x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി; തി​ള​ങ്ങി ഗ്യാ​നേ​ശ്വ​രി യാ​ദ​വ്

ഓൺലൈൻ ഡെസ്ക്
Published: July 27, 2026 09:16 PM IST | Updated: July 28, 2026 12:04 AM IST

കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി നേട്ടവുമാ‍യി ഗ്യാ​നേ​ശ്വ​രി യാ​ദ​വ്

ഗ്ലാ​സ്ഗോ: 2026 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു. വ​നി​ത​ക​ളു​ടെ 53 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം ഗ്യാ​നേ​ശ്വ​രി യാ​ദ​വ് വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. വ്യ​ക്തി​ഗ​ത മി​ക​വോ​ടെ ആ​കെ 199 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഗ്യാ​നേ​ശ്വ​രി പോ​ഡി​യ​ത്തി​ൽ ര​ണ്ടാ​മ​താ​യെ​ത്തി​യ​ത്.

സ്നാ​ച്ചി​ൽ 88 കി​ലോ​ഗ്രാ​മും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 111 കി​ലോ​ഗ്രാ​മും ഉ​യ​ർ​ത്തി​യ താ​രം ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഗ്ലാ​സ്ഗോ​യി​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ഇ​ന​ത്തി​ൽ നൈ​ജീ​രി​യ​യു​ടെ ദി​ദി​ഹ് ഒ​നോ​മെ ഒ​മൊ​ളോ​ല (206 കി​ലോ​ഗ്രാം) സ്വ​ർ​ണ​വും കാ​ന​ഡ​യു​ടെ റെ​ബേ​ക്ക ഗ്രൂ​ൾ​ക്സ് (178 കി​ലോ​ഗ്രാം) വെ​ങ്ക​ല​വും നേ​ടി.

സ്നാ​ച്ചി​ൽ 88 കി​ലോ​ഗ്രാം വി​ജ​യ​ക​ര​മാ​യി ഉ​യ​ർ​ത്തി​യ ശേ​ഷം, ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 103kg, 107kg, 111kg എ​ന്നീ ഭാ​ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ത്തി​യാ​ണ് ഗ്യാ​നേ​ശ്വ​രി വെ​ള്ളി ഉ​റ​പ്പി​ച്ച​ത്. ഗ്ലാ​സ്ഗോ ഗെ​യിം​സ് ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ മെ​ഡ​ലാ​ണി​ത്. മീ​രാ​ഭാ​യ് ചാ​നു (സ്വ​ർ​ണം), രാ​ജ മു​ത്തു​പാ​ണ്ഡി (വെ​ള്ളി) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മെ​ഡ​ൽ നേ​ടി​യ മ​റ്റു താ​ര​ങ്ങ​ൾ.

ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ 23 കാ​രി​യാ​യ ഗ്യാ​നേ​ശ്വ​രി, പ​ട്യാ​ല​യി​ലെ നേ​താ​ജി സു​ഭാ​ഷ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ലാ​ണ് നി​ല​വി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

വ​നി​ത​ക​ളു​ടെ 58 കി​ലോ​ഗ്രാം വി​ഭാ​ഗം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ബി​ന്ദ്യ​റാ​ണി ദേ​വി​യും വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. 229 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ നൈ​ജീ​രി​യ​യു​ടെ റ​ഫി​യാ​തു ല​വാ​ലി​നാ​ണ് സ്വ​ർ​ണം.

 

Tags : GyaneshwariYadav weightlifter CommonwealthGames Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up