ADVERTISEMENT
ADVERTISEMENT
4
Friday
July 2025
10:57 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Special News
ADVERTISEMENT
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊടുത്തുതീർത്തില്ലെങ്കിൽ ആദായനികുതി നിയമപ്രകാരമുള്ള നടപടികൾക്കു വിധേയമാകേണ്ടി വരും. ആദായനികുതി നിയമത്തിലെ 43 ബി (എച്ച്) അനുസരിച്ചാണു നികുതിനിയമത്തിൽ നടപടിയുണ്ടാവുന്നത്. ഇവ 1-4-2023 മുതൽ പ്രാബല്യത്തിൽ വന്നതിനാൽ ഈ സാന്പത്തികവർഷത്തിൽത്തന്നെ ബാധകമാകും.
ചെറുകിട വ്യവസായികൾ
വ്യവസായ സ്ഥാപനത്തിൽ ഒരു കോടി രൂപയുടെ വരെ മെഷീനറി എന്ന പേരിൽ മുതൽ മുടക്കിയിട്ടുള്ള, വാർഷിക വിറ്റുവരവ് അഞ്ചു കോടി രൂപയിൽ താഴെ മാത്രമുള്ള യൂണിറ്റുകൾ മൈക്രോ എന്റർപ്രൈസസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, മെഷീനറികളിലുള്ള മുതൽമുടക്ക് 10 കോടി രൂപയിൽ താഴെയായിരിക്കുകയും വാർഷിക വിറ്റുവരവ് 50 കോടി രൂപയിൽ താഴെ വരികയും ചെയ്യുന്ന വ്യവസായ യൂണിറ്റുകൾ സ്മോൾ എന്റർപ്രൈസസ് എന്ന പേരിലും അറിയപ്പെടുന്നു. ഇവ രണ്ടുമാണ് ചെറുകിട വ്യവസായ യൂണിറ്റുകൾ എന്ന പേരിലറിയപ്പെടുന്നത്.
വ്യാപാരത്തിലെ നിഷ്കർഷ
മേൽപറഞ്ഞ ചെറുകിട വ്യവസായ യൂണിറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ സ്വീകരിക്കുകയോ ചെയ്താൽ അവയുടെ പ്രതിഫലം 15 ദിവസങ്ങൾക്കകം കൊടുത്തിരിക്കണം. അല്ലെങ്കിൽ, ഉഭയസമ്മതപ്രകാരമുള്ള കരാർ ഉടന്പടിയുണ്ടായിരിക്കണം. കരാർ ഉടന്പടിയുണ്ടെങ്കിൽത്തന്നെ പരമാവധി കാലാവധി 45 ദിവസമായിരിക്കും. 45 ദിവസത്തിൽ കൂടുതൽ സമയം അനുവദിച്ച് പ്രത്യേക കരാർ ഉടന്പടിയുണ്ടാക്കിയാൽ പോലും അതു സാധുവല്ല.
പണം കൊടുത്തില്ലെങ്കിൽ
നിർദിഷ്ട തീയതിക്കുള്ളിൽ പണം കൊടുത്തില്ലെങ്കിൽ നിലവിലെ ബാങ്ക് റേറ്റിന്റെ മൂന്നു മടങ്ങ് നിരക്കിൽ ചെറുകിട വ്യവസായ യൂണിറ്റുകൾക്കു പലിശ നൽകേണ്ടി വരും. അതായത്,15.45 ശതമാനംനിരക്കിൽ. ഈ പലിശ ആദായനികുതി നിയമത്തിൽ ചെലവായി പരിഗണിച്ച് കിഴിവു ലഭിക്കില്ല എന്നതാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
മീഡിയം എന്റർപ്രൈസസ്
എംഎസ്എംഇ ആക്ടിൽ മൈക്രോ, സ്മോൾ & മീഡിയം എന്റർപ്രൈസസിനെപ്പറ്റിയാണ് പറയുന്നതെങ്കിലും, മീഡിയം എന്റർപ്രൈസസിൽനിന്ന് ഇടപാട് നടത്തിയാൽ മേൽപ്പറഞ്ഞ നിയമങ്ങളൊന്നും ബാധകമല്ല. മെഷീനറി ഇനത്തിൽ 10 കോടി രൂപയ്ക്കു മുകളിലും 50 കോടി രൂപ വരെയും നിക്ഷേപം ആവശ്യമുള്ളതും വിറ്റുവരവ് 250 കോടി രൂപയിൽ കൂടാതെയുള്ളതുമായ വ്യവസായ യൂണിറ്റികളെയാണു മീഡിയം എന്റർപ്രൈസസ് എന്ന ഗണത്തിൽപ്പെടുത്തുന്നത്.
രജിസ്റ്റർ ചെയ്യണം
മുകളിൽ പറഞ്ഞ വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ ആക്ടിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ എംഎസ്എംഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിന് ഉദ്യം രജിസ്ട്രേഷൻ എന്നാണു പറയുന്നത്. മേൽപ്പറഞ്ഞ ആക്ട് അനുസരിച്ച് വ്യാപാരികൾക്ക് രജിസ്ട്രേഷൻ എടുക്കാമെങ്കിലും അവർക്കു നേരത്തേ പറഞ്ഞ പ്രയോജനങ്ങൾ ലഭിക്കില്ല. എന്നാൽ, വായ്പ ആവശ്യമായ സമയത്ത് പ്രസ്തുത രജിസ്ട്രേഷനുള്ള വ്യാപാരികളെ പ്രയോറിട്ടി സെക്ടറായി ധനകാര്യസ്ഥാപനങ്ങൾ കണക്കാക്കും.
ബാധകമാകുന്ന തീയതി
ചെറുകിട വ്യവസായ യൂണിറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്പോൾ അതിന്റെ ഇൻവോയ്സ് ഡേറ്റല്ല, ഡെലിവറി ഡേറ്റാണ് കണക്കിലെടുക്കുന്നത്. സപ്ലൈ ചെയ്യുന്ന മെറ്റീരിയൽസിൽ എന്തെങ്കിലും ഡിഫക്ടുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം സപ്ലെയറിനെ അറിയിച്ചിരിക്കണം. അങ്ങനെ അറിയിച്ചു കഴിയുന്പോൾ ആ ഡിഫക്ട് പരിഹരിച്ച് കഴിഞ്ഞുള്ള ദിവസമാണ് സാധനം ഡെലിവറി ചെയ്ത തീയതിയായി എടുക്കേണ്ടത്. മേൽപ്പറഞ്ഞ നിയമം അനുസരിച്ചില്ലെങ്കിൽ മെറ്റീരിയൽ വാങ്ങിയ തുക ആദായനികുതിനിയം 43 ബി (എച്ച്) അനുസരിച്ച് വരുമാനമായി കണക്കാക്കും. പ്രസ്തുത തുക കൊടുക്കുന്പോൾ മാത്രമേ ചെലവായി അംഗീകരിക്കൂ. പ്രസ്തുത നിയമം, നിലവിലുള്ള എല്ലാ നിയമങ്ങൾക്കും ഉപരിയായി നിലകൊള്ളും.
നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ
1. മെറ്റീരിയൽ വാങ്ങിയത് 1-4-2023നു മുന്‍പുള്ള തീയതിയിലാണെങ്കിൽ 2. സപ്ലൈയർ എംഎസ്എംഇ ആക്ടിന് കീഴിൽ രജിസ്ട്രേഷൻ എടുത്തിട്ടില്ലെങ്കിൽ 3. സപ്ലൈയർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പക്ഷെ മീഡിയം എന്റർപ്രൈസസ് ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ 4. സപ്ലെയർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ട്രേഡർ ആയിട്ടാണെങ്കിൽ 5. പർച്ചേസ് ചെയ്തിരിക്കുന്നത് കാപ്പിറ്റൽ ഐറ്റം ആണെങ്കിൽ (പ്രോഫിറ്റ് & ലോസ് അക്കൗണ്ടിൽ ചെലവായി എഴുതിയിട്ടില്ലാത്ത ഐറ്റം) 6. നികുതിദായകൻ അനുമാന നികുതിയടച്ച് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരാണെങ്കിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആറു കാരണങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടെ നികുതിദായകന് ഈ നിയമം ബാധകമാകുകയില്ല.
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാറുണ്ട്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം എങ്കിലും സ്ഥാപനത്തിലെ മറ്റു ജോലിക്കാർ ചെയ്യുന്നതുപോലെ എല്ലാത്തരം ജോലികളും അവർക്കും ചെയ്യേണ്ടതായുണ്ട്. മറ്റു ജോലിക്കാരുടെ ഒപ്പമാണ് ജോലിയെങ്കിലും അവർ നിയമപരമായി സ്ഥാപനത്തിന്റെ എംപ്ലോയിയല്ല. സ്ഥാപനത്തിലെ എംപ്ലോയിയായിട്ടുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് ലഭിക്കുവാൻ അർഹതയില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരനും സ്ഥാപനവും തമ്മിൽ എംപ്ലോയർ - എംപ്ലോയി (തൊഴിലുടമ-തൊഴിലാളി) ബന്ധമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് വീട്ടുവാടകയുടെ അലവൻസുകളോ ലീവ് എൻക്യാഷ്മെന്റോ പെൻഷനോ ഉള്ള അവകാശം ഇല്ല. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നതിനുള്ള അവകാശവും അവർക്കില്ല. സാധാരണയായി സ്ഥാപനത്തിന്റെ ശന്പള രജിസ്റ്ററിൽ അവരുടെ പേരുകൾ ഉണ്ടാവില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാരെ മറ്റു ജോലിക്കാരെ പോലെ കരുതാനാവില്ല. അവർക്ക് ലഭിക്കുന്ന വരുമാനവും ശന്പളം എന്ന ഹെഡിൽ അല്ല ചേർക്കേണ്ടത്. അവരുടെ വരുമാനം ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ളത് എന്ന ഹെഡിലാണ് വരുന്നത്. അങ്ങനെ വരുന്ന സ്ഥിതിക്ക് അവർക്ക് കണക്കുകൾ സൂക്ഷിക്കുന്നതിനും ബാധ്യത ഉണ്ടാവുന്നതായി കാണാം. എന്നാൽ അവർക്ക് ആദായനികുതി നിയമം 44 എഡിഎ അനുസരിച്ച് ആകെ വരവ് 50 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 50% തുക വരുമാനം ആയി കണക്കാക്കി നികുതി നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ വ്യവസ്ഥ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാർക്ക് വളരെയധികം ലാഭകരവും പ്രയോജനപ്രദവുമാണ്. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുള്ള മറ്റുള്ളവരെപ്പോലെ കണക്കു ബുക്കുകൾ സൂക്ഷിക്കേണ്ട ആവശ്യകത ഉണ്ടാവുന്നില്ല. എന്നു മാത്രമല്ല 50% തുക ചെലവായി കുറച്ചു ലഭിക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 44 എഡിഎ അനുസരിച്ച് അനുമാന നികുതി തെരഞ്ഞെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. കരാർ ജോലിക്കാരൻ തന്റെ വരുമാനം കാണിക്കേണ്ടത് ബിസിനസിൽ നിന്നോ/ പ്രൊഫഷനിൽ നിന്നോ ഉള്ള വരുമാനം എന്ന ഹെഡിലാണ്. അതുപോലെ തന്നെ ടി വ്യക്തിക്ക് പ്രസ്തുത തുക സന്പാദിക്കുന്നതിനു വേണ്ടി ചെലവായ തുക ലഭിച്ച തുകയിൽനിന്നും കുറയ്ക്കാവുന്നതാണ്. യാത്രാ ചെലവുകളും വഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ദൈനംദിന ചെലവുകളും തേയ്മാന ചിലവും ലഭിച്ച തുകയിൽനിന്നും കിഴിവായി എടുക്കാവുന്നതാണ്. ചിലവുകൾ കഴിഞ്ഞുവരുന്ന തുകയും വേറെ വരുമാനം എന്തെങ്കിലും ഉണ്ടെങ്കിൽ അവയും കൂട്ടി, നിലവിലെ നിരക്ക് അനുസരിച്ച് നികുതി കണക്കാക്കാവുന്നതാണ്. പ്രസ്തുത വ്യക്തികൾ ജോലിക്കാർ ആണെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ വരുമാനം ബിസിനസ് / പ്രൊഫഷൻ എന്ന ഹെഡിൽ കാണിക്കുകയും അവർ കണക്കുകൾ തയ്യാറാക്കുകയും ലാഭനഷ്ടകണക്കുകളും ബാലൻസ് ഷീറ്റും തയാറാക്കി വേണം റിട്ടേണുകൾ സമർപ്പിക്കുവാൻ.
സ്രോതസിൽ നികുതി
കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരന് പ്രതിമാസ കരാർ തുക നൽകുന്പോൾ സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്. അവർക്ക് സ്ഥാപനത്തിലോ നേരിട്ടുള്ള ജോലിക്കാർക്ക് ലഭിക്കുന്ന വാർഷിക ശന്പളം രണ്ടരലക്ഷത്തിൽ കൂടുതലായാൽ നികുതി എന്ന നിയമം ബാധകമല്ല. എത്ര ശതമാനം നിരക്കിലാണ് നികുതി എന്നത് അവരുടെ ജോലിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ജോലി സെക്യൂരിറ്റി സർവീസോ, പ്യൂണോ, ഡ്രൈവറോ ആണെങ്കിൽ (ബ്ലൂ കോളർ ജോലികൾ) വാർഷിക തുക 1 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ 1% നിരക്കിൽ (ആദായനികുതി നിയമത്തിലെ 194 സി വകുപ്പനുസരിച്ച്) നൽകുന്ന തുകയിൽനിന്നും സ്ത്രോതസിൽ നികുതിയായി പിടിക്കണം. ഉയർന്ന പ്രതിഫലം പറ്റുന്ന പ്രൊഫഷണൽ ജോലി ആണെങ്കിൽ (വൈറ്റ് കോളർ ജോലികൾ) വാർഷിക തുക 30,000/- രൂപയിൽ കൂടുതലാണെങ്കിൽ അവയിൽനിന്നും സ്രോതസിൽ 10% നികുതി (ആദായനികുതിനിയമം 194 ജെ വകുപ്പനുസരിച്ച്്) ആണ് പിടിക്കേണ്ടത്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ കരാർ ജോലിക്കാർക്ക് ലഭിക്കാവുന്ന വേതനം ശന്പളത്തിൽനിന്നു ലഭിക്കുന്ന വരുമാനം (ഇൻകം ഫ്രം സാലറി) എന്ന ഹെഡിൽ അല്ല വരുന്നത്. ഇത് തൊഴിലുടമയും കരാർ ജോലിക്കാരനും തമ്മിൽ ഒരു എംപ്ലോയർ - എംപ്ലോയി ബന്ധം ഇല്ലാത്തതിനാലാണ്. അതിനാൽ അവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ശന്പളക്കാർ ഉപയോഗിക്കുന്ന ഫോം (ഐടിആർ - 1 ഉം ഐടിആർ 2ഉം) ഉപയോഗിക്കുവാൻ സാധിക്കില്ല. അതുപോലെതന്നെ തൊഴിലുടമ സ്രോതസിൽ നികുതി പിടിച്ച് ടിഡിഎസ് റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ 192-ാം വകുപ്പിൽ നികുതി പിടിച്ചുവെന്നും എഴുതരുത്. സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 എയിലാണ് തൊഴിലുടമ കരാർ ജോലിക്കാരന് നൽകേണ്ടത്. ഫോം നന്പർ 16ൽ സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്കാണ്.
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. അതിനുവേണ്ടി നികുതിനിയമത്തിൽ 139(8എ) എന്ന വകുപ്പ് കൂട്ടിച്ചേർത്തു. പുതിയ നിയമം അനുസരിച്ച് നികുതിദായകർക്ക് അസസ്മെന്റ് വർഷം കഴിഞ്ഞ് 24 മാസത്തിനകം അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. ഫയൽ ചെയ്ത റിട്ടേണിൽ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ അധികനികുതി അടച്ച് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്.
ഫയൽ ചെയ്യാൻ
സാന്പത്തികവർഷം 20-21 ലെ റിട്ടേണ്‍ ആണ് അപ്ഡേറ്റഡ് ചെയ്യേണ്ടത് എന്നു കരുതുക. 20-21 സാന്പത്തികവർഷത്തിന്റെ അസസ്മെന്റ് വർഷം കഴിയുന്നത് 2022 മാർച്ച് 31 നാണ്. ആ ദിവസം കഴിഞ്ഞ് 24 മാസത്തേക്ക് 20-21 ലെ റിട്ടേണുകൾ അപ്ഡേറ്റ് ചെയ്ത് ഫയൽ ചെയ്യാൻ അവസരമുണ്ട്. അതായത് 2024 മാർച്ച് 31 വരെ പ്രസ്തുത അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. പക്ഷേ, ഒരു നിബന്ധന ഉണ്ട്. അസസ്മെന്റ് വർഷം കഴിഞ്ഞ് 12 മാസത്തിനകം അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യുകയാണെങ്കിൽ അടക്കുന്ന നികുതിയുടെയും പലിശയുടെയും ഫീസിന്റെയും സർചാർജിന്റെയും 25% അധികനികുതി അടക്കണം. 12 മാസം കഴിഞ്ഞ് 24 മാസത്തിനകമാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ പ്രസ്തുത നികുതിയുടെയും പലിശയുടെയും ഫീസിന്റെയും 50% വരുന്ന തുക അധികനികുതി ആയി അടയ്ക്കണം. ഒരു നികുതിദായകന് ഒരു വർഷത്തേക്ക് ഒരു അപ്ഡേറ്റ് റിട്ടേണ്‍ മാത്രമേ ഫയൽ ചെയ്യാൻ സാധിക്കൂ. യഥാർഥ നികുതി കണക്കാക്കുന്പോൾ ടിഡിഎസ് പിടിച്ചതും മുൻകൂർ നികുതി അടച്ചതും ഒക്കെ പരിഗണിക്കണം.
ഫയൽ ചെയ്യുന്പോൾ
ഐടിആർ-യു ഫയൽ ചെയ്യുന്പോൾ നികുതിദായകൻ ഓരോ ഹെഡിലും ഉണ്ടായ അധികവരുമാനം മാത്രം സൂചിപ്പിച്ച് നികുതി അടച്ചാൽ മതി. സാധാരണ ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് കാണിക്കുന്നതുപോലെ വിശദീകരണങ്ങൾ ആവശ്യമില്ല. കൂടാതെ അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവന്ന ആവശ്യകതയെപ്പറ്റിയും സൂചിപ്പിക്കണം. നികുതി അടച്ച ചെലാന്റെ ഡീറ്റെയിൽസും റിട്ടേണിനൊപ്പം സൂചിപ്പിക്കണം.
വെരിഫിക്കേഷൻ
ടാക്സ് ഓഡിറ്റ് ഉള്ള കേസുകളിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചുവേണം അപ്ഡേറ്റഡ് റിട്ടേണുകൾ വെരിഫൈ ചെയ്യേണ്ടത്. ടാക്സ് ഓഡിറ്റ് ഇല്ലാത്ത കേസുകളിൽ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് വെരിഫൈ ചെയ്യാവന്നതാണ്. എന്നാൽ അക്നോളജ്മെന്റ് ബംഗളൂരുവിൽ അയച്ചുകൊടുത്ത് വെരിഫൈ ചെയ്യുന്ന രീതി അപ്ഡേറ്റഡ് റിട്ടേണുകൾക്ക് ബാധകമല്ല. സാധാരണ റിട്ടേണുകൾ കൂടാതെ ആണ് അപ്ഡേറ്റഡ് റിട്ടേണുകൾ. നിലവിൽ നിർദിഷ്ട സമയത്ത് ഫയൽ ചെയ്യുന്ന 139(1) വകുപ്പനുസരിച്ചുള്ള ഒറിജിനൽ റിട്ടേണുകൾ, 139(4) അനുസരിച്ച് താമസിച്ചു ഫയൽ ചെയ്യുന്ന ബിലേറ്റഡ് റിട്ടേണുകൾ 139(5) അനുസരിച്ച് ഫയൽ ചെയ്യുന്ന റിവൈസ്ഡ് റിട്ടേണുകൾ എന്നിവ കൂടാതെ അതിനു ശേഷം 139(8എ) അനുസരിച്ച് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നത്. ആദ്യത്തെ മൂന്നു റിട്ടേണുകൾ ഫയൽ ചെയ്യാവുന്ന സമയത്ത് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധ്യമല്ല. അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കുന്ന പീരിയഡിൽ ആദ്യത്തെ മൂന്നു റിട്ടേണുകളും ഫയൽ ചെയ്യുവാൻ സാധിക്കില്ല.
റീഫണ്ടില്ല
നികുതി ബാധ്യത കുറയ്ക്കാനോ റീഫണ്ട് തുക വർധിപ്പിക്കാനോ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഡിപ്പാർട്ട്മെന്റിന് ബെനിഫിറ്റ് കിട്ടുന്ന കാര്യമാണെങ്കിൽ മാത്രമേ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. നികുതിദായകർക്ക് എന്തെങ്കിലും വരുമാനം നികുതി അടക്കുന്നതിൽനിന്ന് വിട്ടുപോയി എന്ന് പിന്നീട് മനസിലായാലും, അല്ലെങ്കിൽ അർഹത ഇല്ലാത്ത ക്യാരിഫോർവേർഡ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള അവസരമായും അപ്ഡേറ്റഡ് റിട്ടേണ്‍ ഫയലിംഗിനെ കാണാവുന്നതാണ്.
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്ടിരുന്ന തീയതികളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പ്രസ്തുത രണ്ട് വർഷം 50,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക നികുതിയായി സ്രോതസിൽ പിടിക്കുകയോ കളക്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ ഇരട്ടി നിരക്കിൽ അല്ലെങ്കിൽ 5% ഏതാണോ കൂടുതൽ, സ്രോതസിൽനിന്നും പിടിക്കുന്നതായിരിക്കും. 2022-23 സാന്പത്തികവർഷത്തിലേക്ക് 2020-21ലേയും 2021-22ലേയും (സാന്പത്തികവർഷങ്ങൾ) റിട്ടേണുകൾ ആണ് ഉദ്ദേശിച്ചിരിക്കുന്നത്. 2020-21, 2020-22 സാന്പത്തികവർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പോരാ, അവ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് നിർദേശിക്കപ്പെട്ടിരുന്ന സമയത്തിനുള്ളിലും സമർപ്പിച്ചിരിക്കണം. 2021ലെ ഫിനാൻസ് ആക്ടിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ തുടർന്നാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ നികുതിദായകരും റിട്ടേണുകൾ സമർപ്പിക്കുന്നതിനു വേണ്ടിയാണ് പ്രസ്തുത മാറ്റങ്ങൾ ഫിനാൻസ് ആക്ടിൽ വരുത്തിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ട് നിബന്ധനകളും ബാധകമായാൽ മാത്രമേ ഇരട്ടി നികുതി സ്രോതസിൽ പിടിക്കുവാൻ സാധിക്കുകയുള്ളൂ. അതായത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നികുതി റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്ക് മുന്‍പ് ഫയൽ ചെയ്യാതിരിക്കുകയും അതോടൊപ്പം രണ്ടു വർഷങ്ങളിലും 50,000 രൂപയിൽ കൂടുതലുള്ള തുക സ്രോതസിൽനിന്നു നികുതിയായി പിടിക്കുക അല്ലെങ്കിൽ കളക്ട് ചെയ്തിരിക്കുകയും ചെയ്യണം. രണ്ടു വർഷങ്ങളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ല, പക്ഷേ ടി.ഡി.എസ്. തുക 50,000 രൂപയിൽ താഴെ മാത്രമാണ് വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിന് സാധിക്കില്ല. അതുപോലെ തന്നെ 50,000 രൂപയിൽ കൂടുതലുള്ള തുക ടി.ഡി.എസായി ഉണ്ട്. പക്ഷേ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രണ്ട് വർഷങ്ങളിൽ ഒന്നിൽ മാത്രമേ റിട്ടേണ്‍ സമയത്ത് ഫയൽ ചെയ്യുന്നതിന് മുടക്ക് വന്നിട്ടുള്ളൂ. ആ സാഹചര്യത്തിലും ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽനിന്നു പിടിക്കുവാൻ സാധിക്കില്ല.
പുതിയ നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഈ നിയമം ബാധകമല്ല. 1) ആദായനികുതി നിയമം 192 വകുപ്പനുസരിച്ച് തൊഴിലുടമ ശന്പളത്തിൽനിന്നു പിടിക്കുന്ന ടി.ഡി.എസ്. 2) 192 എ വകുപ്പനുസരിച്ച് 30,000 രൂപയിൽ കൂടുതലുള്ള തുക അഞ്ചു വർഷം പൂർത്തിയാകാത്ത ജോലിക്കാരൻ പ്രോവിഡന്റ് ഫണ്ടിന്റെ അക്യുമിലേറ്റഡ് ബാലൻസിൽനിന്നു പിൻവലിക്കുന്പോൾ പിടിക്കുന്ന ടി.ഡി.എസ്. 3) 194 ബി വകുപ്പനുസരിച്ച് ലോട്ടറി അടിക്കുന്പോൾ നല്കുന്ന തുകയിൽനിന്നും പിടിക്കുന്ന ടി.ഡി.എസ്. 4) 194 ബി.ബി. വകുപ്പനുസരിച്ച് കുതിരപ്പന്തയത്തിൽനിന്നും ലഭിക്കുന്ന പണത്തിന്റെ സ്രോതസിൽ പിടിക്കുന്ന നികുതി. 5) 194 എൽ.ബി.സി. വകുപ്പനുസരിച്ച് സെക്യൂരിറ്റൈസേഷൻ ട്രസ്റ്റിൽ ഇൻവെസ്റ്റ് ചെയ്ത പണത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നു സ്രോതസിൽ പിടിക്കുന്ന നികുതി. 6) 194 എൻ വകുപ്പനുസരിച്ച് ബാങ്കിൽനിന്നും പണം പിൻവലിക്കുന്പോൾ സ്രോതസിൽ പിടിക്കുന്ന നികുതി. കൂടാതെ ഇന്ത്യയിൽ സ്ഥിരമായി ഒരു എസ്റ്റാബ്ലിഷ്മെന്റ് ഇല്ലാത്ത നോണ്‍ റെസിഡന്റ്സിന് നല്കുന്ന തുകയിൽനിന്നും പിടിക്കുന്ന ടി.ഡി.എസിന് ഈ നിയമം ബാധകമല്ല. 206 എഎ വകുപ്പനുസരിച്ച് പാൻ നന്പർ ഇല്ലാതെ സ്രോതസിൽ ഉയർന്ന നിരക്കിൽ നികുതി പിടിക്കേണ്ടി വരുന്ന സാഹചര്യങ്ങളും 206 എ.ബി. അനുസരിച്ച് ഉയർന്ന നിരക്കിൽ ടിഡിഎസ്. പിടിക്കേണ്ടുന്ന സാഹചര്യവും ഒരുമിച്ച് വന്നാൽ കൂടുതൽ നിരക്ക് ബാധകമായ വകുപ്പ് അനുസരിച്ച് സ്രോതസിൽ നികുതി പിടിക്കേണ്ടതാണ്.
ടാക്സബിൾ ഇൻകം ഇല്ലാത്തതുകൊണ്ട് റിട്ടേണുകൾ ഫയൽ ചെയ്യാത്ത സാഹചര്യങ്ങളിൽ
ടാക്സബിൾ ഇൻകം ഇല്ല എന്ന കാരണത്താൽ റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്നത് ഉയർന്ന നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാതിരിക്കാനുള്ള ഒരു കാരണമായി കണക്കാക്കാവുന്നതല്ല. അതുപോലെതന്നെ 15 ജി/15 എച്ച് എന്നീ ഫോമുകൾ ഹാജരാക്കി എന്നതും ഉയർന്ന നിരക്കിൽ നികുതി പിടിക്കാതിരിക്കാൻ കാരണമാവില്ല.
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായനികുതി റിട്ടേണിൽ എന്തെങ്കിലും തെറ്റു കടന്നുകൂടിയെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും വരുമാനമോ ചെലവോ വിട്ടുപോയതായി പിന്നീട് മനസിലാക്കുകയോ ചെയ്താൽ നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണ്‍ പുതുക്കി ഫയൽ ചെയ്യാവുന്നതാണ്. 2016-17 സാന്പത്തികവർഷത്തിനു മുന്‍പ് ഒറിജിനൽ റിട്ടേണ്‍ നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തിനു മുന്‍പു ഫയൽ ചെയ്തിരുന്നാൽ മാത്രമേ റിവൈസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2016-17 വർഷം മുതൽ ബിലേറ്റഡ് ആയി ഫയൽ ചെയ്യുന്നവ, ഡിസംബർ മാസം 31ന് മുന്‍പ് തന്നെ ആവശ്യമെങ്കിൽ റിവൈസ് ചെയ്തിരിക്കണം. പുതിയ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ഒറിജിനൽ റിട്ടേണ്‍ സമർപ്പിച്ച തീയതിയും അക്നോളജ്മെന്റ് നന്പരും സൂചിപ്പിക്കേണ്ടതുണ്ട്. അസസ്മെന്റ് പൂർത്തിയായാൽ റിട്ടേണുകൾ റിവൈസ് ചെയ്യാൻ സാധിക്കില്ല. അതിനാൽ റിട്ടേണുകൾ റിവൈസ് ചെയ്യേണ്ടതുണ്ടെങ്കിൽ ഡിസംബർ 31 വരെ കാത്തുനില്‍ക്കരുത്. ആദായനികുതി വകുപ്പിൽനിന്ന് ഇന്റിമേഷനോ റീഫണ്ടോ ലഭിച്ചു എന്നു കരുതി അസസ്മെന്റ് പൂർത്തിയായി എന്നും കരുതരുത്.
റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തുണ്ടാകാവുന്ന വീഴ്ചകൾ
1. ശരിയായിട്ടുള്ള റിട്ടേണ്‍ ഫോം തെരഞ്ഞെടുക്കാതിരിക്കുക. 2. ബാങ്ക് അക്കൗണ്ട് നന്പറിലോ ഐഎഫ്എസ്സി കോഡിലോ തെറ്റു സംഭവിക്കുക. 3. 26 എഎസുമായി മാച്ച് ചെയ്യാതിരിക്കുക. 4. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്നു ലഭിച്ച പലിശ റിട്ടേണിൽ ഉൾപ്പെടുത്താതിരിക്കുക. 5. ടിഡിഎസ് റീഫണ്ടിനു ലഭിക്കുന്ന പലിശ ഉൾപ്പെടുത്താതിരിക്കുക മുകളിൽ സൂചിപ്പിച്ചതിൽ നാലും അഞ്ചും കാര്യങ്ങൾ 26 എഎസിൽ കാണില്ലാത്തതിനാൽ വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുക്കാതെയും മുൻകാല നഷ്ടങ്ങൾ ക്യാരി ഫോർവേഡ് ചെയ്യാതെയും റിട്ടേണുകൾ ഫയൽ ചെയ്യപ്പെടാറുണ്ട്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്‍പ് ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കുന്ന ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി, ഫോം നന്പർ 26 എഎസ് എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കണം റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റും ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി നികുതിദായകനു പല സോഴ്സുകളിൽനിന്നു ലഭിച്ച വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങൾ നല്‍കുന്നുണ്ട്. ഇവയിൽ സേവിംഗ്സ് അക്കൗണ്ടിൽനിന്നു ലഭിക്കുന്ന പലിശയും ടാക്സ് റീഫണ്ട് ഉണ്ടെങ്കിൽ അതിൽനിന്നു ലഭിക്കുന്ന പലിശയും പൂർണമായ തോതിലുള്ള ബാങ്ക് ഇൻവെസ്റ്റ്മെന്റ്സും ഒക്കെ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡിപ്പാർട്ട്മെന്റിൽനിന്നു നോട്ടീസ് ലഭിക്കുന്നതിനു കാത്തുനില്‍ക്കാതെ നിർദിഷ്ട സമയത്തിനുള്ളിൽത്തന്നെ റിവൈസ് ചെയ്തു ഫയൽ ചെയ്യുന്നതാണ് ഉചിതം. ഒറിജിനൽ റിട്ടേണുകൾ ഫയൽ ചെയ്ത അതേ സ്റ്റെപ്പുകൾ തന്നെയാണു ഫയൽ റിവൈസിംഗിനും അനുവർത്തിക്കേണ്ടത്. സമയപരിധിക്കുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാവുന്നതാണ്.
വെരിഫൈ ചെയ്യണം
ഫയൽ ചെയ്ത റിട്ടേണുകൾ വെരിഫൈ ചെയ്യുവാൻ വിട്ടുപോകരുത്. വെരിഫൈ ചെയ്യാത്ത റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടതായി ആദായനികുതി വകുപ്പ് കണക്കാക്കില്ല. ഒറിജിനൽ റിട്ടേണ്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കിൽ അവ റിവൈസ് ചെയ്യാൻ സാധിക്കില്ല. ഡിജിറ്റൽ സിഗ്നേച്ചർ വഴിയോ ആധാർ ഒടിപി വഴിയോ മാന്വലായി ഒപ്പിട്ട് ഐടിആർ-5 അയച്ചുകൊടുത്തോ വെരിഫൈ ചെയ്യാവുന്നതാണ്. ഒറിജിനൽ റിട്ടേണ്‍ ഫയൽ ചെയ്ത സമയത്ത് ഐടിആർ ഫോം തെരഞ്ഞെടുത്തപ്പോൾ തെറ്റു സംഭവിച്ചാൽ റിവൈസ് ചെയ്തു ഫയൽ ചെയ്യുന്പോൾ യഥാർഥ ഐടിആർ തന്നെ ഉപയോഗിക്കാവുന്നതാണ്. ഒറിജിനൽ റിട്ടേണിൽ കാണിച്ചിരിക്കുന്ന നികുതി അടവുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്ന റിട്ടേണുകളിലും കാണിക്കണം. റിട്ടേണ്‍ റിവൈസ് ചെയ്ത് ഫയൽ ചെയ്തുകഴിഞ്ഞാൽ ഒറിജിനൽ റിട്ടേണിന്റെ പ്രസക്തി നഷ്ടപ്പെടും.
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വത്തെ അടിസ്ഥാനമാക്കിയാണു മുൻകൂർ നികുതിയടയ്ക്കുന്നത്. അതായത്, വരുമാനമുണ്ടാകുന്ന മുറയ്ക്ക് അടയ്ക്കുക. ഒരു വർഷം സന്പാദിക്കുന്ന വരുമാനം എസ്റ്റിമേറ്റ് ചെയ്ത്, അതിനെ നാലു പാദങ്ങളാക്കിത്തിരിച്ച് ഓരോ കാലയളവിലും ലഭിക്കുന്ന വരുമാനത്തിന്റെ നികുതിയാണ് ഓരോ ഗഡുവിലായി അടയ്ക്കേണ്ടത്. സാധാരണയായി ബിസിസുകാരെ സംബന്ധിച്ച് ഓരോ പാദത്തിലെയും വരുമാനം കൃത്യമായി നിശ്ചയിക്കാൻ ബദ്ധിമുട്ടുള്ളതുകൊണ്ട് അവ എസ്റ്റിമേറ്റ് ചെയ്യുകയാണ്. സ്രോതസിൽ പിടിച്ച നികുതി കിഴിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത ഒരു വർഷത്തേക്കു വരുന്നുണ്ടെങ്കിൽ പ്രസ്തുത നികുതിദായകർ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർ ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതിയടയ്ക്കണം. 2023-24 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം: ഒരു നികുതിദായകന്റെ 2023-24 സാന്പത്തിക വർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു. അദ്ദേഹം 2023 ജൂണ്‍ മാസം 15നു മുന്‍പ് 15,000 രൂപ ആദ്യ ഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നെന്നു കരുതുക. ആകെ നികുതി ബാധ്യതയായ ഒരു ലക്ഷം രൂപയിൽനിന്നു സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നു നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് സെപ്റ്റംബർ 15ന് രണ്ടാം ഗഡുവായി അദ്ദേഹം അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയിൽനിന്ന് ആദ്യ ഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപ. ഡിസംബർ 15നു മുന്‍പ് മൂന്നാം ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നു നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപയാണ് അടയ്ക്കേണ്ടത്. നാലാമത്തെ ഗഡു 2024 മാർച്ച് മാസം 15ാം തീയതിക്കുമുന്പായിട്ടാണ് അടയ്ക്കേണ്ടത്. ആകെ നികുതിതുകയായ ഒരു ലക്ഷം രൂപയിൽനിന്ന് സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിതുകയായ 80,000 രൂപയിൽ നിന്നും നാളിതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20000 രൂപയാണ് നാലാമത്തെ ഗഡു. എന്നാൽ ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനം നികുതിയടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിനു ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2024 മാർച്ച് മാസം 15-ാം തീയതിക്കുമുന്പ് അടച്ചാൽ മതി. അതുപോലെ തന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2024 മാർച്ച് 15നു മുന്‍പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കിൽ സർചാർജും കൂട്ടി വേണം നികുതിയടയ്ക്കാൻ. മുൻകൂർ നികുതിയിൽ കുറവു വന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവയനുസരിച്ച് പലിശ നൽകേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90 ശതമാനത്തിൽ താഴെയാണു വരുന്നതെങ്കിൽ കുറവുവന്ന തുകയ്ക്ക് പലിശയും ഈടാക്കുന്നതാണ്. വരുമാനത്തിന്റെ കൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്രോതസിൽ നികുതിയാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഉയർന്ന വരുമാനക്കാർക്കു നികുതി നിരക്കുകൾ 30 ശതമാനം വരെയാകുന്നതിനാൽ ഇവയുംകൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.
മുതിർന്ന പൗരന്മാർക്ക് ഇളവ്
ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതവരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമൊന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടവിൽനിന്നു കിഴിവ് ലഭിക്കും. അതിനു താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം. 1) നികുതിദായകൻ വ്യക്തിയായിരിക്കണം. 2) നികുതിദായകൻ ആദായനികുതിനിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം. 3) നികുതിദായകനു പ്രസ്തുത സാന്പത്തികവർഷത്തിൽ 60 വയസിൽ കൂടിയിരിക്കണം. 4) നികുതിദായകനു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമൊന്നുമുണ്ടാകരുത്. ഇങ്ങനെയുള്ളവർക്ക് നികുതി ബാധ്യത ഉണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തു നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.
നോണ്‍ റെസിഡന്റാണെങ്കിൽ
ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മുതിർന്ന പൗരന്മാരാണെങ്കിൽ പോലും, മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം. തവണ അടയ്ക്കേണ്ട തീയതി അടയ്ക്കേണ്ട തുക 1. 2023 ജൂണ്‍ മാസം 15-ാം തീയതിക്കു മുന്‍പ് ആകെ വരുമാനം എസ്റ്റിമേറ്റ് ചെയ്ത് അതിന്റെ നികുതി നിശ്ചയിച്ച് സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിവരുന്ന തുകയുടെ 15%. 2. 2023 സെപ്റ്റംബർ 15-ാം തീയതിക്കു മുന്‍പ് ആകെ വരുമാനത്തിന്റെ നികുതിനിശ്ചയിച്ച് അതിൽനിന്നു സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിയുള്ളതിന്റെ 45 ശതമാനത്തിൽനിന്ന് ആദ്യ ഗഡുവായി അടച്ച തുക കിഴിച്ചു ബാക്കിവരുന്ന തുക. 3. 2023 ഡിസംബർ 15-ാം തീയതിക്കു മുന്‍പ് ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിൽനിന്നു നാളിതുവരെ സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കി വരുന്ന തുകയുടെ 75 ശതമാനത്തിൽനിന്ന് നാളിതുവരെ അടച്ച മുൻകൂർ നികുതി കിഴിച്ചു ബാക്കിവരുന്ന തുക. 4. 2024 മാർച്ച് മാസം 15-ാം തീയതിക്കു മുന്‍പ് ആകെ വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിൽനിന്നു സ്ത്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിവരുന്ന തുകയിൽനിന്നും കഴിഞ്ഞ മൂന്നു തവണകളായി അടച്ച മുൻകൂർ നികുതി കിഴിച്ചു ബാക്കിവരുന്ന തുക.
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്നു പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായി വേർതിരിക്കാം. 1) ഹ്രസ്വകാല മൂലധനനേട്ടം 2) ദീർഘകാല മൂലധനനേട്ടം. മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്റെ സ്വത്തുക്കളെയാണ്. അവ ബിസിനസുമായോ പ്രഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല. എന്നാൽ താഴെ പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല. 1) വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ-ട്രേഡ് 2) വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ മുതലായവ 3) നഗരപരിധിയിലല്ലാത്ത കൃഷിഭൂമി 4) 6.5% ഗോൾഡ് ബോണ്ട് 1977, 7% ഗോൾഡ് ബോണ്ട് 1980. നാഷണൽ ഡിഫൻസ് ബോണ്ട് 1980 5) സ്പെഷൽ ബെയറർ ബോണ്ട് 1991, 6) 1999ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട് 7) 2015-ലെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ മൂലധന ആസ്തികളിൽ പെടുന്നതല്ല. വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പയുന്നവ ഉൾപ്പെടുത്താവുന്നതല്ല. 1) ജ്വല്ലറി 2) പുരാവസ്തുക്കൾ 3) ഡ്രോയിംഗ്സ്, പെയിന്റിംഗ്സ് മുതലായവ 4) ആർട്ട് വർക്കുകൾ 5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെതന്നെ ഫർണിച്ചറുകളും മറ്റും സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കാവുന്നതാണ്. കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുതസ്ഥലം സ്ഥിതിചെയ്യുന്ന ലൊക്കേഷനെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000ത്തിനും ഒരുലക്ഷത്തിനുമിടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. എന്നാൽ ഒരു ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്നും ആറ് കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള സ്ഥലങ്ങളുടെ അതിർത്തിയിൽനിന്നും എട്ട് കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചു എന്ന് കരുതി അവ മൂലധന ആസ്തിയായി തന്നെ കണക്കാക്കാം. എന്നാൽ തേയ്മാന ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സുക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ അവ വിൽക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക്-ഇൻ-ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.
ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും
ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികളും ഇക്യുറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചു കഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ അത് ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും.
മൂലധനനേട്ടത്തിന്റെ നികുതി
മൂലധനനേട്ടത്തിന്റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ അല്ലെങ്കിൽ ദീർഘകാല മൂലധനനേട്ടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതിനിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതും അവ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം ഒരു ലക്ഷം രൂപ വരെ നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്. ഒരു ലക്ഷത്തിനു മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പ്രസ്തുത കാലാവധി കൈവശം വയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15% നികുതി ചുമത്തപ്പെടുന്നതുമാണ്. മേൽപ്പറഞ്ഞത് 15% എന്ന് സൂചിപ്പിച്ചത് ബാധകമാകുന്ന സെസും സർചാർജും ഉൾപ്പെടെയല്ല, അതുപോലെ തന്നെയാണ് ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്ചൽ ഫണ്ടിന്റെ യൂണിറ്റുകളും നികുതിക്കായി കണക്കാക്കപ്പെടുന്നത്. ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10 (23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്റെ 65% വരുന്ന തുകകൾ ഡൊമസ്റ്റിക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിനു ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുന്നതും. ഇവ ആദായനികുതി നിയമം വകുപ്പ് 111 എയിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഓഹരികൾ ആദായനികുതിയിൽനിന്നും കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പീരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളൂ. ഒരു ലക്ഷത്തിന് മുകളിൽ ലഭിക്കുന്ന മുലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. മറ്റു ഹ്രസ്വകാല മൂലധനനേട്ടത്തിന് സാധാരണ നിരക്കിലാണ് നികുതി.
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകന് നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതി ആയി അടക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽ നിന്നും നികുതി പിരിവ് ഊർജിതമാക്കിയിരിക്കുന്നത്. ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കുംകൂടി ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിതസമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്.
നികുതി സ്രോതസിൽനിന്നും പിടിക്കുന്പോൾ ഉപയോഗിക്കേണ്ട റിട്ടേണ്‍ ഫോമുകൾ
1) 24 ക്യു - ശന്പളത്തിൽ നിന്നുള്ള നികുതി 2) 26 ക്യു - ശന്പളം ഒഴികെയുള്ള റെസിഡന്റിന് നൽകുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി. 3) 27 ക്യു - നോണ്‍ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്റും ഉൾപ്പെടെയുള്ള ഏത് വരുമാനവും നൽകുന്ന അവസരങ്ങളിൽ 4) 27 ഇക്യു - ടിസിഎസിന്റെ റിട്ടേണുകൾ
സ്രോതസിൽ നിന്നും നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നും പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നും യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കുകയില്ല. 1-7-2012 മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200/- രൂപ വീതം ചുമത്തുവാൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴ തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണം കൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായിത്തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടു കൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ നികുതി പിടിച്ച ആൾക്ക് സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്ത് നോക്കാവുന്നതാണ്. അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് തെറ്റ് തിരുത്താവുന്നതാണ്.
നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നത് ഉറപ്പാക്കുന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 ൽ ആണ് നൽകേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിന്റെ വെബ്സൈറ്റിൽ നിന്നുവേണം ഡൗണ്‍ലോഡ് ചെയ്യാൻ. ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിൽ ആണ് നൽകേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലങ്കിൽ പിഴ
സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ല എങ്കിൽ നികുതി ഉദ്യോഗസ്ഥന് സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ 1,00,000 രൂപവരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ, താഴെ പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല. 1) പിടിച്ച നികുതി ഗവണ്മെന്റിൽ അടച്ചിട്ടുണ്ടെങ്കിൽ 2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ 3) റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ. ഈ മൂന്ന് നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്താതിരിക്കുന്നത്.
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാനം വെളിപ്പെടുത്തി നികുതിയടയ്ക്കാം. ആദായനികുതി നിയമത്തിലെ 44 എ.ഡി വകുപ്പനുസരിച്ച്, ചുരുക്കം ചില ബിസിനസും നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2022-23 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിലാണ് ഇത്തരത്തിൽ നികുതി ഒടുക്കാനാകുക. ഇങ്ങനെ വന്നാൽ, വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം തുക വരുമാനമായി കണക്കാക്കി അതിന്റെ അനുമാന നികുതി എന്ന പേരിൽ ആദായനികുതിയായി അടയ്ക്കാം. ഇതിലൂടെ, കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്ന് ഒഴിവാകാനും കഴിയും. ആദായനികുതി നിയമം 44 എ.ബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിനു വിധേയമാക്കേണ്ടതാണ്. എന്നാൽ 44 എ.ഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്കു രണ്ടു കോടിവരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കാം.
വിലക്കുള്ളവർ
ഏജൻസി വ്യവസായികൾക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാനാവില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ (ഇൻഡിവിജ്വൽ) ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ ഈ മൂന്നുതരം നികുതിദായകരും റെസിഡന്റായിരിക്കുകയും വേണം. 50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ, കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിനു വിധേയമാകുന്നിൽനിന്നും ഒഴിവു നേടാവുന്നതാണ്. ആദായനികുതി നിയമം 44 എ.ഡി.എ വകുപ്പനുസരിച്ചാണിത് (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി). ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണു ബാധകം. എല്ലാവരും റെസിഡന്റായിരിക്കണം. അനുമാനനികുതി അടയ്ക്കുന്നവർ, നിലവിലുള്ള നിയമം 44 എ.ഡി അനുസരിച്ച് വിറ്റുവരവിന്റെ എട്ടു ശതമാനം/ ആറു ശതമാനം വരുമാനമായി കാണിക്കണം. ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവും ഇതിൽനിന്നു കിഴിവായി അനുവദിക്കില്ല. സ്ഥാവരവസ്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കിവരുന്ന വരുമാനമാണു വിറ്റുവരവിന്റെ എട്ടു ശതമാനം/ ആറു ശതമാനമായി അംഗീകരിക്കേണ്ടത്. വരുമാനം എട്ട്/ആറ് ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് എട്ട്/ആറ് ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ ആദായനികുതി
2015-16 സാന്പത്തികവർഷംവരെ അനുമാന നികുതി അടയ്ക്കാൻ തീരുമാനിക്കുന്നവർക്കു മുൻകൂർ ആദായനികുതി ഒടുക്കേണ്ടിയിരുന്നില്ല. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ മുഴുവൻ നികുതിയും മാർച്ച് 15നു മുന്‍പായി മുൻകൂറായി അടയ്ക്കണമെന്ന നിബന്ധന ഉൾപ്പെടുത്തി.
അഞ്ചു വർഷം
ആദായനികുതി നിയമത്തിലെ 44 എ.ഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവിന്റെ എട്ട്/ആറ് ശതമാനമെങ്കിലും വരുമാനമായി അനുമാനിക്കുകയും അതിന്റെ നികുതി നിശ്ചയിച്ച് റിട്ടേണ്‍ കൊടുക്കുകയും ചെയ്താൽ അഞ്ചു വർഷത്തേക്ക് ഈ രീതിതന്നെ തുടരണം. ഇടയ്ക്കുവച്ചു മുടക്കംവരുത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്ക് അനുമാന വരുമാനം നിശ്ചയിക്കാനും നികുതി അടയ്ക്കാനും 44 എ.ഡി വകുപ്പ് അനുവദിക്കുന്നില്ല. ഉദാഹരണത്തിന്; 2018-19 സാന്പത്തികവർഷത്തിൽ ഒരു കോടിരൂപ വാർഷിക വിറ്റുവരവുള്ള നികുതിദായകൻ ബിസിനസിൽനിന്നും വരുമാനം എട്ടുലക്ഷം രൂപയായി നിശ്ചയിച്ച് അനുമാന നികുതിയടച്ചു റിട്ടേണ്‍ ഫയൽ ചെയ്യുന്നു. 2019-20 വർഷത്തിലും 20-21ലും അദ്ദേഹം ഈ രീതി തന്നെ ആവർത്തിച്ചു. 2021-22 സാന്പത്തിക വർഷത്തിൽ അദ്ദേഹത്തിന് ബിസിനസിൽനിന്ന് ഒരു കോടി രൂപ വിറ്റുവരവുണ്ടായിട്ടും നാലു ലക്ഷം രൂപ മാത്രമേ വരുമാനം ലഭിച്ചുള്ളൂ. അതനുസരിച്ച് പ്രസ്തുത തുക വരുമാനമായി കാണിച്ച് അദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്തു. അഞ്ചു വർഷം തുടർച്ചയായി പ്രസ്തുത സ്കീം സ്വീകരിക്കാത്തതിനാൽ അടുത്ത അഞ്ചു വർഷത്തേക്ക് 44 എ.ഡി വകുപ്പുപ്രകാരം അനുമാന നികുതിയടച്ച് റിട്ടേണ്‍ ഫയൽ ചെയ്യാൻ അദ്ദേഹത്തിനു കഴിയില്ല.
10 കോടി രൂപ വരെ
ആകെ വരവുചെലവിന്റെ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണു പണമിടപാടുള്ളതെങ്കിൽ, 10 കോടി രൂപ വരെ ടേണോവറുള്ള ബിസിനസുകൾക്കു ടാക്സ് ഓഡിറ്റിൽനിന്നും ഒഴിവു ലഭിക്കും. 2020-21 സാന്പത്തികവർഷം മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിലായത്.
അനുമാന നികുതി
ആദായനികുതി നിയമമനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും, ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിനു വിധേയമാക്കണമെന്നുമാണു നിബന്ധന. എന്നാൽ ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികളാണ്. അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്കു വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടയ്ക്കാം. ഇതിലൂടെ, അവരുടെ കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽനിന്ന് ഒഴിവുനൽകുന്ന വകുപ്പാണ് 44 എ.ഡി. 2015-16 സാന്പത്തിക വർഷംവരെ ഈ നിശ്ചിത തുക ഒരു കോടിയായിരുന്നത് 2016-17 മുതൽ രണ്ടു കോടിയായി ഉയർത്തി. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത്-വിറ്റുവരവ് പണമായിട്ടാണെങ്കിൽ എട്ടു ശതമാനവും ബാങ്കിലൂടെയാണെങ്കിൽ ആറു ശതമാനവുമാണ്.
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തിൽ നിന്നു കിഴിവ് ലഭിക്കും. രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ പ്രോത്സാഹിപ്പിക്കാനാണ് കിഴിവ് ലഭ്യമാക്കുന്നത്. ഇന്ത്യൻ കന്പനികൾക്കും വ്യക്തികൾക്കും സംഭാവന നൽകാം.
കന്പനികൾക്കുള്ള ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിബി അനുസരിച്ചു രാഷ്ട്രീയപാർട്ടികൾക്കും ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികൾ നൽകുന്ന സംഭാവനകൾ പൂർണമായും വരുമാനത്തിൽ നിന്നു കുറയ്ക്കാം. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ജനപ്രാതിനിധ്യനിയമത്തിലെ 29 എ വകുപ്പനുസരിച്ചു രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികളിൽ നിന്നു പണം സ്വീകരിക്കുവാനും അത് രാഷ്ട്രീയപാർട്ടികൾക്കു കൊടുക്കാനും സാധിക്കും. എന്നാൽ, രാഷ്ട്രീയപാർട്ടികൾക്ക് പണം കൊടുക്കുന്നതിന് ചില നിബന്ധനകൾ കന്പനികൾ പാലിക്കണം. അതേപ്പറ്റി ചുരുക്കത്തിൽ സൂചിപ്പിക്കുന്നു. 1) പണം കാഷായി നൽകരുത്. ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ പണം നൽകാം. 2) ആദായനികുതിനിയമത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കന്പനികളിൽ നിന്ന് സ്വീകരിക്കാവുന്ന സംഭാവനകൾക്ക് ഉയർന്ന പരിധിയില്ല. എന്നാൽ കന്പനികൾ കഴിഞ്ഞ 3 വർഷത്തെ ശരാശരി ലാഭത്തിന്റെ 7.5% ൽ കൂടുതൽ തുക സംഭാവന നൽകരുത്. നൽകുന്ന തുകയും പാർട്ടിയും കന്പനിയുടെ ആനുവൽ അക്കൗണ്ടിൽ കാണിച്ചിരിക്കണം. 3) കന്പനികൾ പാർട്ടികൾക്കു നേരിട്ടു് സംഭാവന ചെയ്യുന്നതിന് പകരം ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുകയാണെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ആനുവൽ അക്കൗണ്ടിൽ സൂചിപ്പിക്കേണ്ടതില്ല. മറിച്ച് നൽകിയ തുക മാത്രം രേഖപ്പെടുത്തിയാൽ മതി. 4) രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി കന്പനികൾ പത്രങ്ങളിലും മാസികകളിലും മറ്റും പരസ്യങ്ങൾ നല്കിയാലും അത് ആദായനികുതി നിയമം 80 ജിജിബി അനുസരിച്ചു പാർട്ടിക്കുള്ള സംഭാവനയായി കണക്കാക്കും. കിഴിവ് ലഭിക്കുന്നതുമാണ്. 5) ഗവണ്മെന്റ് കന്പനികൾക്കും തുടങ്ങിയിട്ട് 3 വർഷം പൂർത്തിയാകാത്ത കന്പനികൾക്കും സംഭാവന നൽകാനാവില്ല. കിഴിവും ലഭിക്കില്ല. 6) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികളായിരിക്കണം. 7) എത്ര പാർട്ടികൾക്കു വേണമെങ്കിലും സംഭാവനകൾ നൽകാം. സംഭാവനയുടെ ആകെ തുകയ്ക്ക് കന്പനിക്ക് കിഴിവ് ലഭിക്കും.
വ്യക്തികൾക്കുള്ള ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിസി അനുസരിച്ചു വ്യക്തികൾ രാഷ്ട്രീയപാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് വരുമാനത്തിൽ നിന്നു കിഴിവിന് അർഹതയുണ്ട്. എന്നാൽ ഇവിടെയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. 1) 80 ജിജിസി അനുസരിച്ചു വ്യക്തികൾക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹത. 2) പാർട്ടികൾക്ക് നൽകുന്ന തുകയ്ക്കോ പാർട്ടികളുടെ എണ്ണത്തിനോ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, പാർട്ടികൾക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 29 എ പ്രകാരം രജിസ്ട്രേഷനുണ്ടായിരിക്കണം. 3) വ്യക്തികൾക്കും ഇലക്ടറൽ ട്രസ്റ്റുകളിലേക്ക് സംഭാവന ചെയ്യാം. 4) നൽകുന്ന സംഭാവനകൾക്കു വരുമാനത്തിൽ നിന്നു 100% കിഴിവ് ലഭിക്കും. 5) സംഭാവനകൾ കാഷായി നൽകരുത്. ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ സംഭാവനകൾ നൽകാം. 6) സംഭാവനകൾ വ്യക്തിയുടെ നികുതിക്കു വിധേയമായ വരുമാനത്തിൽ കൂടരുത്. 7)ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും വരുമാനത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്കു പരിധിയില്ലാതെ സംഭാവന നൽകാം. 8) എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കു വിദേശ പൗരന്മാരിൽ നിന്നും വിദേശ കന്പനികളിൽ നിന്നും വിദേശ ട്രസ്റ്റുകളിൽ നിന്നും സംഭാവനസ്വീകരിക്കാനാവില്ല. 9) ആദായനികുതിനിയമം 115 ബിഎസി അനുസരിച്ചുള്ള നികുതി സ്കീം സ്വീകരിക്കുന്നവർക്ക് ഇത് ബാധകമല്ല.
പ്രവാസികൾക്ക് ഇന്ത്യയിൽ സ്ഥാവര-ജംഗമ വസ്തുക്കൾ സന്പാദിക്കാൻ കഴിയുമോ?
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ ജന്മാവകാശം ഉള്ളതും മറുനാട്ടിൽ താമസിക്കുന്നതുമായവർക്കും കൃഷിസ്ഥലങ്ങളും പ്ലാന്റേഷനുകളും ഫാംഹൗസും റിയൽ എസ്റ്റേറ്റും ഒഴികെയുള്ള സ്വത്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശമുണ്ട്. ഇവയിൽ വീടും വസ്തുക്കളും ഉൾപ്പെടുന്നു. ഇന്ത്യയിൽ കൃഷിസ്ഥലങ്ങളും പ്ലാഷനുകളും ഉള്ള വ്യക്തികൾ വിദേശത്ത് പൗരത്വം സ്വീകരിച്ചാൽ ഈ വിവരം റിസർവ് ബാങ്കിനെ അറിയിക്കണമെന്നാണ് ഫെമാചട്ടങ്ങളിൽ പറയുന്നത്. മുകളിൽ റിയൽ എസ്റ്റേറ്റ് എന്ന് സൂചിപ്പിച്ചതിൽ ടൗണ്‍ഷിപ്പുകളും കെട്ടിടസമുച്ചയങ്ങളും സ്കൂളുകളും ഒന്നും ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇന്ത്യയിൽ ജന്മാവകാശം ഉണ്ടെങ്കിലും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് സ്വത്തുക്കൾ സ്വന്തമാക്കുന്നത് അനുവദനീയമല്ല. ആവശ്യമെങ്കിൽ സ്വത്തുക്കൾ അഞ്ചു വർഷത്തിൽ കുറഞ്ഞ കാലഘട്ടത്തിലേക്ക് ലീസിന് എടുക്കുന്നതിന് നിയമതടസമില്ല. എന്നാൽ പ്രവാസികൾക്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടികളും കൊമേഴ്സ്യൽ പ്രോപ്പർട്ടികളും വാങ്ങുന്നതിന് ഗവണ്മെന്റിന്റെ പ്രത്യേക അനുവാദം ആവശ്യമില്ല. മാത്രവുമല്ല അവ എത്ര വാങ്ങുന്നതിനും പരിധി നിശ്ചയിച്ചിട്ടുമില്ല. റിസർവ് ബാങ്കിനെ അറിയിക്കേണ്ട ആവശ്യവുമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന് ബാങ്കിംഗ് ചാനലിലൂടെ അയയ്ക്കുന്നതോ എൻആർഇ അല്ലെങ്കിൽ എഫ് സിഎൻആർ അക്കൗണ്ടിലുള്ളതോ ആയ ഫണ്ടുകൾ ഉപയോഗിച്ച് മാത്രമേ സ്വത്തുക്കൾ വാങ്ങാൻ സാധിക്കുകയുള്ളൂ. കൂടാതെ പ്രവാസിയുടെ ഇന്ത്യയിലെ ബാങ്കിൽനിന്ന് ഈ കാര്യത്തിന് ആവശ്യമെങ്കിൽ പണം കടം വാങ്ങാം. ഈ കടം വിദേശപണം ഉപയോഗിച്ചുതന്നെ വീട്ടേണ്ടതാണ്. വസ്തു വാങ്ങുന്നതിന് ട്രാവലേഴ്സ് ചെക്കോ ഫോറിൻ കറൻസിയോ ഉപയോഗിക്കരുത്. മുകളിൽ പറഞ്ഞ സ്വത്തുക്കൾ ഇദ്ദേഹത്തിന് ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ള വ്യക്തിക്കോ വിദേശ ഇന്ത്യക്കാരനോ വിൽക്കുന്നതിനോ ഇഷ്ടദാനം നൽകുന്നതിനോ നിയമതടസം ഇല്ല. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന് പാരന്പര്യമായി ലഭിച്ച കൃഷിഭൂമി വിൽക്കണമെങ്കിൽ അത് ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന് മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ. പ്രവാസിക്ക് ജോയിന്റ് ഓണർഷിപ്പിൽ സ്വത്തുക്കൾ വാങ്ങാമോ? പ്രവാസിക്ക് സ്വത്തുക്കൾ സ്വന്തം പേരിലോ അല്ലെങ്കിൽ കൂട്ടായോ വാങ്ങാവുന്നതാണ്. കൂട്ടായി വാങ്ങുന്പോൾ ജോയിന്റ് ഓണർ പ്രവാസി തന്നെ ആയിരിക്കണം, കൂട്ടുടമക്ക് സ്വന്തമായ നിലയിൽ ഇന്ത്യയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് തടസമൊന്നും ഇല്ലെങ്കിൽ മാത്രമേ ജോയിന്റ് ഓണർ ആയി ചേർക്കാൻ പാടുള്ളൂ. നിയമപരമായി ഇന്ത്യയിൽ സ്വത്തുക്കൾ ആർജിക്കുന്നതിന് തടസം ഉണ്ടെങ്കിൽ ജോയിന്റ് ഓണർഷിപ്പ് നൽകി അത് മറികടക്കാൻ ശ്രമിക്കരുത്. ഇന്ത്യയിൽ കൃഷിഭൂമിയും ഫാം ഹൗസും ഒക്കെ ഉള്ള ഒരു വ്യക്തി വിദേശത്ത് ജോലിക്കായി പോയാൽ അദ്ദേഹത്തിന്റെ ഭൂസ്വത്തുക്കൾക്ക് എന്തെങ്കിലും തടസമുണ്ടാവുമോ? ഒരിക്കലുമില്ല. എന്നുമാത്രമല്ല വ്യക്തി വിദേശത്തായിരിക്കുന്പോൾതന്നെ അവ നടത്തുന്നതിനും വരുമാനം നികുതിക്കുശേഷം പ്രോപ്പർ ബാങ്കിംഗ് ചാനലിലൂടെ അദ്ദേഹത്തിന് കരസ്ഥമാക്കുന്നതിനും സാധിക്കും. പ്രവാസി വാങ്ങിയ സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാമോ? മുകളിൽ സൂചിപ്പിച്ച സ്വത്തുക്കൾ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും ടി ആവശ്യത്തിന് ബാങ്കിൽനിന്നും പണം കടം എടുത്തിട്ടുണ്ടെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉൾപ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമതടസം ഇല്ല. എന്നാൽ താമസത്തിനുവേണ്ടി നിർമച്ച വീടുകളാണ് വില്ക്കുന്നതെങ്കിൽ രണ്ടു വീടുകൾക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുള്ളൂ. വിദേശത്ത് താമസിക്കുന്നതും ഇന്ത്യയിൽ ജനിച്ചതല്ലാത്തതുമായ ഒരു വിദേശിക്ക് ഇന്ത്യയിൽ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കിൽ പാരന്പര്യമായി ലഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശ പൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ ഒഴികെ) റിസർവ് ബാങ്കിന്റെ അനുവാദത്തോടെ (ഇന്ത്യയിൽ ദീർഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ ആണെങ്കിൽ) ഭൂമി സ്വന്തമാക്കാവുന്നതാണ്. ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്ക് നേരിട്ട് കൊണ്ടുപോകുവാൻ സാധിക്കില്ല. അത് പ്രവാസിയുടെ എൻആർഒ അക്കൗണ്ടിൽ അടച്ച് നികുതിക്കുശേഷം നിയമപ്രകാരമുള്ള സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്. വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്കും ഇന്ത്യയിൽ സ്വത്തുക്കൾ സന്പാദിക്കുന്നതിനു തടസമില്ല. എന്നാൽ അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകൾ നടത്തുന്നതിന് സാധ്യമാവുകയുള്ളൂ. എന്നാൽ കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തിൽ ഇവർക്കും ഒഴിവ് ഒന്നുമില്ല.
പ്രവാസികളുടെ ആദായനികുതി
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്നു വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്കു വിധേയമാണ്. എന്നാൽ, നോണ്‍ റെസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു മാത്രം നികുതി നല്കിയാൽ മതി. റെസിഡൻഷ്യൽ സ്റ്റാറ്റസ് തന്നാണ്ടിൽ ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുകയോ തൊട്ടുമുന്‍പുള്ള നാലു വർഷങ്ങളിൽ 365 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുകയും തന്നാണ്ടിൽ 60 ദിവസത്തിൽ കൂടുതൽ ഇന്ത്യയിലുണ്ടാവുകയും ചെയ്താലാണ് റെസിഡന്റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്. മുകളിൽപറഞ്ഞ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ അദ്ദേഹം നോണ്‍ റെസിഡന്റ് പദവിക്കർഹനാണ്. എന്നാൽ ഇന്ത്യൻ പൗരൻ വിദേശത്തു ജോലിക്കു പോയിരിക്കുന്ന അവസരങ്ങളിലും കപ്പലിൽ ജോലി ചെയ്യുന്നവർക്കും ആദ്യത്തെ നിബന്ധന മാത്രമേ സ്റ്റാറ്റസ് തീരുമാനത്തിനു ബാധകമാകൂ. പ്രവാസികൾ ആദായനികുതി റിട്ടേണ്‍ നൽകണമോ? നടപ്പു സാന്പത്തികവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇന്ത്യയിൽനിന്നു ലഭിച്ചാൽ തീർച്ചയായും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. കൂടാതെ ചില നിക്ഷേപ പദ്ധതികളിൽനിന്നോ സ്വത്തുക്കളിൽനിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേൽ പ്രവാസികൾ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ മുകളിൽപ്പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസിൽനിന്നു നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റുവരുമാനങ്ങളൊന്നും ഇന്ത്യയിൽനിന്നില്ലെങ്കിലും നികുതി റിട്ടേണ്‍ ഫയൽചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ നികുതിദായകൻ ആദായനികുതി റീഫണ്ടിന് അർഹനാണെങ്കിൽ റിട്ടേണ്‍ഫയൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭ്യമാകൂ. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന മൂന്നു ലക്ഷം/ അഞ്ചു ലക്ഷം രൂപ വരെയുള്ള അടിസ്ഥാന കിഴിവ് പ്രവാസികൾക്ക് 2,50,000 രൂപ മാത്രമാണ്. പ്രവാസികൾ മുൻകൂർ നികുതി അടയ്ക്കണമോ? പ്രവാസികൾക്കായി മാത്രം മുൻകൂർ നികുതിയിൽ ഒരു പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയിൽ 10000/-രൂപയിൽ കൂടുതൽ നികുതി ബാധ്യതയുണ്ടെങ്കിൽ മുൻകൂർനികുതിഅടയ്ക്കുവാൻ ബാധ്യതയുണ്ട്. പ്രവാസികൾക്കും ഇതുബാധകമാണ്. ആദായനികുതി റിട്ടേണ്‍ സമർപ്പണത്തിനുള്ള തീയതി സാധാരണ നികുതിദായകർക്കു ബാധകമാകുന്ന തീയതികൾ തന്നെയാണ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു പ്രവാസികൾക്കും ബാധകം. 2018-19 സാന്പത്തികവർഷത്തിൽ ഇത് ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകിയിരുന്നു. അതിനുശേഷം ഫയൽ ചെയ്യുകയാണെങ്കിൽ നിർദിഷ്ട നിരക്കിലുള്ള പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്. പ്രവാസികൾക്ക് നികുതി ഒഴിവുള്ള വരുമാനങ്ങൾ എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശകൾ നികുതിയിൽനിന്നും ഒഴിവാണ്. കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നും പ്രോപ്പർട്ടി ടാക്സും 30ശതമാനം കിഴിവും സാധാരണ എല്ലാവർക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികൾക്കും ലഭിക്കും. കെട്ടിടത്തിന്മേൽ ധനകാര്യസ്ഥാപനങ്ങളിൽ കടമുണ്ടെങ്കിൽ, പലിശയ്ക്കും ഒഴിവു ലഭിക്കും. കൂടാതെ ഇൻഷ്വറൻസിൽ അടയ്ക്കുന്ന നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻഫീസുകൾ, ഹൗസിംഗ് ലോണിലേക്കുള്ള തിരിച്ചടവ് മുതലായവയ്ക്ക് 1,50,000/- രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടി അടയ്ക്കുന്ന തുകയ്ക്കും പരമാവധി 50,000/- രൂപയുടെ കിഴിവുകൾക്കു പ്രവാസികളും അർഹരാണ്. റിട്ടേണുകൾ ഫയൽ ചെയ്യുന്നവിധം ഇന്ത്യയിൽ നികുതിക്കു വിധേയമാകുന്ന വരുമാനമുണ്ടെങ്കിൽ ഇലക്ട്രോണിക് ആയി മാത്രമേ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കൂ. ഈ നിയമം പ്രവാസികൾക്കും ബാധകമാണ്. നികുതിദായകനു ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ടെങ്കിൽ ഐടിആർ പ്രോസസിംഗ് സെന്ററുകളിലേക്ക് പരിശോധനയ്ക്കായി അയയ്ക്കേണ്ടതില്ല. പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ തോട്ടങ്ങളോ വാങ്ങാൻ സാധിക്കുമോ? പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, ഫാം ഹൗസോ വാങ്ങുവാനോ റിയൽഎസ്റ്റേറ്റ് ബിസിനസ് നടത്തുവാനോ ഉള്ള അവകാശം ഇല്ല. പ്രവാസികളുടെ ഭൂസ്വത്തുക്കളുടെ വില്പന രണ്ടു വർഷത്തിൽ കൂടുതൽ കൈവശമിരുന്ന ഭൂസ്വത്തുക്കൾ വില്ക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം മൂലധനനേട്ട നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ നികുതി ഒഴിവാക്കാനുള്ള നിക്ഷേപപദ്ധതികൾ പ്രവാസികൾക്കും തെരെഞ്ഞെടുക്കാവുന്നതാണ്. സ്വത്തുക്കൾ വില്ക്കുന്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്നപണം എൻആർഒ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിക്കുക. പിന്നീട് നികുതി അടച്ച് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റോടുകൂടി എൻആർഇ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. വില്പനയുടെ സമയത്ത് 20ശതമാനം നിരക്കിൽ സ്രോതസിൽനിന്നും നികുതി പിടിക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ അർഹിക്കുന്ന അവസരങ്ങളിൽ, ആദായനികുതി ഓഫീസറുടെ പക്കൽനിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.
വസ്തു വില്ക്കുന്പോൾ പ്രവാസിക്കു സ്രോതസിൽ നികുതി 20%
വസ്തു വാങ്ങുന്പോൾ സ്രോതസിൽ ഒരു ശതമാനം നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യൻ റസിഡന്റിന്റെ പക്കൽനിന്നു വാങ്ങുകയാണെങ്കിൽ വില്പനവിലയുടെ ഒരു ശതമാനം ആദായനികുതി ആയി സ്രോതസിൽനിന്നുപിടിക്കുകയും ഗവണ്മെന്റിൽ അടയ്ക്കുകയും ചെയ്യണം. ഈ നിയമം 1- 7- 2013 മുതൽ ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ ഇടപാടിന് സ്രോതസിൽ നികുതി പിടിക്കുന്ന വ്യക്തിക്ക് TAN നിർബന്ധമില്ല. ഫോം നന്പർ 26 ക്യു ബിയിൽ ഓണ്‍ലൈൻ ആയി വേണം നികുതി അടയ്ക്കാൻ. വസ്തു വാങ്ങുന്നയാൾ ഫോം നന്പർ 16 ബിയിൽ സർട്ടിഫിക്കറ്റ് വസ്തു വിൽക്കുന്നയാൾക്കു നല്‍കുകയും വേണം. ഈ സർട്ടിഫിക്കറ്റ് നികുതി അടച്ചതിന്റെ തെളിവായി വില്പന നടത്തിയ വ്യക്തിക്ക് ഉപയോഗിക്കാൻ സാധിക്കും. നഗരപരിധിക്കു പുറത്തുള്ള കൃഷിഭൂമി ആണ് വില്പന നടത്തിയതെങ്കിൽ സ്രോതസിൽനിന്ന് നികുതി പിടിക്കേണ്ടതില്ല. നഗരപരിധിയിലെ കൃഷിഭൂമി ആദായനികുതി നിയമത്തിൽ കൃഷിഭൂമിയെ നിർവചിച്ചിരിക്കുന്നത്, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു എന്നതുകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. അതായതു കൃഷി ചെയ്തതുകൊണ്ടു മാത്രം ആദായനികുതി നിയമം അനുസരിച്ച് അതിനെ കൃഷിഭൂമി ആയി നിർവചിക്കാൻ സാധ്യമല്ല. പ്രധാനമായും മൂന്നു തരത്തിലാണ് ഭൂമിയുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി നഗരഭൂമി നിശ്ചയിക്കുന്നത്. 1) നിലവിൽ 10000 മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി ഏരിയായിലും അവയുടെ പുറംപരിധി കഴിഞ്ഞ് രണ്ടുകിലോമീറ്റർ ചുറ്റളവിലുമുള്ള ഭൂമി നഗരഭൂമി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. 2) എന്നാൽ മുനിസിപ്പൽ പ്രദേശത്ത് ജനസംഖ്യഒരു ലക്ഷത്തിന് മുകളിലും 10 ലക്ഷത്തിൽ താഴെയുമാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച രണ്ടു കി.മീ. ചുറ്റളവ് എന്നത് ആറു കിലോമീറ്റർ ചുറ്റളവ് എന്നായി മാറുന്നതാണ്. മുനിസിപ്പൽ പ്രദേശത്തിന്റെ പരിധിക്ക് വെളിയിൽ നിന്നാണ് ഈ ദൂരം അളക്കുന്നത്. 3) മൂന്നാമത്തെ ക്ലാസിഫിക്കേഷനിൽ വരുന്നത് 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി പ്രദേശങ്ങളാണ്. ഈ പ്രദേശത്തിന്റെ പുറം അതിരിൽനിന്ന് എട്ടു കി.മീ. ദൂരത്തിൽ ചുറ്റളവിലുള്ള എല്ലാ ഭൂമിയും നഗരഭൂമി ആയിട്ടാണ് ആദായ നികുതി നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ 10000 ത്തിൽ താഴെ മാത്രമാണ് മുനിസിപ്പൽ ഏരിയായിൽ ജനസംഖ്യയുള്ളത് എങ്കിൽ ആ പ്രദേശം മാത്രം നഗരപരിധിയിൽ ഉൾപ്പെടുകയുള്ളൂ. മുനിസിപ്പാലിറ്റി എന്നത് വേറെ ഏതു പേരിൽ അറിയപ്പെട്ടാലും അതായത് മുനിസിപ്പൽ കോർപറേഷൻ, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റി, ടൗണ്‍ ഏരിയാ കമ്മിറ്റി, ടൗണ്‍ കമ്മിറ്റി എന്നൊക്കെ ആയാലും മുകളിലത്തെ നിർവചനങ്ങളിൽ മാറ്റങ്ങൾ ഒന്നുമില്ല. ജനസംഖ്യ കണക്കാക്കുന്നത് ഏറ്റവും അവസാനം എടുത്ത സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ്. ദൂരം അളക്കുന്നത് ഏരിയൽ ഡിസ്റ്റൻസ് ആയിട്ടാണ്, അതായത് ഏറ്റവും ചുരുങ്ങിയ അളവായിരിക്കും കണക്കിലെടുക്കുന്നത്. മേൽ നിയമങ്ങൾ 01-04-2014 മുതൽ പ്രാബല്യത്തിൽ വന്നു. പ്രവാസിയുടെ പക്കൽനിന്നാണ് വസ്തു വാങ്ങുന്നതെങ്കിൽ പ്രവാസിയുടെ പക്കൽനിന്നാണ് ഭൂമി വാങ്ങുന്നതെങ്കിൽ സ്രോതസിൽനിന്ന് ഒരു ശതമാനം നിരക്കിൽ അല്ല നികുതി പിടിക്കേണ്ടത്, പകരം 20 ശതമാനം നിരക്കിൽ നികുതി പിടിക്കണം. പ്രസ്തുത ഭൂമി രണ്ടു വർഷത്തിൽ താഴെ മാത്രം കൈവശം വച്ചതിനുശേഷം ആണ് വില്ക്കുന്നതെങ്കിൽ നികുതിനിരക്ക് 30ശതമാനം ആയി വർധിക്കുന്നതാണ്. ഇത് ആദായനികുതി നിയമം 195-ാം വകുപ്പ് അനുസരിച്ചാണ്. കൃഷിഭൂമിക്കും ഈ നിയമം ബാധകമാണ്. എന്നാൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ നികുതി പിടിക്കുന്നതിനുവേണ്ടിയുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ സ്ഥിതിഗതികൾ പരിശോധിച്ചതിനുശേഷം അദ്ദേഹത്തിനു കുറഞ്ഞ നിരക്കോ പൂജ്യം നിരക്കോ നിശ്ചയിക്കാവുന്നതും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നല്കാവുന്നതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ അതനുസരിച്ചുള്ള നിരക്കിൽ മാത്രം സ്രോതസിൽനിന്ന് നികുതി പിടിച്ചാൽ മതി. ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽനിന്നു നികുതിയിളവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതെ, സ്രോതസിൽനിന്നു നികുതി പിടിക്കാതെ, വസ്തു വില്പന നടത്തിയാൽ വിൽക്കുന്ന ആൾക്കുണ്ടാവുന്ന എല്ലാ നികുതി ബാധ്യതയ്ക്കും വസ്തു വാങ്ങുന്നയാൾ ഉത്തരവാദി ആയിരിക്കുന്നതാണ്. വസ്തു ഇടപാടിന് പണം ബാങ്കിൽ കൂടി മാത്രം 1- 6- 2015 മുതൽ 20000 രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കുള്ള പണം ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റ് ആയോ, ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇതിനെതിരായി പണം ആയി വസ്തു ഇടപാട് നടത്തിയാൽ തത്തുല്യമായ തുക പിഴയായി ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൃഷിയിൽനിന്നു മാത്രം വരുമാനം ഉള്ളവർക്കും ആദായനികുതി നിയമത്തിന്റെ പരിധിയിൽപ്പെടാത്തവർക്കും ഇതിൽനിന്ന് ഒഴിവുണ്ട്. അതുപോലെതന്നെ വസ്തു വാങ്ങുന്നതിന് നൽകുന്ന അഡ്വാൻസ് തുകയും ഏതെങ്കിലും കാരണവശാൽ ഇടപാട് നടന്നില്ലെങ്കിൽ തിരികെ കൊടുക്കുന്ന തുകയും ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നല്‍കാവൂ. പ്രസ്തുത നിയമം പാലിക്കാതെ പണം സ്വീകരിച്ച് വസ്തു വിറ്റാൽ, വിൽക്കുന്ന വ്യക്തി, ആദായനികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാനടപടിക്ക് വിധേയനാവുകയും തത്തുല്യമായ തുക പിഴയായി ഈടാക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
നോണ്‍ റെസിഡന്റിന് ആദായനികുതി ഉണ്ടോ?
ആദായനികുതി നിർണയത്തിൽ ഒരു വ്യക്തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വളരെ പ്രധാനപ്പെട്ടതാണ്. റെസിഡൻഷ്യൽ സ്റ്റാറ്റസിനെ അടിസ്ഥാനപ്പെടുത്തിയാണ് ആദായനികുതി നിശ്ചയിക്കുന്നത്. റെസിഡൻഷ്യൽ സ്റ്റാറ്റസ് കണക്കാക്കുന്നത് പ്രസ്തുത വർഷം ഇന്ത്യയിൽ താമസിച്ച ദിവസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ആരാണ് നോണ്‍ റെസിഡന്റ് എന്നു ചോദിച്ചാൽ റെസിഡന്റ് അല്ലാത്തയാൾ എന്നാണ് ഉത്തരം. അതിനാൽ ആരാണ് റെസിഡന്റ് എന്നു പരിശോധിക്കാം. ഇന്ത്യയിൽ റെസിഡന്റ് ആവാൻ രണ്ടു വ്യവസ്ഥകളാണ് ഉള്ളത്. 1. ഇന്ത്യയിൽ പ്രസ്തുത വർഷം 182 ദിവസങ്ങളിൽ കൂടുതൽ താമസിക്കണം. 2. തന്നാണ്ടിൽ 60 ദിവസത്തിൽ കൂടുതലും കഴിഞ്ഞ നാലു വർഷങ്ങളിൽ മൊത്തം 365 ദിവസത്തിൽ കൂടുതലും ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ റെസിഡന്റ് ആകും. എന്നാൽ വിദേശങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ കപ്പലുകളിൽ ജോലിചെയ്യുന്നവർക്കും പേഴ്സണ്‍സ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ)ആയിട്ടുള്ളവർക്കും ആദ്യത്തെ വ്യവസ്ഥ മാത്രം നോക്കിയാൽ മതി. മുകളിൽ പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ച് ഒരാൾ റെസിഡന്റ് അല്ലെങ്കിൽ അയാൾ നോണ്‍ റെസിഡന്റ് ആണ്. പേർസണ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നുപറയുന്നത് പ്രസ്തുത വ്യക്തിയുടെ മാതാപിതാക്കളോ ഗ്രാൻഡ് പേരന്റ്സിൽ ആരെങ്കിലുമോ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ആണ്. നോണ്‍ റെസിഡന്റിന്റെ വിദേശ വരുമാനം ഇന്ത്യയിൽ നികുതി ബാധകമല്ല നിങ്ങൾ ഇന്ത്യയിൽ റെസിഡന്റ് സ്റ്റാറ്റസുള്ള വ്യക്തിയാണെങ്കിൽ ലോകത്തിലെവിടെയും ഉള്ള നിങ്ങളുടെ സന്പാദ്യങ്ങൾക്ക് ഇന്ത്യയിൽ നികുതി കൊടുക്കണം. എന്നാൽ,നോണ്‍റെസിഡന്റ് സ്റ്റാറ്റസുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ സന്പാദിച്ച വരുമാനങ്ങൾക്ക് മാത്രം ഇന്ത്യയിൽ നികുതി കൊടുത്താൽ മതി. വിദേശത്താണ് ജോലിചെയ്യുന്നത് എങ്കിലും ശന്പളം ഇന്ത്യയിലാണു ലഭിക്കുന്നത് എങ്കിൽ ഇന്ത്യയിൽ നികുതി കൊടുക്കണം. ഇന്ത്യയിൽ നിങ്ങളുടെ പേരിൽ ലഭിക്കുന്ന വാടകയ്ക്കും മൂലധന നേട്ടങ്ങൾക്കും ഒക്കെ നിങ്ങൾ ഇന്ത്യയിൽ നികുതി കൊടുക്കേണ്ടതുണ്ട്. എന്നാൽ, ഇന്ത്യക്കു വെളിയിൽ സന്പാദിക്കുന്ന നേട്ടങ്ങൾക്ക് ഇവിടെ നികുതി കൊടുക്കേണ്ട. എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി ഇല്ല. എന്നാൽ എൻആർഒ അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതുണ്ട്. നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ? നിലവിലെ നിയമം അനുസരിച്ച് വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ ഇന്ത്യയിൽ നികുതി കൊടുക്കണം. ഇന്ത്യയിൽ മുതിർന്നപൗരന്മാർക്ക് ലഭിക്കുന്ന അടിസ്ഥാനകിഴിവ് (60 വയസു മുതൽ 80 വയസുവരെയുള്ളവർക്ക് മൂന്ന് ലക്ഷം രൂപയും, 80 വയസിന് മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപയും) നോണ്‍ റെസിഡന്റിന് ലഭിക്കില്ല. കൂടാതെ സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നികുതികൊടുക്കേണ്ടവരുമാനം ഇല്ലെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു. റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതികൾ നോണ്‍ റെസിഡന്റ്സിന് റിട്ടേണ്സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 ആണ്. നോണ്‍ റെസിഡന്റിന് നികുതിക്കു വിധേയമായ വരുമാനങ്ങൾ ശന്പളവരുമാനം നിങ്ങൾ എൻആർഐ ആണെങ്കിലും ഇന്ത്യയിലാണ് ശന്പളം ലഭിക്കുന്നത് എങ്കിൽ അത് നികുതിക്ക് വിധേയമാണ്. സേവനം ചെയ്യുന്നത് ഇന്ത്യയിലാണെങ്കിലും അത് നികുതി വിധേയമാണ്. കൂടാതെ നിങ്ങൾ ഇന്ത്യ വെളിയിലാണ് സേവനം ചെയ്യുന്നത് എങ്കിലും ശന്പളം തരുന്നത് ഇന്ത്യാഗവണ്മെന്റ് ആണെങ്കിൽ അത് ഇന്ത്യയിൽ നികുതിക്കു വിധേയമായിരിക്കും. ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനം ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനത്തിന് ഇന്ത്യയിൽ നികുതി കൊടുക്കണം. നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർക്കും റെസിഡന്റ് ആയിട്ടുള്ളവർക്കും ഹൗസ് പ്രോപർട്ടിയിൽനിന്നുള്ള വരുമാനത്തിന് കിഴിവ് ഒരുപോലെ ആണ്. ലോക്കൽ അഥോറിറ്റിക്കു കൊടുക്കുന്ന നികുതികൾ, 30% സ്റ്റാൻഡേർഡ് ഡിഡക്ഷൻ, വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പലിശ എന്നിവയുടെ കിഴിവുകൾ രണ്ടുകൂട്ടർക്കും ഒരുപോലെ തന്നെ ആണ്. അതുപോലെതന്നെ ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവിന് 80 സി പ്രകാരം ലഭിക്കുന്ന കിഴിവിന് നോണ്റെസിഡന്റിനും അർഹതയുണ്ട്. നോണ്‍ റെസിഡന്റിന് നൽകുന്ന വാടകയിൽനിന്നും 30% നികുതി സ്രോതസിൽ പിടിച്ചതിനുശേഷം മാത്രം ബാക്കി വരുന്നതുകയാണ് അദ്ദേഹത്തിന്റെ എൻആർഒ അക്കൗണ്ടിൽ അടയ്ക്കേണ്ടത്. വാടകത്തുക എത്ര ചെറുതാണെങ്കിലും അതിന്റെ 30% ടിഡിഎസായി പിടിച്ചിരിക്കണം. നോണ്റെസിഡന്റിന് പണം അടയ്ക്കുന്നവർ ഫോം 15സിഎ ഓണ്‍ലൈനായി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്യണം. അയയ്ക്കുന്ന തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ ഫോം 15 സിബി ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഒപ്പുവയ്പിച്ച് നൽകേണ്ടതുണ്ട്. മൂലധന നേട്ടം സ്വർണമോ ഓഹരികളോ ഭൂസ്വത്തുക്കളോ പോലുള്ള മൂലധന സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം നികുതിബാധകമാണ്. ഭൂസ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന ദീർഘകാല മൂലധനനേട്ടത്തിന് 20% നിരക്കിൽ സ്രോതസിൽനിന്നും നികുതി പിടിച്ചിട്ട് ബാക്കി തുക മാത്രമേ വാങ്ങുന്ന വ്യക്തികൾ നൽകാവൂ. രണ്ടു വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് കൈവശം വച്ചിരുന്ന ഭൂസ്വത്തുക്കൾ വിൽക്കുന്പോൾ ആണ് ദീർഘകാലമ ൂലധനനേട്ടം ഉണ്ടാവുന്നത്. ഹ്രസ്വകാല മൂലധനനേട്ടത്തിന്റെ വരുമാനത്തിന് 30 ശതമാനം നിരക്കിൽ സ്രോതസിൽ നികുതി പിടിക്കണം. നോണ്‍ റെസിഡന്റ്സ് മുൻകൂർ നികുതി അടയ്ക്കണമോ? നികുതിബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ മൂൻകൂർ നികുതി അടയ്ക്കണം മറ്റു വരുമാനങ്ങൾ എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് നോണ്‍ റെസിഡന്റിന് പൂർണമായും നികുതി ഒഴിവുള്ളതാണ്. എന്നാൽ എൻആർഒ അക്കൗണ്ടിൽനിന്നുള്ള പലിശയ്ക്ക് നികുതി നൽകണം എന്നുമാത്രമല്ല അതിന് 30 ശതമാനം നിരക്കിൽ സ്രോതസിൽനിന്നും നികുതിയും ബാധകമാകുന്ന സെസ്സും പിടിക്കേണ്ടതുണ്ട്. ബാങ്കുകളിൽനിന്നും ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും സേവിംഗ്സ് അക്കൗണ്ടിന്റെയും പലിശയ്ക്കും നികുതി നൽകേണ്ടതുണ്ട്.
പാൻ - ആധാർ ബന്ധനം; പ്രവാസികൾക്കും 80 വയസ് കഴിഞ്ഞവർക്കും ബാധകമല്ല
ആദായനികുതി നിയമം 137 എഎ വകുപ്പനുസരിച്ച് പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ഉള്ള എല്ലാ വ്യക്തികളും പാൻ ആധാർ നന്പരുമായി ജൂലൈ ഒന്നിനു മുന്‍പ് ബന്ധിപ്പിച്ചിരിക്കണം. പ്രസ്തുത തീയതിക്കു മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവായി കണക്കാക്കപ്പെടുന്നതായിരിക്കും. പ്രസ്തുത നിയമത്തിനെതിരേ പരമോന്നത നീതിപീഠത്തിനു മുന്‍പാകെ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും ആധാർ നന്പരും പാൻകാർഡുമുള്ള വ്യക്തികൾക്ക് യാതൊരുവിധ പ്രയോജനവും ലഭിച്ചില്ല. ആധാർ നന്പരില്ലാത്തവർക്ക് താത്കാലികമായി തൽസ്ഥിതി തുടരാൻ സാധിക്കും. നികുതിക്കു വിധേയമായ വരുമാനമില്ലാത്തവർക്ക് പാൻ കാർഡും ആധാർ കാർഡുമുണ്ടെങ്കിൽ അവ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുന്നതാണ്. ഈ നിയമം പാൻ കാർഡും ആധാർ കാർഡുമുള്ള സ്കൂൾ വിദ്യാർഥികളെയും വീട്ടമ്മമാരെയും ഒക്കെ പ്രതികൂലമായി ബാധിക്കും. ഇവരിൽ പലരും ആദായനികുതിക്കു വിധേയമായ വരുമാനമില്ലെങ്കിലും മറ്റാവശ്യങ്ങൾക്കായി പാൻ കൈവശമാക്കിയവരും ആധാറുള്ളവരുമാണ്. നിർദിഷ്ട തീയതിക്കു മുന്‍പ് പാനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വ്യക്തികളുടെ പാൻ അസാധുവാകും. അങ്ങനെ വന്നുകഴിഞ്ഞാൽ പാൻ ആവശ്യമുള്ള പലവിധ സാന്പത്തിക ഇടപാടുകളും ബുദ്ധിമുട്ടിലായിത്തീരും. ജൂലൈ ഒന്നിനു ശേഷം പാൻ കാർഡിനുള്ള അപേക്ഷകർ ആധാർ കാർഡ് ലഭിക്കാൻ യോഗ്യതയുള്ളവരാണെങ്കിൽ ആധാർ നന്പർ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അങ്ങനെയുള്ള ആളുകൾ ആധാർ നന്പർ ലഭിച്ചിട്ടില്ലാത്തവരാണെങ്കിൽ ആധാർ എൻറോൾമെന്റ് ഐഡി പാൻകാർഡിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. നിലവിൽ ആധാർ നന്പർ ഇല്ലാത്ത വ്യക്തികളുടെ പാൻ അസാധുവാക്കുന്നതല്ല. ബന്ധിപ്പിക്കൽ ഇങ്ങന പാൻ ആധാർ നന്പരുമായി സ്വയം ബന്ധിപ്പിക്കാൻ സാധിക്കും. ആദായനികുതി വകുപ്പിന്റെ ഇലക്ട്രോണിക് ഫയലിംഗ് വെബ്സൈറ്റായ incometaxindia efiling.gov.inൽ ലോഗ് ചെയ്ത് ലിങ്ക് ആധാർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം പാൻ പൂരിപ്പിക്കുക. അതിനുശേഷം ആധാർ നന്പരും പിന്നീട് ആധാർ കാർഡിലെ പേര് യാതൊരു മാറ്റവുമില്ലാതെ പൂരിപ്പിക്കുക. അപ്പോൾ സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് എഴുതിയതിനു ശേഷം സബ്മിറ്റ് ചെയ്യുക. ആധാറിലുള്ള ഡേറ്റാബേസുമായി താരതമ്യം ചെയ്ത ശേഷം ആദായനികുതി വകുപ്പിൽനിന്ന് ബന്ധിപ്പിക്കൽ പൂർത്തിയായി എന്നതിനുള്ള മെസേജ് ലഭിക്കുന്നതാണ്. ആദായനികുതി ഡിപ്പാർട്ട്മെന്റ് ഇറക്കിയ സർക്കുലർ അനുസരിച്ച് ജനനത്തീയതിയിൽ വ്യത്യാസമുണ്ടെങ്കിലാണ് ബന്ധിപ്പിക്കൽ നടത്താൻ സാധിക്കാത്തത്. ആധാറിലെ പേരും പാൻ കാർഡിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകിൽ ആധാർ തെറ്റു തിരുത്തി പാൻ കാർഡിലെ പേരാക്കുക. അല്ലെങ്കിൽ ആധാർ അനുസരിച്ച് പാൻ കാർഡിലെ പേര് തിരുത്താനുള്ള അപേക്ഷ നല്‍കുക. ആക്ടീവ് ആക്കണം ആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും മറ്റു വിവരങ്ങളും എല്ലാം ഒന്നുതന്നെയാണെങ്കിലും ചില സാഹചര്യങ്ങളിൽ ആധാർ കാർഡ് ആക്ടീവ് അല്ലാത്തതായി കാണിക്കാറുണ്ട്. അങ്ങനെയുള്ള കേസുകളിൽ ഡാറ്റാ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ ബയോമെട്രിക് ഐഡിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചിരിക്കും എന്നാണു മനസിലാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആധാർ സെന്ററുകളുമായോ അക്ഷയ സേവനകേന്ദ്രങ്ങളുമായോ ബന്ധപ്പെട്ട് ആധാർ ആക്ടീവ് ആക്കിയതിനുശേഷം പാൻ കാർഡുമായി ബന്ധിപ്പിക്കുക. എസ്എംഎസും പാൻ ആധാർ നന്പറുമായി ബന്ധിപ്പിക്കുന്നതിന് എസ്എംഎസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതായി ആദായനികുതി വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. 567678 അല്ലെങ്കിൽ 56161 നന്പരിൽ UIDPAN എന്ന് രേഖപ്പെടുത്തിയശേഷം ആധാർ നന്പരും പാനും രേഖപ്പെടുത്തി മെസേജ് അയച്ചാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത് (ഉദാ: UIDPAN< space>ആധാർ നന്പർ
പാൻ നന്പർ). പാനും ആധാറും തമ്മിൽ ബന്ധപ്പെടുത്തൽ വിജയകരമായെങ്കിലും ഇല്ലെങ്കിലും മറുപടി എസ്എംഎസായി ലഭിക്കും. പക്ഷേ, ഈ സംവിധാനം കുറ്റമറ്റതാണെന്ന് പറയാൻ സാധിക്കില്ല. ആദായനികുതി റിട്ടേണുകൾ ജൂലൈ ഒന്നിനു ശേഷം ഫയൽ ചെയ്യുന്നതിനാണ് ആധാർ നന്പർ പാനുമായി ബന്ധിപ്പിക്കേണ്ടത്. അതിനാൽ ജൂണ്‍ 30 വരെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ആധാർ നന്പറിന്റെ ആവശ്യം വരുന്നില്ല. പാൻ ഡാറ്റായിൽ കാര്യമായ വ്യത്യാസമുള്ളതിനാൽ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കാതെ വരുന്നവർ ജൂണ്‍ 30നു മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്തതിനുശേഷം പാൻ കാർഡിന്റെ ഡാറ്റായിലുള്ള തിരുത്തലിന് അപേക്ഷിക്കുന്നത് ഉത്തമമായിരിക്കും. ഒഴിവുകൾ പ്രവാസികൾക്കും ആസാം, ജമ്മു കാഷ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും 80 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽനിന്ന് ഒഴിവു നല്‍കിയിട്ടുണ്ട്. പാൻ അസാധുവായാൽ സ്രോതസിൽ പിടിക്കുന്ന നികുതിയുടെ നിരക്ക് വർധിക്കുന്നതാണ്. പാൻ അസാധുവായാൽ മോട്ടോർ വാഹനങ്ങളുടെ ഇടപാടുകൾ, ബാങ്കിടപാടുകൾ, ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാടുകൾ തുടങ്ങിയ ഒട്ടുമിക്ക സാന്പത്തിക ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും.
എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
കള്ളപ്പണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രഗവൺമെന്റ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറൻസികൾ റദ്ദാക്കിയത്. ഇതുവഴി ബാങ്കുകളിൽ നിക്ഷേപങ്ങൾ ധാരാളം വർധിച്ചു. കൃത്യമായ കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും അനൗദ്യോഗിക കണക്കുകൾ പറയുന്നത് 15 ലക്ഷം കോടി രൂപയോളം ബാങ്കുകളിൽ എത്തിയിട്ടുണ്ടെന്നാണ്. കള്ളപ്പണം ബാങ്കിലേക്ക് വരില്ല എന്നുള്ളതായിരുന്നു ഗവൺമെൻറിൻറെ ധാരണ. എന്നാൽ, ഇങ്ങനെ വന്ന നിക്ഷേപങ്ങളിൽ കള്ളപ്പണവും ഉൾപ്പെടുന്നുണ്ട് എന്നാണ് ഇപ്പോൾ ഗവൺമെൻറ് വിശ്വസിക്കുന്നത്. അതിനാൽ പ്രസ്തുത കള്ളപ്പണം കണ്ടുപിടിക്കുന്നതിനുവേണ്ടി പല നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. തുടർ നടപടികളായി ഗവൺമെൻറ് രണ്ടു വിജ്ഞാപനങ്ങൾ (104/2016 തീയതി 15–11–2016ലും 2/2017 തീയതി 6–1–2017ലും) ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദായനികുതി റൂൾസിലെ 114 ഇ യിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രസ്തുത വിജ്ഞാപനങ്ങൾ അനുസരിച്ച് 2016 നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വ്യക്തികളും സ്ഥാപനങ്ങളും അവരുടെ ഒന്നോ അതിലധികമോ കറൻറ് അക്കൗണ്ടുകളിലായി പന്ത്രണ്ടര ലക്ഷം രൂപയിൽ കൂടുതൽ തുക പണമായി നിക്ഷേപിച്ചിട്ടുണ്ടെ ങ്കിൽ ചെയ്തിട്ടുണ്ടെങ്കിൽ അത് ആദായനികുതി നിയമം 285 ബിഎ വകുപ്പനുസരിച്ച് സർക്കാരി ൽ റിപ്പോർട്ട് ചെയ്യണം. കറൻറ് അക്കൗണ്ട് അല്ലാത്ത ഏത് അക്കൗണ്ടിലും പ്രസ്തുത കാലയളവിൽ (ഒന്നോ അതിലധികമോ അക്കൗണ്ടുകളിലിൽ) രണ്ടര ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയും പ്രസ്തുത നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്. ഇതു കൂടാതെ വിജ്ഞാപനം 2/2017 അനുസരിച്ച് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകളിൽ 2016 ഏപ്രിൽ ഒന്നു മുതൽ 2016 നവംബർ എട്ടു വരെ നിക്ഷേപിക്കപ്പെട്ട തുകകളുടെ വിവരങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങൾ സർക്കാരില്‍ സമർപ്പിക്കണം. കോ–ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും പ്രസ്തുത നിക്ഷേപങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ മുമ്പാകെ ഈ മാസം 31നു മുമ്പ് 61 എ എന്ന ഫോമിൽ സമർപ്പിക്കണം. മുകളിൽ സൂചിപ്പിച്ച ഇടപാടുകൾ അല്ലാതെ കേന്ദ്ര സർക്കാർ മുമ്പാകെ 2016 ഏപ്രിൽ ഒന്നിനു ശേഷം 31–03–2017 വരെ നടന്ന/നടക്കുന്ന താഴെപ്പറയുന്ന സാന്പത്തിക ഇടപാടുകൾ താഴെപ്പറയുന്ന സ്ഥാപനങ്ങൾ ആദായനികുതി നിയമത്തിലെ വകുപ്പ് 285 ബി.എ. അനുസരിച്ച് 2017 മെയ് 31നു മുമ്പായി സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത ഇടപാടുകൾ താഴെ സൂചിപ്പിക്കുന്നു.
I.
കോ–ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് കമ്പനികൾ 1) ഒരേ സാമ്പത്തികവർഷത്തിൽ ബാങ്കിൽ പണമായി അടച്ച് ആകെ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലുള്ള തുകയ്ക്കോ ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ ഇവ ഏതെങ്കിലും എടുത്തിട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ 2) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കോ–ഓപ്പറേറ്റീവ് ബാങ്കുകളും മറ്റു ബാങ്കുകളും ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രുമെൻറ്സ്, ഒരു വർഷത്തിൽ ആകെ 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ, പണം കാഷായി നല്കി വാങ്ങുന്നവരുടെ വിവരങ്ങൾ 3) ഒരു വർഷത്തിൽ ആകെ ഒന്നോ അതിൽ കൂടുതലോ കറൻറ് അക്കൗണ്ടുകളിൽനിന്നും 50 ലക്ഷമോ അതിൽ കൂടുതലോ പണം ക്യാഷായി ഡെപ്പോസിറ്റ് ഇടുകയോ പിൻവലിക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ. ഡെപ്പോസിറ്റും പിൻവലിക്കലും പ്രത്യേകമായി കണക്കുകൂട്ടണം.
II.
ബാങ്കുകളും പ്രധാന പോസ്റ്റ് ഓഫീസുകളും 1) ഒരു വർഷത്തിൽ ആകെ 10 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള പണം ക്യാഷായി, കറൻറ് അക്കൗണ്ടും ടൈം ഡെപ്പോസിറ്റും ഒഴികെ, ഒരു അക്കൗണ്ടിലോ വിവിധ അക്കൗണ്ടുകളിലോ നിക്ഷേപിച്ചിരിക്കുന്നവരുടെ വിവരങ്ങൾ. 2). കോ–ഓപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള ബാങ്കുകൾ, പ്രധാന പോസ്റ്റ് ഓഫീസുകൾ നിധികമ്പനികൾ, നോൺ ബാങ്കിംഗ് ഫിനാൻഷൽ കമ്പനികൾ ഈ സ്ഥാപനങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ടൈം ഡെപ്പോസിറ്റുകളായി ആകെ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലുള്ള തുകയ്ക്കോ ഉള്ള ഡെപ്പോസിറ്റുകൾ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ സമർപ്പിക്കണം. പുതുക്കിയ ഡെപ്പോസിറ്റുകൾ ഇതിൽ ഉൾപ്പെടുത്തേണ്ട.
III.
ബാങ്കുകളും മറ്റ് ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങളും ഒരു വർഷം ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ ബില്ലുകൾ ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ പണമായി അടച്ചാലും 10 ലക്ഷം രൂപയോ അതിനു മുകളിലോ ചെക്കായോ ഡ്രാഫ്റ്റായോ ആണ് അടയ്ക്കുന്നത് എങ്കിലും പ്രസ്തുത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നൽകണം.
IV.
ബോണ്ടും കടപ്പത്രങ്ങളും ഇറക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഒരു വർഷത്തിൽ 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് ബോണ്ടും കടപ്പത്രങ്ങളും വാങ്ങുന്നവരുടെ വിവരങ്ങൾ പ്രസ്തുത കമ്പനികളും സ്ഥാപനങ്ങളും നൽകണം. എന്നാൽ, ബോണ്ടോ കടപ്പത്രങ്ങളോ പുതുക്കി നല്‍കുന്നത് പ്രസ്തുത തുക കൂട്ടുമ്പോൾ കണക്കാക്കരുത്.
V.
ഓഹരികൾ ഇറക്കുന്ന കമ്പനികൾ ഒരു വർഷം 10 ലക്ഷത്തിനോ അതിനു മുകളിലുള്ള തുകയ്ക്കോ കമ്പനികളിൽനിന്നും ഓഹരികൾ വാങ്ങുന്നവരുടെ വിവരങ്ങൾ കമ്പനി നല്‍കണം. കമ്പനികൾ തങ്ങളുടെ തന്നെ ഓഹരികൾ നിക്ഷേപകരിൽ നിന്നും തിരിച്ചു വാങ്ങുകയും അത് 10 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ വരുന്നുണ്ടെങ്കിലും ആ നിക്ഷേപകരുടെ വിവരങ്ങൾ കമ്പനികൾ റിട്ടേണിൽ നൽകണം.
VI.
മൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഒരു വർഷം 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകകൾ ഒന്നോ അതിലധികമോ മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിച്ചിരിക്കുന്നവരുടെ വിവരങ്ങൾ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ നൽകണം. (ഒരു സ്കീമിൽനിന്നും ട്രാൻസ്ഫർ ചെയ്തു വരുന്ന തുക ഉൾപ്പെടുത്തരുത്.)
VII.
വിദേശ കറൻസി ഇടപാടുകൾക്ക് അംഗീകാരം ലഭിച്ച ഡീലർമാർ ഒരു വർഷം 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് വിദേശകറൻസി വാങ്ങുന്നവരുടെയും വിദേശ കറൻസിയിൽ ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ട്രാവലേഴ്സ് ചെക്ക് / ഡ്രാഫ്റ്റ് വഴി 10 ലക്ഷം രൂപയിൽ കൂടുതൽ പണം ചെലവാ ക്കുകയും ചെയ്തിരിക്കുന്നവരുടെ വിവരങ്ങൾ ഉത്തരവാദപ്പെട്ട വിദേശ കറൻസി ഇടപാടുകാർ റിട്ടേൺ മുഖാന്തിരം സമർപ്പിക്കണം.
VIII.
രജിസ്ട്രേഷൻ ചുമതലയുള്ള സബ് രജിസ്ട്രാർ /രജിസ്ട്രാർ / ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ 30 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ ആധാരവിലയുള്ള സ്ഥാവര സ്വത്തുകളുടെ വില്പനയുടെയും വാങ്ങലുകളുടെയും വിശദ വിവരങ്ങൾ മുകളിൽ സൂചിപ്പിച്ച അധികാരികൾ ഗവൺമെൻറിൽ നൽകണം.
IX.
ആദായനികുതി നിയമം 44 എബി പ്രകാരം നിർബന്ധിത ഓഡിറ്റ് ഉള്ള എല്ലാവരും രണ്ടു ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്കുള്ള എല്ലാ ഇടപാടുകളും (സേവനങ്ങളുൾപ്പെടെ) പണമായിട്ടാണ് നടത്തുന്നതെങ്കിൽ അതിൻറെ വിവരങ്ങൾ ബന്ധപ്പെട്ടവർ സർക്കാരിൽ സമർപ്പിക്കണം. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ബാധകമാകുന്ന സ്ഥാപനങ്ങൾ ഫോം നമ്പർ 61 എയിൽ പ്രസ്തുത റിട്ടേൺ ഇൻകം ടാക്സ് ഡയറക്ടർ (ഇൻറലിജൻസ് * ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) അല്ലെങ്കിൽ ജോയിൻറ് ഡയറക്ടർക്ക് ഓൺലൈൻ ആയി ഡിജിറ്റൽ സിഗ്നേച്ചറോടുകൂടി 2017 മെയ് 31ന് മുമ്പ് സമർപ്പിക്കണം.
പ്രവാസികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ?
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്നു വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്കു വിധേയമാണ്. എന്നാൽ, നോൺറെസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു മാത്രം നികുതി നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ശമ്പളമായി ലഭിച്ചാലും ഇന്ത്യയിൽ ചെയ്ത സേവനത്തിന്റെ പ്രതിഫലം ലഭിച്ചാലും ഇന്ത്യയിലെ പ്രോപ്പർട്ടികളിൽനിന്ന് വാടക ലഭിച്ചാലും മൂലധനനേട്ടമുണ്ടായാലും അത് ഇന്ത്യയിൽനിന്നുള്ള വരുമാനമായതിനാൽ നികുതിക്കു വിധേയമാണ്.<യൃ><യൃ>റെസിഡൻഷ്യൽ സ്റ്റാറ്റസ് <യൃ><യൃ>തന്നാണ്ടിൽ ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുകയോ, തൊട്ടുമുമ്പുള്ള നാലു വർഷങ്ങളിൽ മൊത്തം 365 ദിവസങ്ങളിൽ കൂടുതൽ ഇൻഡ്യയിൽ താമസിക്കുകയും തന്നാണ്ടിൽ 60 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിലുണ്ടാവുകയും ചെയ്താലാണ് റെസിഡന്റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്. മുകളിൽ പറഞ്ഞ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ നോൺ റെസിഡന്റ് പദവിക്കർഹനാണ്. എന്നാൽ, വിദേശത്ത് ജോലിക്കു പോകുന്നവർക്കും കപ്പലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും 60 ദിവസമെന്നത് 182 ദിവസമായി കണക്കാക്കാവുന്നതാണ്. <യൃ><യൃ>പ്രവാസികൾ ആദായനികുതി റിട്ടേൺ നൽകണമോ? <യൃ><യൃ>2015–16 സാമ്പത്തികവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ മൊത്തവരുമാനം ഇന്ത്യയിൽനിന്നു ലഭിച്ചാൽ തീർച്ചയായും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണം. കൂടാതെ ചില നിക്ഷേപ പദ്ധതികളിൽനിന്നോ സ്വത്തുക്കളിൽനിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേൽ പ്രവാസികൾ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ, മുകളിൽ പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസിൽനിന്നു നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് വരുമാനങ്ങൾ ഒന്നും ഇന്ത്യയിൽനിന്ന് ഇല്ലെങ്കിലും നികുതി റിട്ടേൺ ഫയൽചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ, നികുതി ദായകൻ ആദായനികുതി റീഫണ്ടിന് അർഹനാണെങ്കിൽ റിട്ടേൺഫയൽചെയ്താൽ മാത്രമെ, റീഫണ്ട് ലഭിക്കൂ. <യൃ><യൃ>പ്രവാസികൾ മുൻകൂർ നികുതി അടയ്ക്കണമോ?<യൃ><യൃ>പ്രവാസികൾക്കായി മാത്രം മുൻകൂർ നികുതിയിൽ പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയിൽ 10000/–രൂപയിൽ കൂടുതൽ നികുതി ബാധ്യതയുണ്ടെങ്കിൽ മുൻകൂർനികുതി അടയ്ക്കാൻ ബാധ്യതയുണ്ട്. ഇത് പ്രവാസികൾക്കും ബാധകമാണ്. <യൃ><യൃ>ആദായനികുതി റിട്ടേൺ സമർപ്പണത്തിനുള്ള തീയതി<യൃ><യൃ>2015–16 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പണത്തിനുള്ള അവസാന തീയതി 31/07/2016 ആണ്.<യൃ><യൃ>പ്രവാസികൾക്ക് നികുതി ഒഴിവുള്ള വരുമാനങ്ങൾ<യൃ><യൃ>എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശകൾ, ഷെയറുകൾ വിൽക്കുമ്പോൾ ഉണ്ടാവുന്ന ദീർഘകാല മൂലധന നേട്ടങ്ങൾ (സ്റ്റോക്ക്എക്സ്ചേഞ്ച് വഴി നടത്തിയ വ്യാപാരങ്ങൾക്ക് എസ്ടിടി അടച്ചിട്ടുണ്ടെങ്കിൽ മാത്രം) മ്യൂച്വൽ ഫണ്ടുകളിൽനിന്നും ഷെയറുകളിൽനിന്നും ലഭിക്കുന്ന ഡിവിഡൻഡുകൾ എന്നിവ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നു പ്രോപ്പർട്ടിടാക്സും 30 ശതമാനം കിഴിവും സാധാരണ എല്ലാവർക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികൾക്കും ലഭിക്കും. കെട്ടിടത്തിൻമേൽ ധനകാര്യസ്ഥാപനങ്ങളിൽ കടം ഉണ്ടെങ്കിൽ, പലിശയ്ക്കും ഒഴിവുലഭിക്കും.<യൃ><യൃ>കൂടാതെ ഇൻഷ്വറൻസിൽ അടയ്ക്കുന്ന നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻഫീസുകൾ, ഹൗസിംഗ് ലോണിലേക്കുള്ള തിരിച്ചടവ് മുതലായവയ്ക്ക് 1,50,000/– രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കുവേണ്ടിയും അടയ്ക്കുന്ന തുകയ്ക്കും പരമാവധി 55,000/– രൂപയുടെ വരെ കിഴിവുകൾക്ക് പ്രവാസികളും അർഹരാണ്. എന്നാൽ, മുതിർന്ന പൗരന്മാർക്ക് കൂടുതലായി ലഭിക്കുന്ന ഇളവുകൾ പ്രവാസികൾക്കു ലഭിക്കില്ല. കൂടാതെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.<യൃ><യൃ>പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, തോട്ടങ്ങളോ വാങ്ങാൻ സാധിക്കുമോ? <യൃ><യൃ>പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, ഫാംഹൗസോ വാങ്ങാനോ റിയൽഎസ്റ്റേറ്റ്ബിസിനസ് നടത്താനോ അവകാശമില്ല. <യൃ><യൃ>പ്രവാസികളുടെ സ്വത്തുക്കളുടെ വില്പന<യൃ><യൃ>മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വച്ച സ്വത്തുക്കൾ വില്ക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം മൂലധന നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ നികുതി ഒഴിവാക്കാനുള്ള നിക്ഷേപപദ്ധതികൾ പ്രവാസികൾക്കും തെരഞ്ഞെടുക്കാവുന്നതാണ്. <യൃ><യൃ>സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് <യൃ><യൃ>സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്നപണം എൻആർഒ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിക്കുക. പിന്നീട് നികുതി അടച്ച് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കേറ്റോടുകൂടി എൻആർഇ അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്. വില്പനയുടെ സമയത്ത് 20 ശതമാനം നിരക്കിൽ സ്രോതസിൽനിന്നു നികുതി പിടിക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ അർഹിക്കുന്ന അവസരങ്ങളിൽ, ആദായനികുതി ഓഫീസറുടെ പക്കൽനിന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും. <യൃ><യൃ>പ്രവാസി വാങ്ങിയ സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം വിദേശത്തേക്കു കൊണ്ടുപോകാമോ? <യൃ><യൃ>സ്വത്തുക്കൾ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ്ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കിൽനിന്നു പണം കടം എടുത്തിട്ടുണ്ടെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉൾപ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസം ഇല്ല. എന്നാൽ താമസത്തിനുവേണ്ടി നിർമിച്ചവീടുകളാണ് വിൽക്കുന്നതെങ്കിൽ രണ്ടു വീടുകൾക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുള്ളു. <യൃ><യൃ>വിദേശ ഇന്ത്യൻ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽനിന്നു നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റും ആവശ്യമാണ്. മാത്രവുമല്ല ഒരു വർഷത്തിൽ (ഏപ്രിൽ മുതൽ മാർച്ച്വരെയുള്ള കാലഘട്ടം) കൊണ്ടുപോകാൻ സാധിക്കുന്ന തുക 10 ലക്ഷം ഡോളർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ തുക കൊണ്ടുപോകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. <യൃ><യൃ>വിദേശത്തു താമസിക്കുന്നതും ഇന്ത്യയിൽ ജനിച്ചതല്ലാത്തതുമായ ഒരു വിദേശിക്ക് ഇന്ത്യയിൽ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കിൽ പാരമ്പര്യമായി ലഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ, ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശപൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർ ഒഴികെ) റിസർവ് ബാങ്കിന്റെ അനുവാദത്തോടെ (ഇന്ത്യയിൽ ദീർഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശത്തോടെ ആണെങ്കിൽ) ഭൂമി സ്വന്തമാക്കാവുന്നതാണ്. <യൃ><യൃ>ഫെമാനിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അത് പ്രവാസിയുടെ എൻആർഒ അക്കൗണ്ടിൽ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്. <യൃ><യൃ>വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്കും ഇന്ത്യയിൽ സ്വത്തുക്കൾ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാൽ, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകൾ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തിൽ ഇവർക്കും ഒഴിവ് ഒന്നുമില്ല.
വിദേശത്തും ഇന്ത്യൻ ആദായനികുതി ഓഫീസ്
ഇന്ത്യ ഇപ്പോൾ പത്തോളം വിദേശരാജ്യങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തുടക്കത്തിൽ മൗറീഷ്യസിലും സിംഗപ്പൂരിലും മാത്രമായിരുന്നു. പിന്നീട് എട്ട് ഓഫീസുകൾ കൂടി തുറന്നു. ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും അവ പ്രാബല്യത്തിൽ നടപ്പാക്കുവാനുള്ള തയ്യാറെടുപ്പുകളും സിബിഡിടി ഏല്പിക്കുന്ന മറ്റു ജോലികളും ചെയ്യുക മുതലായവയാണ് കർമപദ്ധതികൾ. സൈപ്രസ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്, ജപ്പാൻ, യുഎഇ, യുകെ, യുഎസ്എ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ഓഫീസുകൾ ഉള്ളത്. ഇതുകൂടാതെ 14 ഓഫീസുകൾ കൂടി 14 രാജ്യങ്ങളിലായി (സ്വിറ്റ്സർലൻഡ് ഉൾപ്പെടെ) തുറക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്. <യൃ><യൃ>കള്ളപ്പണവും സർക്കാർ നടപടികളും<യൃ><യൃ>കേന്ദ്രത്തിൽ പുതിയ സർക്കാർ നിലവിൽ വന്ന ദിവസം തന്നെ കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാൻ വേണ്ട നടപടികളെടുക്കുന്നതിനായി വിദഗ്ധ സമിതിയെ രൂപീകരിച്ചു. <യൃ>ഏതൊക്കെ കള്ളപ്പണങ്ങളാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്?<യൃ><യൃ>1) ഇന്ത്യയിൽ തന്നെ ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപങ്ങളിലും ബിനാമി സ്വത്തുക്കളിലും സ്വർണത്തിലും വിലയേറിയ രത്നങ്ങളിലും വിവിധങ്ങളായ ബാങ്കുകളിലെ നിക്ഷേപങ്ങളിലും മറ്റുമായി കണക്കിൽപ്പെടാതെ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കൾ. <യൃ>2) ഇന്ത്യയ്ക്ക് വെളിയിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങളും സ്വത്തുക്കളിലുള്ള നിക്ഷേപങ്ങളും.<യൃ>3) ഇന്ത്യയിൽനിന്ന് പണം വിവിധ മാർഗ്ഗങ്ങളിലൂടെ വിദേശത്ത് എത്തിക്കുകയും അവിടെ നിന്ന് മൗറീഷ്യസ് വഴിയോ അല്ലെങ്കിൽ അതുപോലുള്ള രാജ്യങ്ങൾ വഴിയോ ഇന്ത്യയിൽ തന്നെ വിവിധ വ്യവസായങ്ങളിലുള്ള നിക്ഷേപങ്ങൾ. <യൃ><യൃ>ഇന്ത്യയിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുവാൻ തുടങ്ങിയ ശേഷം മൗറീഷ്യസിൽ നിന്നും സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപിക്കപ്പെട്ട പണം ഇന്ത്യാക്കാരുടെ തന്നെ കള്ളപ്പണമാണെന്ന് ഗവൺമെന്റിന് ഒരു ധാരണയുണ്ടായിരുന്നു. <യൃ><യൃ>എങ്ങനെയാണ് വിദേശത്തുള്ള കള്ളപ്പണം പിടിക്കുന്നത്?<യൃ><യൃ>ഇന്ത്യയുടെ പരമാധികാരത്തിന്മേൽ മറ്റു രാജ്യങ്ങൾക്ക് യാതൊരു അവകാശവും ഇല്ലാത്തതുപോലെ ഇന്ത്യക്കും മറ്റു രാജ്യങ്ങളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. ഓരോ രാജ്യത്തെ നിയമങ്ങളും വ്യത്യസ്തങ്ങളായിരിക്കും. നാളിതുവരെ സ്വിറ്റ്സർലൻഡിലെ നിയമങ്ങൾ നിക്ഷേപകന്റെ സുരക്ഷിതത്വവും വിശ്വാസ്യതയും കാത്തു സൂക്ഷിച്ചുകൊള്ളാം എന്നു ഉറപ്പു നല്‍കിയിരുന്നു. സാമ്പത്തികവും അല്ലാത്തതുമായ നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ മാറ്റം വരുത്തുവാനും ആ രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുവാനും ആരും തയ്യാറാകില്ല. അങ്ങനെ വരുമ്പോൾ മുൻകാല നിക്ഷേപങ്ങളെപ്പറ്റി വിവരങ്ങൾ നല്‍കണം എന്നു ശഠിക്കുന്നതും നല്ല കീഴ്വഴക്കം അല്ല. പുതിയ നിക്ഷേപങ്ങൾ സുതാര്യമാക്കണമെന്നുള്ള നിർബന്ധം വിജയം കണ്ടേക്കാം.<യൃ><യൃ>രാജ്യാന്തര ഉടമ്പടികൾ<യൃ><യൃ>പാർലമെന്റിന്റെ ഇരുസഭകളും ദിവസങ്ങളോളം ചർച്ച ചെയ്ത് ബഹളങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒരു വിഷയമാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ ആവശ്യപ്പെടൽ. പരസ്പരം ധാരാളം കുറ്റാരോപണങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. മുൻ ഭരണാധികാരികളുടെ അനാസ്ഥ കൊണ്ട് ഈ വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാത്തത് എന്നായിരുന്നു പൊതുവെ ഉള്ള ആരോപണം.<യൃ><യൃ>ഡിടിഎഎ യും ടിഐഇഎയും<യൃ><യൃ>ഇന്ത്യ 94 രാജ്യങ്ങളുമായി ഡബിൾ ടാക്സേഷൻ അവോയിഡന്റ്സ് എഗ്രിമെന്റിലും 15 രാജ്യങ്ങളുമായി ടാക്സ് ഇൻഫർമേഷൻ എക്സ്ചേഞ്ച് എഗ്രിമെന്റിലും ഏർപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളുമായി ഡിടിഎഎയിൽ ഏർപ്പെടാൻ ഇന്ത്യയ്ക്ക് സാധിക്കാത്തതു കൊണ്ടാണ് പല രാജ്യങ്ങളുമായി ടിഐഇഎയിൽ ഏർപ്പെടുന്നത്. പരസ്പരം നികുതിസംബന്ധമായ കാര്യങ്ങൾ കൈമാറിക്കൊള്ളാം എന്നതാണ് ടിഐഇഎയുടെ കാതൽ. മുൻ അനുഭവങ്ങൾ വച്ചു നോക്കിയാൽ കരാറിൽ ഏർപ്പെട്ടതുകൊണ്ട് മാത്രം നിക്ഷേപകരുടെ വിവരങ്ങൾ രാജ്യത്തിന് ലഭിക്കുമെന്ന് കരുതരുത്. <യൃ><യൃ>നയതന്ത്രം മാത്രം ശരണം<യൃ><യൃ>നിക്ഷേപകന്റെ വിവരങ്ങൾ കൈമാറിക്കൊള്ളാം എന്ന ഉടമ്പടിയിൽ ഏർപ്പെട്ടതിനു ശേഷം നയതന്ത്ര ശ്രമത്തിലൂടെ മാത്രമേ ഇതിനു പൂർണത കൈവരിക്കാനാവുകയുള്ളൂ. <യൃ><യൃ>ടാക്സ് ഹാവൻസ്<യൃ><യൃ>നികുതി രഹിത രാജ്യങ്ങളാണ് ഇവ. ഡിടിഎഎയിൽ ആ രാജ്യങ്ങൾ പൊതുവേ സഹകരിക്കാറില്ല. നികുതിരഹിത രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കെയ്മൻ ദ്വീപുകളാണ്. ക്യൂബയ്ക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തെ ജനങ്ങളുടെ ആളോഹരി വരുമാനം എഴുപതിനായിരം ഡോളറാണ്. ജനസംഖ്യ വെറും 55,000 മാത്രമാണ്. രജീസ്റ്റർ ചെയ്ത കമ്പനികൾ അതിലധികമാണ്. എല്ലാ ആഗോള വാണിജ്യ ബാങ്കുകളുടെയും ബ്രാഞ്ചുകൾ ഈ രാജ്യത്തുണ്ട്. പ്രത്യേകമായിട്ടുള്ള ഒരു കാര്യം ഇന്ത്യയുമായി ഡബിൾ ടാക്സേഷൻ അവോയിഡന്റ്സ് എഗ്രിമെന്റിൽ ഈ രാജ്യം ഏർപ്പെട്ടിട്ടുണ്ട് എന്നതാണ്. മറ്റ് പ്രധാനപ്പെട്ട കള്ളപ്പണ സുരക്ഷിത സങ്കേതങ്ങൾ ഇവയാണ്. ബെർമുഡ, ബ്രിട്ടീഷ് വർജിൻ ദ്വീപുകൾ, ബഹാമാസ്, ഐൽ ഓഫ് മേൻ, ജിബ്രാൾട്ടർ, മാർഷൽ ഐലൻഡ്സ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, പനാമ, സീഷെൽസ്, മൊണാക്കോ, അൻഡോറ മുതലായവയാണ് ഇവ. ഇവയിൽ ഒന്നുപോലും ഡിടിഎഎയിൽ പങ്കുചേരാൻ താത്പര്യം കാണിച്ചിട്ടില്ല.
വിദേശത്തുനിന്നു ലഭിക്കുന്ന പെൻഷനും ശമ്പളത്തിനും ഇന്ത്യയിൽ നികുതി
ഇന്ത്യയിൽ ഒരു വ്യക്തിയുടെ നികുതി ബാധ്യത നിശ്ചയിക്കുന്നത് അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് അടിസ്ഥാനപ്പെടുത്തിയാണ്. വിദേശത്ത് നിരവധി വർഷങ്ങൾ ജോലി ചെയ്തതിനു ശേഷം തിരിച്ചുവന്ന വ്യക്തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് റെസിഡന്റ് ബട്ട് നോട്ട് ഓർഡിനറിലി റെസിഡന്റ് എന്നതാണ്. ഈ സ്റ്റാറ്റസിൽ ഉള്ളവർക്ക് ഇന്ത്യയിൽനിന്നു സമ്പാദിക്കുന്ന വരുമാനത്തിനു മാത്രമേ നികുതി ബാധ്യത ഉണ്ടാവുന്നുള്ളൂ. ഒമ്പതു വർഷം വിദേശത്ത് തുടർച്ചയായി ജോലി ചെയ്തശേഷം തിരിച്ചുവന്ന വ്യക്തി രണ്ടു വർഷത്തേക്ക് റെസിഡന്റ് ബട്ട് നോട്ട് ഓർഡിനറിലി റെസിഡന്റ്’എന്ന സ്റ്റാറ്റസിൽ ആണ് ഉൾപ്പെടുന്നത്. അതിനാൽ ഈ കാലഘട്ടങ്ങളിൽ വിദേശത്തുനിന്നു ലഭിക്കുന്ന ഒരു വരുമാനത്തിനും അദ്ദേഹത്തിനു നികുതി ബാധ്യത ഉണ്ടാവുന്നതല്ല. <യൃ><യൃ>എന്നാൽ, ഇന്ത്യയിൽ റെസിഡന്റ് സ്റ്റാറ്റസ് ഉള്ള വ്യക്തി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നു സമ്പാദിച്ചാലും അതു നികുതിക്കു വിധേയമാണ് എന്നാണ് പ്രാഥമികമായി നിഷ്കർഷിച്ചിട്ടുള്ളത്. വിദേശത്ത് സേവനത്തിനു ശേഷം തിരിച്ചു വരുന്ന വ്യക്തിക്കു ലഭിക്കുന്ന പെൻഷനും ശമ്പളവും ആ രാജ്യവുമായി ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റിനെ (ഇരട്ടനികുതി ഒഴിവാക്കൽ കരാർ) അടിസ്ഥാനപ്പെടുത്തി കൂടി ആണ് നിശ്ചയിക്കുന്നത്. മേൽ കരാറിൽ പ്രസ്തുത വരുമാനത്തിന് ഏത് രാജ്യത്താണ് നികുതി ചുമത്തേണ്ടത് എന്ന് വ്യക്തമായും നിഷ്കർഷിച്ചിട്ടുണ്ടാകും. കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നു ലഭിക്കുന്ന തുകകൾക്കു കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ നികുതി ചുമത്താൻ സാധിക്കുകയുള്ളൂ.<യൃ><യൃ>ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുമായി ഇന്ത്യ മുകളിൽ സൂചിപ്പിച്ച കരാറിൽ ഏർപ്പെട്ടിട്ടില്ല. എന്നുകരുതി കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു യാതൊരു ആനുകൂല്യവും ലഭിക്കില്ല എന്ന് അർഥമില്ല. കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള വരുമാനം മൊത്തവരുമാനത്തിൽ കൂട്ടുമെങ്കിലും നികുതി നിർണയിച്ച ശേഷം ആ രാജ്യത്തു നികുതി ആയി അടച്ച തുകയ്ക്കു തുല്യമായ തുക ഇന്ത്യൻ നിയമപ്രകാരം കണ്ടുപിടിച്ച നികുതിത്തുകയിൽനിന്നു റിബേറ്റ് ആയി ലഭിക്കുന്നതാണ്. ഇതിന് ആ രാജ്യത്ത് നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.<യൃ><യൃ>ഫെമാ അനുസരിച്ച് വിദേശത്ത് സ്വത്തുക്കൾ സമ്പാദിക്കുന്നതിനും അവിടെ സൂക്ഷിക്കുന്നതിനും വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇതനുസരിച്ച് സ്വത്തുക്കൾ, ബാങ്ക് ഡിപ്പോസിറ്റുകൾ, കമ്പനി ഡിപ്പോസിറ്റുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ വിദേശത്തുതന്നെ സൂക്ഷിക്കുന്നതിനു പ്രവാസികൾക്ക് അനുവാദം ഉണ്ട്. വിദേശത്ത് ജോലി ചെയ്തതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നതിനുശേഷവും സ്വത്തുക്കൾ ആ രാജ്യത്തുതന്നെ സൂക്ഷിക്കുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്.<യൃ><യൃ><യ> ഇരട്ടനികുതി ഒഴിവാക്കൽ കരാറും ആദായനികുതി നിയമവുംയ><യൃ><യൃ>കരാറിലെ വ്യവസ്ഥയും ആദായനികുതി നിയമത്തിലെ വകുപ്പും ഒരേ കാര്യം തന്നെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചാൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയുള്ള അവസരങ്ങളിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 1) ഏതാണോ കക്ഷിക്ക് കൂടുതൽ ലാഭകരം എന്നു നോക്കിയിട്ട് അതാണ് സെലക്ട് ചെയ്യേണ്ടത്. 2) അല്ലാത്തപക്ഷം കരാറിനാണ് പ്രാധാന്യം. നിയമം ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതേസമയം കരാർ രണ്ടു പരമാധികാര രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ആണ്. അതുകൊണ്ട് കരാറിനാണു കൂടുതൽ പ്രാധാന്യം.<യൃ><യൃ><യ> കരാറുകളിലെ ചില പ്രധാന ഭാഗങ്ങൾയ><യൃ><യൃ>1) ഇരട്ട നികുതി – ഒഴിവാക്കൽ<യൃ><യൃ>കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം, കരാറിൽ പറഞ്ഞിരിക്കുന്ന തരം വരുമാനം, എവിടെ നികുതിക്ക് വിധേയമാക്കണം എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ മാത്രം നികുതി കൊടുത്താൽമതി. മറ്റേ രാജ്യം ആ തുക നികുതിയിൽനിന്ന് ഒഴിവാക്കി കൊടുക്കേണ്ടതാണ്.<യൃ><യൃ>2) പക്ഷഭേദം കാണിക്കാൻ പാടില്ല<യൃ><യൃ>കരാറിൽ ഏർപ്പെട്ടു കഴിഞ്ഞ രാജ്യങ്ങളിൽ സ്വന്തം പൗരൻ നടത്തുന്ന ബിസിനസും വിദേശ പൗരൻ നടത്തുന്ന ബിസിനസും ഒരേ നിരക്കിൽ മാത്രമേ നികുതി ചുമത്താൻ പാടുള്ളൂ.<യൃ>എബിഎൻ ആംറോ ബാങ്കിന്റെ കേസിൽ കൽക്കട്ടാ ട്രെബ്യൂണൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (692അഘ/2000ളീിേ> തീയതി 30–03–2001) ഇന്ത്യയും നെതർലൻഡ്സും ആയി ഉണ്ടാക്കിയ കരാർ അനുസരിച്ച് ബാങ്കിനു മേൽ വിദേശ കമ്പനി എന്ന ലേബലിൽ 10 ശതമാനം നികുതി അധികം ചാർജ് ചെയ്യുന്നതു പക്ഷഭേദം ആണെന്നും അത് ട്രീറ്റിക്ക് എതിരാണെന്നും വിധിച്ചിരുന്നു. പക്ഷേ, പിന്നീട് ഇന്ത്യയിലെ ആദായനികുതി നിയമം 90–ാം വകുപ്പ് മുൻകാല പ്രാബല്യത്തോടെ തിരുത്തുകയും വിദേശ കമ്പനിക്ക് അധിക നികുതി ചാർജ് ചെയ്യുന്നത് പക്ഷഭേദമല്ലെന്നും കൂട്ടിച്ചേർത്തു. <യൃ><യൃ>3) പരസ്പര സഹകരണം<യൃ><യൃ>ഏതെങ്കിലും വ്യക്തിക്ക് രാജ്യം തന്നോട് നീതിയുക്തമായിട്ടല്ല പെരുമാറുന്നത്, കരാറിനെതിരാണ് പ്രവർത്തനങ്ങൾ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായാൽ പരസ്പരം ചർച്ച ചെയ്ത് തർക്കപരിഹാരം ഉണ്ടാക്കണമെന്ന് കരാറിൽ നിഷ്ക്കർഷിക്കാറുണ്ട്.<യൃ><യൃ>4) നികുതി അടവിൽവീഴ്ച വരുത്തിയവരെപ്പറ്റിയുള്ള പരസ്പര അറിയിപ്പുകൾ<യൃ><യൃ>കരാറിൽ ഏർപ്പെട്ട മറ്റേ രാജ്യത്തെ വ്യക്തി സ്വന്തം രാജ്യത്തിൽ കള്ളപ്പണ നിക്ഷേപം നടത്തുന്നുണ്ടെന്ന് അധികാരികൾക്ക് ബോധ്യമായാൽ അത് മറ്റേ രാജ്യത്തെ അധികാരിയെ അറിയിക്കണം എന്ന് സാധാരണ വ്യവസ്ഥ ചെയ്യാറുണ്ട്. പക്ഷേ, ഇത് നിർബന്ധിക്കാനോ മനുഷ്യാവകാശത്തിനെതിരായോ മറ്റും പ്രവർത്തിക്കാനോ, കിട്ടാൻ വിഷമമുള്ള വിവരങ്ങൾ ആണെങ്കിലോ, ഇത് പ്രാബല്യത്തിൽ വരാറില്ല.<യൃ><യൃ>5) പരസ്പരനികുതി പിരിവിനുള്ള സഹായം<യൃ><യൃ>നികുതി കൊടുക്കാതെ ഒരു വ്യക്തി സ്വന്തം രാജ്യത്തുനിന്നു മാറി മറ്റേ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ അയാളിൽനിന്നു നികുതി പിരിക്കുന്നതിനുള്ള സഹായം മറ്റേ രാജ്യം ചെയ്യണമെന്നാണ് ഇതിൽ വിവക്ഷിക്കുന്നത്. പക്ഷേ ഇതു കോടതിയിൽ ചോദ്യം ചെയ്യാനോ സ്വന്തം രാജ്യത്തുനിന്നു പിരിച്ചെടുക്കാൻ അവിടെ യാതൊരു നടപടിയും എടുത്തിട്ടില്ല എങ്കിലോ, രണ്ടാമത്തെ രാജ്യത്തിന് അത് ഒരു നല്ല നടപടി അല്ല എന്നു തോന്നിയാലോ, ഇത് പ്രാവർത്തികമാകാറില്ല. <യൃ><യൃ>സേവനനികുതി അറിയിപ്പ്<യൃ><യൃ>2015 നവംബർ മാസം 15–ാം തീയതി മുതൽ സേവനനികുതിയുടെ നിരക്ക് അരശതമാനം സ്വച്ഛ് ഭാരത് സെസ് ഉൾപ്പെടെ 14.5 ശതമാനം ആക്കി നിജപ്പെടുത്തിയിരിക്കുന്നു.
വസ്തു വില്ക്കുമ്പോൾ പ്രവാസിക്കു സ്രോതസിൽ നികുതി 20 ശതമാനം
വസ്തു വാങ്ങുമ്പോൾ സ്രോതസിൽ ഒരു ശതമാനം നികുതി<യൃ><യൃ>ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യൻ റസിഡന്റിന്റെ പക്കൽ നിന്നും വാങ്ങുകയാണെങ്കിൽ വിൽപനവിലയുടെ ഒരു ശതമാനമോ ആദായ നികുതിയായി സ്രോതസിൽ നിന്ന് പിടിക്കുകയും ഗവൺമെന്റിൽ അടയ്ക്കുകയും ചെയ്യണം. ഈ നിയമം 1–7–2013 ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ ഇടപാടിന് സ്രോതസിൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ഠഅച നിർബന്ധമില്ല. ഫോം നമ്പർ 26 ക്യു ബി യിൽ ഓൺലൈൻ ആയി വേണം നികുതി അടക്കുവാൻ. വസ്തു വാങ്ങുന്നയാൾ ഫോം നമ്പർ 16 ബി യിൽ സർട്ടിഫിക്കറ്റ് വസ്തു വിൽക്കുന്നയാൾക്ക് നൽകുകയും വേണം. ഈ സർട്ടിഫിക്കറ്റ് നികുതി അടച്ചതിന്റെ തെളിവായി വിൽപന നടത്തിയ വ്യക്തിക്ക് ഉപയോഗിക്കുവാൻ സാധിക്കും. നഗരപരിധിക്ക് പുറത്തുള്ള കൃഷിഭൂമി ആണ് വിൽപന നടത്തിയതെങ്കിൽ സ്ത്രോതസ്സിൽ നിന്ന് നികുതി പിടിക്കേണ്ടതില്ല.<യൃ><യൃ><യ>നഗരപരിധിയിലെ കൃഷിഭൂമി<യൃ><യൃ>ആദായ നികുതി നിയമത്തിൽ കൃഷിഭൂമിയെ നിർവചിച്ചിരിക്കുന്നത്, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു എന്നതുകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. അതായത് കൃഷി ചെയ്തതതുകൊണ്ട് മാത്രം ആദായനികുതി നിയമം അനുസരിച്ച് അതിനെ കൃഷിഭൂമി ആയി നിർവചിക്കാൻ സാധ്യമല്ല.<യൃ><യൃ>പ്രധാനമായും മൂന്ന് തരത്തിലാണ് ഭൂമിയുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി നഗരഭൂമിയെ നിശ്ചയിക്കുന്നത്.<യൃ><യൃ>1) നിലവിൽ 10000 മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി ഏരിയായിലും അവയുടെ പുറം പരിധി കഴിഞ്ഞ് രണ്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള ഭൂമി നഗരഭൂമി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.<യൃ><യൃ>2) എന്നാൽ മുനിസിപ്പൽ പ്രദേശത്ത് ജനസംഖ്യ ഒരു ലക്ഷത്തിന് മുകളിലും 10 ലക്ഷത്തിൽ താഴെയുമാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച രണ്ടു കി.മി. ചുറ്റളവ് എന്നത് ആറു കിലോമീറ്റർ ചുറ്റളവ് എന്നായി മാറുന്നതാണ്. മുനിസിപ്പൽ പ്രദേശത്തിന്റെ പരിധിക്കു വെളിയിൽനിന്നാണ് ഈ ദൂരം അളക്കുന്നത്.<യൃ><യൃ>3) മൂന്നാമത്തെ ക്ലാസിഫിക്കേഷനിൽ വരുന്നത് 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉള്ള മുനിസിപ്പൽ പ്രദേശങ്ങളാണ്. ഈ പ്രദേശത്തിന്റെ പുറം അതിരിൽനിന്നു എട്ടു കി.മി. ദൂരത്തിൽ ചുറ്റളവിലുള്ള എല്ലാ ഭൂമിയും നഗരഭൂമി ആയിട്ടാണ് ആദായ നികുതി നിയമത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്.<യൃ><യൃ>എന്നാൽ 10,000 ത്തിൽ താഴെ മാത്രം ആണ് മുനിസിപ്പൽ ഏരിയായിൽ ജനസംഖ്യ ഉള്ളത് എങ്കിൽ ആ പ്രദേശം മാത്രം നഗരപരിധിയിൽ ഉൾപ്പെടുകയുള്ളൂ. മുനിസിപ്പാലിറ്റി എന്നത് വേറെ ഏതു പേരിൽ അറിയപ്പെട്ടാലും അതായത് മുനിസിപ്പൽ കോർപ്പറേഷൻ, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റി, ടൗൺ ഏരിയാ കമ്മിറ്റി, ടൗൺ കമ്മിറ്റി എന്നൊക്കെ ആയാലും മുകളിലത്തെ നിർവചനങ്ങളിൽ മാറ്റങ്ങൾ ഒന്നുമില്ല. ജനസംഖ്യ കണക്കാക്കുന്നത് ഏറ്റവും അവസാനം എടുത്ത സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ്. ദൂരം അളക്കുന്നത് ഏരിയൽ ഡിസ്റ്റൻസ് ആയിട്ടാണ്, അതായത് ഏറ്റവും ചുരുങ്ങിയ അളവായിരിക്കും കണക്കിലെടുക്കുന്നത്. മേൽ നിയമങ്ങൾ 01–04–2014ൽ പ്രാബല്യത്തിൽ വന്നു.<യൃ><യൃ><യ>പ്രവാസിയുടെ പക്കൽനിന്നാണ് വസ്തു വാങ്ങുന്നതെങ്കിൽ<യൃ><യൃ>പ്രവാസിയുടെ പക്കൽ നിന്നാണ് ഭൂമി വാങ്ങുന്നതെങ്കിൽ സ്രോതസിൽനിന്നു ഒരു ശതമാനം നിരക്കിൽ അല്ല നികുതി പിടിക്കേണ്ടത്, പകരം 20 ശതമാനം നിരക്കിൽ നികുതി പിടിക്കണം. പ്രസ്തുത ഭൂമി മൂന്നു വർഷത്തിൽ താഴെ മാത്രം കൈവശംവച്ചതിന് ശേഷം ആണ് വിൽക്കുന്നതെങ്കിൽ നികുതി നിരക്ക് 30 ശതമാനമായി വർധിക്കുന്നതാണ്. ഇത് ആദായ നികുതി നിയമം 195–ാം വകുപ്പ് അനുസരിച്ച് ആണ്.<യൃ><യൃ>കൃഷിഭൂമിക്കും ഈ നിയമം ബാധകമാണ്. എന്നാൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ നികുതി പിടിക്കുന്നതിനു വേണ്ടിയുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ സ്ഥിതിഗതികൾ പരിശോധിച്ചതിനു ശേഷം അദ്ദേഹത്തിനു കുറഞ്ഞ നിരക്കോ പൂജ്യം നിരക്കോ നിശ്ചയിക്കാവുന്നതും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നൽകാവുന്നതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ അതനുസരിച്ചുള്ള നിരക്കിൽ മാത്രം സ്രോതസിൽനിന്ന് നികുതി പിടിച്ചാൽ മതി.<യൃ><യൃ>ആദായ നികുതി ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും നികുതി ഇളവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതെ, സ്രോതസിൽ നിന്നു നികുതി പിടിക്കാതെ, വസ്തു വില്പന നടത്തിയാൽ വില്‍ക്കുന്ന ആൾക്കുണ്ടാവുന്ന എല്ലാ നികുതി ബാധ്യതയ്ക്കും വസ്തു വാങ്ങുന്നയാൾ ഉത്തരവാദി ആയിരിക്കുന്നതാണ്.<യൃ><യൃ><യ>വസ്തു ഇടപാടിനു പണം ബാങ്കിൽകൂടി മാത്രം<യൃ><യൃ>1–6–2015 മുതൽ 20,000 രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കുള്ള പണം ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റ് ആയോ, ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നൽകാൻ പാടുള്ളൂ. പണം ആയി വസ്തു ഇടപാട് നടത്തിയാൽ തത്തുല്യമായ തുക പിഴയായി ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ട്.<യൃ><യൃ>കൃഷിയിൽ നിന്നുമാത്രം വരുമാനം ഉള്ളവർക്കും ആദായനികുതി നിയമത്തിന്റെ പരിധിയിൽപ്പെടാത്തവർക്കും ഇതിൽനിന്ന് ഒഴിവുണ്ട്. അത് പോലെ തന്നെ വസ്തു വാങ്ങുന്നതിന് നൽകുന്ന അഡ്വാൻസ് തുകയും ഏതെങ്കിലും കാരണവശാൽ ഇടപാട് നടന്നില്ലെങ്കിൽ തിരികെ കൊടുക്കുന്ന തുകയും ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നൽകാവൂ.<യൃ><യൃ>പ്രസ്തുത നിയമം പാലിക്കാതെ പണം സ്വീകരിച്ച് വസ്തു വിറ്റാൽ, വിൽക്കുന്ന വ്യക്തി, ആദായനികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാനടപടിക്ക് വിധേയനാകണം. തത്തുല്യമായ തുക പിഴയായി ഈടാക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Services & Questions
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
മൂന്നു മാസത്തിനകം അപേക്ഷിക്കുക
LATEST NEWS
വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജില്‍ മരിച്ച 18കാരിക്ക് നിപ്പ സംശയം
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ചേതനയറ്റ് ബിന്ദു എത്തി; കരഞ്ഞു തളർന്ന് ഉറ്റവർ, അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT