പ്രതീകാത്മക ചിത്രം
പെരുമ്പാവൂർ: ഹോളോബ്രിക്സ് ലോറിയിൽ കയറ്റുന്നതിനിടെ അട്ടി മറിഞ്ഞ് ദേഹത്തു വീണ് ഒഡീഷ സ്വദേശി മരിച്ചു.
പോഞ്ഞാശേരി ചെമ്പാരത്ത്കുന്ന് അഫ്സിയ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളി രുദ്ര മാജിയാണു (20 ) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സ്റ്റോക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് മൂന്നു തൊഴിലാളികളാണ് ലോറിയിൽ ഹോളോബ്രിക്കുകൾ കയറ്റിക്കൊണ്ടിരുന്നത്.
ലോറിക്കുമുകളിൽ ഒരു തൊഴിലാളിയും താഴെ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. രുദ്ര ബാജിയോടൊപ്പം താഴെ നിന്നിരുന്ന തൊഴിലാളി ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Tags : Odisha Topples Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash