ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
എ​ന്‍റെ ഭ​ർ​ത്താ​വ് നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽനി​ന്ന് വിരമി ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എട്ടു വ​ർ​ഷ വും ഏഴു മാ​സവും സ​ർ​വീ​സ് ഉണ്ടായിരുന്നു. ഇ​ത് ഒന്പതു വ​ർ​ഷമായി ക​ണ​ക്കാ​ക്കി എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കവേ അ​ദ്ദേ​ഹം മാ​ർ​ച്ച് അ​വ​സാ​നം മ​ര​ണ​മ​ട​ഞ്ഞു. പെ​ൻ​ഷ​ൻ ബു​ക്കി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ഇ​ല്ല എ​ന്നാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന് അ​റി​യുന്നു. ഇ​ത് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ന്തൊ​ക്കെ രേ​ഖ​ക​ളാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ത്ര രൂ​പ കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ണ്ട്?

എം. ​ഗീ​താ​കു​മാ​രി, റാ​ന്നി

എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ മുന്പ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ 1-7-2014 മു​ത​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ഒ(​പി) 9/2016/ധന. തീ​യ​തി 20-1-2016 എ​ന്ന ഉ​ത്ത​ര​വ് മു​ഖേ​ന ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കെഎ​സ്ആ​ർ ഭാ​ഗം മൂ​ന്നി​ലെ ഫോം ​ന​ന്പ​ർ 6 പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ, ഒ​പ്പ്, തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡി​സ്ക്രിപ്റ്റീ​വ് റോ​ൾ, അ​പേ​ക്ഷ​ക​ൻ/​അ​പേ​ക്ഷ​ക​യു​ടെ രണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മ​ര​ണ​മ​ട​ഞ്ഞ പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പി​പി​ഒ യു​ടെ പ​ക​ർ​പ്പ്, 20-1-2016 ലെ 9/16 ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വി​ലെ അ​പ്പ​ൻ​ഡി​ക്സ് മൂ​ന്നു പ്ര​കാ​ര​മു​ള്ള ഡി​ക്ല​റേ​ഷ​ന്‍റെ ലീ​ഗ​ൽ ഹെ​​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് (ധ​ന​വി​ഭാ​ഗം പെ​ൻ​ഷ​ൻ) അ​പേ​ക്ഷി​ക്ക​ണം. ഫാ​മി​ലി പെ​ൻ​ഷ​നാ​യി 2295 രൂ​പ​യും അ​തി​ന്‍റെ ഡി​യ​ർ​ണ​സ് റി​ലീ​ഫും ല​ഭി​ക്കും.