x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം: ജ​പ്തി ന​ട​പ​ടി​ക​ള്‍ വ്യ​വ​സ്ഥ​കൾ പാലിച്ചെന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍

വെബ്ഡെസ്ക്
Published: November 16, 2026 11:54 PM IST | Updated: November 16, 2026 11:54 PM IST

സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്

കോ​​​ഴി​​​ക്കോ​​​ട്: ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കി​​​ടെ വീ​​​ട്ട​​​മ്മ ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക്.

വാ​​​യ്പാ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് മാ​​​ത്ര​​​മാ​​​ണെ​​​ന്നും വാ​​​യ്പാ കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ (ഒ​​​ടി​​​എ​​​സ്) ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സാ​​​വ​​​കാ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​വ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് സാ​​​ധി​​​ക്കാ​​​തെ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ വാ​​​ര്‍​ത്താ കു​​​റി​​​പ്പി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 15 വ​​​രെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​ച്ച​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

കൂ​​​ത്താ​​​ളി കു​​​ഞ്ഞോ​​​ത്ത് കു​​​യ്യോ​​​ട​​​ന്‍ക​​​ണ്ടി ബാ​​​ബു ന​​​ടു​​​വ​​​ണ്ണൂ​​​ർ ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്ന് 2018ൽ 7,68,000 ​​​രൂ​​​പ​​​യും ഭാ​​​ര്യ ക​​​വി​​​ത 16,80,000 രൂ​​​പ​​​യും പ​​​രി​​​ധി​​​യു​​​ള്ള ര​​​ണ്ടു ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ൾ എ​​​ടു​​​ത്തി​​​രു​​​ന്നു.19 സെ​​​ന്‍റ് ഭൂ​​​മി ഈ​​​ടാ​​​യി ന​​​ൽ​​​കി​​​യാ​​​യി​​​രു​​​ന്നു. വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ​​​ലി​​​ശ​​​യും മ​​​റ്റ് ബാ​​​ധ്യ​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പടെ കു​​​ടി​​​ശി​​​ക 49.59 ല​​​ക്ഷം രൂ​​​പ​​​യാ​​​യി.

2021 ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് വാ​​​യ്പാ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സ​​​ർ​​​ഫാ​​​സി നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് പ്ര​​​കാ​​​രം സ്വ​​​ത്ത് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 2023 മാ​​​ർ​​​ച്ച് 14ന് ​​​അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഡ്വ. ക​​​മ്മി​​​ഷ​​​ണ​​​ർ അ​​​ഞ്ചു​​​ത​​​വ​​​ണ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.
2024 സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടി​​​ലെ നോ​​​ട്ടീ​​​സി​​​നെ​​​തി​​​രേ ക​​​വി​​​ത ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി 2025 ജൂ​​​ൺ അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം ഡെ​​​ബ്റ്റ് റി​​​ക്ക​​​വ​​​റി ട്രൈ​​​ബ്യൂ​​​ണ​​​ൽ ത​​​ള്ളി. തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മൂ​​​ന്ന് റി​​​ട്ട് ഹ​​​ർ​​​ജി​​​ക​​​ളും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​വ തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സ്റ്റേ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

2026 ജ​​​നു​​​വ​​​രി ഏ​​​ഴി​​​ലെ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​നെ തു​​​ട​​​ർ​​​ന്ന് കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​ൻ വാ​​​യ്പ​​​ക്കാ​​​ർ ര​​​ണ്ടു​​​മാ​​​സ​​​ത്തെ സാ​​​വ​​​കാ​​​ശം തേ​​​ടി. ഇ​​​തി​​​നി​​​ടെ ബാ​​​ബു ഡെ​​​ബ്റ്റ് റി​​​ക്ക​​​വ​​​റി ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ വീ​​​ട് ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ത​​​ള്ള​​​പ്പെ​​​ട്ടു.
ജൂ​​​ലൈ 15ന് ​​​ന​​​ട​​​ന്ന വാ​​​യ്പാ അ​​​ദാ​​​ല​​​ത്തി​​​ൽ 37 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ (ഒ​​​ടി​​​എ​​​സ്) സൗ​​​ക​​​ര്യം ബാ​​​ങ്ക് അ​​​നു​​​വ​​​ദി​​​ച്ചു.

ജൂ​​​ലൈ 31ന​​​കം 7.5 ല​​​ക്ഷ​​​വും സെ​​​പ്റ്റം​​​ബ​​​ർ 25ന​​​കം ബാ​​​ക്കി തു​​​ക​​​യും അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വ്യ​​​വ​​​സ്ഥ. എ​​​ന്നാ​​​ൽ വാ​​​യ്പാ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ ഈ ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചി​​​ല്ല. തു​​​ട​​​ര്‍​ന്ന് ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് വാ​​​യ്പാ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : South Indian Bank Stipulated norms Koothaly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up