാ​സം വ​ച്ചു​ത​ന്നെ തു​ട​ർ​ന്നു ല​ഭി​ക്കും.