വർഷം തോറും തെരഞ്ഞെടുപ്പ് ഉണ്ടാകട്ടെ!
Saturday, October 18, 2025 12:31 AM IST
നമ്മുടെ ചുറ്റുപാടും ഇപ്പോൾ ഉദ്ഘാടനങ്ങളുടെ മാമാങ്കമാണ്. അഞ്ചു വർഷത്തിന്റെ സമാപന ഫൈനൽ. പഞ്ചായത്ത്, മുനിസിപ്പിലാറ്റി, കോർപറേഷൻ, നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. ഇപ്പോഴാണ് ചലിക്കാത്ത പല പദ്ധതികളും യാഥാർഥ്യമാകുന്നത്. ഇതൊക്കെ കാണുമ്പോൾ തെരഞ്ഞെടുപ്പ് വർഷം തോറും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.
എ.ജെ. സജി ആറ്റത്ര, തൃശൂർ