ബ്രസൽസ്: ശൈത്യകാലം അടുത്തിരിക്കെ യുക്രെയ്ന്റെ ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുകയും സമാധാന ചർച്ച വൈകിക്കുകയുമാണെന്നു യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ചർച്ചകളിൽ, വെടിനിർത്തൽ ഉറപ്പാക്കുന്നതിനും പിന്നീട് ശരിയായ സമാധാന കരാറിലെത്തുക എന്നതിനുമായിരിക്കണം മുൻഗണന നൽകേണ്ടതെന്നു യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ പറഞ്ഞു.
യുദ്ധം ആരംഭിച്ചത് റഷ്യയാണെന്നും പുതിയ ഉപാധികൾ ഉന്നയിക്കാതെ യുദ്ധത്തിൽനിന്നു പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ചകൾക്കു മുന്നോടിയായി യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. ചർച്ചകൾ നടന്നിട്ടും റഷ്യ തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും സാധാരണക്കാർക്കു നേരേയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരേയും ആക്രമണങ്ങൾ തുടരുകയാണെന്നും അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്എൻറ്റി പറഞ്ഞു.
Tags : European Union Russia delaying peace talks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash