ശബരിമലക്കാര്യത്തിലെ ഹൈക്കോടതി അന്വേഷണം
Saturday, October 18, 2025 12:30 AM IST
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണല്ലോ. എന്നാൽ ഇതുകൊണ്ട് സ്വർണം കട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കാനും സാധിക്കുമോ? കേരള ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഭീമമായ തട്ടിപ്പായിരുന്നല്ലോ ലാവ്ലിൻ അഴിമതി.
വലിയ ബഹളമായിരുന്നു, കേസ് സിബിഐ അന്വേഷിച്ചു. അവസാനം സിബിഐ കോടതി പിണറായിയെ വെറുതെ വിട്ടു. അതുകൊണ്ട് ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയെക്കുറിച്ചുള്ള ഹൈക്കോടതി അന്വേഷണത്തിന്റെ ഗതിയും ഇതുപോലെയാകുമോ? കണ്ടറിയാം.
കണ്ണോളി സുനിൽ, തേലപ്പിള്ളി