സർവീസിലിരിക്കേ അച്ഛൻ ജീവനൊടുക്കി; ഫാമിലി പെൻഷൻ കുടിശിക ലഭിക്കും
അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​. തു​ട​ർ​ന്ന് അ​മ്മ​യും മ​ര​ണ​പ്പെ​ട്ടു. എ​നി​ക്ക് പത്തു വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛന്‍റെ മ​ര​ണം. എ​നി​ക്ക് ഒ​രു സ​ഹോ​ദ​രി കൂ​ടി​യു​ണ്ട്. അ​ച്ഛ​ന്‍റെ അ​മ്മ​യു​ടെ കൂ​ടെ​യാ​ണ് ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. സ​മാ​ശ്വാ​സ തൊ​ഴി​ൽ​പ്ര​കാ​രം ആറു മാ​സം മു​ന്പ് എ​നി​ക്ക് ജോ​ലി ല​ഭി​ച്ചു. എ​ന്നാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ഇതുവരെ ല​ഭി​ച്ചി​ട്ടി​ല്ല. സ​ഹോ​ദ​രി പ​ഠി​ക്കു​ക​യാ​ണ്. അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്‍റെ പേ​രി​ൽ ല​ഭി​ക്കേ​ണ്ട​ത​ല്ലേ? അ​തു​പോ​ലെ എ​നി​ക്ക് ജോ​ലി ല​ഭി​ച്ച​തു​കൊ​ണ്ട് സ​ഹോ​ദ​രി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
ശ്യാം​കു​മാ​ർ, കൊ​ല്ലം

സ​ർ​വീ​സി​ലി​രിക്കേ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​ക്കോ അ​ല്ലെ​ങ്കി​ൽ മൂ​ത്ത കു​ട്ടി​യു​ടെ പേരിലോ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. അ​തി​നു​ള്ള അ​പേ​ക്ഷ, ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അച്ഛൻ ജോലി ചെയ്തിരുന്ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ആവശ്യമായ രേഖകൾഹാ​ജ​രാ​ക്കു​വാ​ൻ കാ​ല​താ​മ​സം വ​ന്നാ​ൽ ഫാമിലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു കാ​ല​താ​മ​സ​ത്തി​ന് ഇട​യാ​ക്കും. എ​ന്താ​യാ​ലും ജോ​ലി ല​ഭി​ച്ച​തു​കൊ​ണ്ട് ഒ​രു ആ​ശ്വാ​സ​മു​ണ്ട്. താ​ങ്ക​ളു​ടെ അ​ച്ഛ​ൻ മ​ര​ണ​മ​ട​ഞ്ഞ​തി​ന്‍റെ പി​റ്റേ​ദി​വ​സം മു​ത​ൽ താ​ങ്ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ച തീ​യ​തി വ​രെ​യു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​യി ല​ഭി​ക്കും. അ​തി​നു​ശേ​ഷം സ​ഹോ​ദ​രി​യു​ടെ പേ​രി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ മാ​റ്റി വാ​ങ്ങാ​വു​ന്ന​താ​ണ്. അച്ഛൻ അവസാനം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മു​ഖേന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം.