തെരുവുനായകൾ ജനസുരക്ഷയ്ക്ക് ആശങ്ക
Saturday, October 18, 2025 12:28 AM IST
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം വലിയ തോതിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണ ജനങ്ങളുടെ സുരക്ഷയെ സാരമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾ, വയോധികർ, യാത്രക്കാർ എന്നിവർക്കുള്ള ഭീഷണി അതീവ ഗുരുതരമാണ്. സംസ്ഥാന സർക്കാർ ഈ പ്രശ്നം അടിയന്തിരമായും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.
കെ.പി. ശിഫാന ജബിനോ