ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
1573226
Saturday, July 5, 2025 10:12 PM IST
ചങ്ങരംകുളം: വാടക വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ചെന്പ്ര വീട്ടിൽ സുനിൽകുമാറിന്റെ മകൾ നന്ദന (22)യാണ് മരിച്ചത്.
ചങ്ങരംകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന നന്ദന ചങ്ങരംകുളത്ത് തന്നെ വാടക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞമാസം 23ന് രാത്രി ഒന്പതിന് മുറിയിൽവച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നന്ദന എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.