പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചാല വൈഷ്ണവി ജ്വല്ലറി സ്വർണക്കൊള്ള കേസിൽ ആറ് പേർ അറസ്റ്റിൽ. വയനാട്ടിൽനിന്നാണ് പ്രതികൾ പിടിയിലായത്. കവർച്ച ചെയ്ത സ്വർണത്തിൽ കുറച്ചുഭാഗവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. .കർണാടകയിൽ കടന്ന പ്രതികളെ പൊലീസ് പിന്തുടർന്ന് വയനാട്ടിൽ കയറ്റുകയായിരുന്നു.
മോഷണത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെയും ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെയുമാണ് പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പത്തിനുശേഷം ജ്വല്ലറി പൂട്ടി സ്വർണമടങ്ങിയ ബാഗുമായി ഇറങ്ങിയ വൈഷ്ണവി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ നന്ദകുമാറിൽ നിന്നാണ് സംഘം സ്വർണം കവർന്നത്.
പിൻവാതിലിലൂടെ പുറത്തിറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദകുമാറിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഉടമകൾ പൊലിസിന് നൽകിയ മൊഴി പ്രകാരം രണ്ട് കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്.
സംഭവത്തെ തുടർന്ന് രാത്രി തന്നെ നഗരത്തിൽ വ്യാപക പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. തുടർന്നു നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഒളിവിലായ പ്രതിക്കായിട്ടുള്ള തെരച്ചിൽ തുടരുകയാണ്.
Tags : Robbery Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash