ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു
Friday, September 22, 2023 1:15 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോടെയായിരുന്നു സം​ഭ​വം. പൂ​ന്തു​റ സ്വ​ദേ​ശി വി​ശ്വ​നാ​ഥ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​രു​തി 800 കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമിക അ​നു​മാ​നം. ബോ​ണ​റ്റി​ൽനി​ന്ന് തീ ​ഉ​യ​ർ​ന്ന​തി​നെ തു​ട​ർന്നു ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി.

തീ ​പി​ടി​ത്ത​ത്തി​ൽ കാ​റി​ന്‍റെ ബോ​ണ​റ്റി​ന്‍റെ ഭാ​ഗം പൂർണമാ യും ക​ത്തി ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജി ഖാ​ൻ, ജ​യ​കു​മാ​ർ, സേ​നാം​ഗ​ങ്ങ​ളാ​യ മോ​ഹ​ന​ൻ, വി​മ​ൽ​രാ​ജ്, സാ​നു, ശ്രീ​രാ​ജ് ആ​ർ. നാ​യ​ർ, സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.