കാ​റ്റി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍റെ വാ​ഴ​ക​ള്‍ നി​ലം​പൊ​ത്തി
Sunday, April 21, 2024 5:23 AM IST
എ​ട​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വേ​ന​ല്‍ കാ​റ്റി​ല്‍ യു​വ ക​ര്‍​ഷ​ക​ന്‍റെ ആ​യി​ര​ത്തി​ല​ധി​കം വാ​ഴ​ക​ള്‍ നി​ലം​പൊ​ത്തി. പാ​ല​ങ്ക​ര ആ​ലു​വാ​പ്പൊ​ട്ടി താ​യ​ങ്കേ​രി ബി​നേ​യി​യു​ടെ കൗ​ക്കാ​ട് മേ​ലേ​പൊ​ട്ടി​യി​ലു​ള​ള കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ ന​ശി​ച്ച​ത്.

1600ല​ധി​കം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് യു​വാ​വ് ഇ​വി​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ ആ​യി​ര​വും നി​ലം​പൊ​ത്തി. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​യി​രു​ന്നു കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്.

കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. എ​ട​ക്ക​ര, നി​ല​മ്പൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ അ​ധി​കൃ​ത​രെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി. വാ​ഴ​ക​ള്‍ ഇ​ന്‍​ഷു​ര്‍ ചെ​യ്താ​ണെ​ന്നു ക​ര്‍​ഷ​ക​ന്‍ ബി​നോ​യ് പ​റ​ഞ്ഞു.