മ​ഞ്ചേ​രി: ബ​സു​ട​മ സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ച സൂ​ച​ന ബ​സ് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി​യു​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഹം​സ ഏ​രി​ക്കു​ന്ന​ൻ പ​റ​ഞ്ഞു.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി വ​യ്ക്കാ​നാ​ണ് സം​യു​ക്ത സ​മി​തി തീ​രു​മാ​ന​മെ​ന്നും ഹം​സ ഏ​രി​ക്കു​ന്ന​ൻ പ​റ​ഞ്ഞു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ നാ​ഗാ​ർ​ജു ച​ക്കി​ല​ത്ത്, ജോ​യി​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ മ​നോ​ജ്, ഡി​ടി​സി അ​നൂ​പ് ജേ​ക്ക​ബ്, സം​യു​ക്ത സ​മി​തി ചെ​യ​ർ​മാ​ൻ ഹം​സ ഏ​രി​ക്കു​ന്ന​ൻ, ക​ണ്‍​വീ​ന​ർ ടി. ​ഗോ​പി​നാ​ഥ്, വൈ​സ് ചെ​യ​ർ​മാ​ൻ ഗോ​കു​ൽ​ദാ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.