ചികിത്സച്ചെലവ് തിരികെ ലഭിക്കും
ഗ​വ​. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​ണ്. ക​ഴി​ഞ്ഞ മാ​സം എ​ന്‍റെ ഭ​ർ​ത്താ​വ് മ​ര​ത്തി​ൽ​നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ത​ല​യ്ക്കും കാ​ലി​നും ക്ഷ​ത​മേ​റ്റു. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ ലഭിക്കാൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ ഗ​വ.ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ടി​യ​ന്ത​ര ഓ​പ്പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​യ്ക്ക് ഏ​ക​ദേ​ശം ആറു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ഈ ​തു​ക റീ​ഇംബേ​ഴ്സ്മെന്‍റ് ചെ​യ്തു കി​ട്ടു​മോ?
സൈ​ന​ബ, വേങ്ങര

ഗ​വ​. ആ​ശു​പ​ത്രി​യി​ൽ പോയ ശേഷം അവിടെനിന്ന് റ​ഫ​ർ ചെ​യ്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേടിയിരു ന്നെങ്കിൽ മെ​ഡി​ക്ക​ൽ റീ​ ഇംബേ​ഴ്സ്മെന്‍റ് പെ​ട്ടെ​ന്നു ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഗു​രു​ത​ര​വും അ​ടി​യ​ന്ത​രവു​മാ​യി ചി​കി​ത്സ ല​ഭി​ക്കേ​ണ്ട​തി​നാ​ലാ​ണ് പെ​ട്ടെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്ന​തെ​ന്നു​ള്ള കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മെ​ഡി​ക്ക​ൽ റീ​ഇം​ബേഴ്സ്മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ര​ത്യേ​ക അ​പേ​ക്ഷ കൂ​ടി ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ട​റി, ഫി​നാ​ൻ​സി​ന് അ​ഡ്ര​സ് ചെ​യ്തു​കൊ​ണ്ട് ഉ​ൾ​ക്കൊ​ള്ളി​ക്കു​ക. പ്ര​ത്യേ​ക ഉ​ത്ത​ര​വോ​ടു​കൂ​ടി മെ​ഡി​ക്ക​ൽ റീ​ ഇംബേ​ഴ്സ്മെ​ന്‍റ് അ​നു​വ​ദി​ച്ചു​കി​ട്ടു​ന്ന​താ​ണ്. ആരോഗ്യവകുപ്പിന്‍റെ പ​രി​ശോ​ധ​നയ്​ക്കു​ശേ​ഷ​മാ​ണ് റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് അ​നു​വ​ദി​ക്കു​ക.