മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വേതനം നൽകുന്നില്ല
Saturday, October 18, 2025 12:35 AM IST
2025 ഏപ്രിൽമേയ് മാസങ്ങളിൽ നടന്ന എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വേതനം ഇനിയും നൽകാത്തത് ഏറെ ലജ്ജാകരമാണ്.
മൂല്യനിർണയവും ഫലപ്രഖ്യാപനവും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അധ്യാപകർക്ക് ഇനിയും വേതനം നൽകാത്തതു ക്രൂരതയാണ്. 2024 ഏപ്രിൽമേയ് മാസങ്ങളിൽ നടത്തിയ പൊതുപരീക്ഷകളുടെ വേതനവും ഒരു വർഷം പിന്നിട്ട ശേഷമാണ് നൽകിയത്.
മധ്യവേനൽ അവധിക്കാലത്തു ഭൂരിപക്ഷം അധ്യാപകരും വീടുകളിലായിരുന്നപ്പോൾ വെയിലും ചൂടും വകവയ്ക്കാതെ കിലോമീറ്റർ ദൂരം യാത്ര ചെയ്തു മൂല്യനിർണയ ക്യാമ്പുകളിലെത്തി വളരെ വൈകിയും മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വേതനം തടഞ്ഞുവയ്ക്കുന്നത് ഏറെ വേദനാജനകമാണ്. മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വേതനം ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസ മന്ത്രിയും അടിയന്തരമായി ഇടപെടണം.
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി