മഴയിൽ വില്ലേജ് ഓഫീസിന്റെ സംരക്ഷണ ഭിത്തി തകർന്നു
1573135
Saturday, July 5, 2025 5:32 AM IST
എടക്കര: കനത്ത മഴയെത്തുടർന്ന് വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ സംരക്ഷണ ഭിത്തിയടക്കം തകർന്നുവീണു. കെട്ടിടം അപകാടാവസ്ഥയിൽ. കുറുന്പലങ്ങോട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുർന്ന് തകർന്നുവീണത്. 12 അടിയിലേറെ ഉയരമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയുടെ മുകളിലാണ് ചുറ്റുമതിൽ പണിതിട്ടുള്ളത്.
ഓഫീസ് കെട്ടിടവും തകർന്ന ഭാഗവും തമ്മിൽ അഞ്ച് മീറ്റർ മാത്രമാണ് അകലമുള്ളത്. ഈ ഭാഗത്തെ മണ്ണ് കുതിർന്ന് ചവിട്ടിയാൽപോലും താഴ്ന്ന് പോകുന്ന അവസ്ഥയിലാണ്. മതിലിന്റെ തകർച്ച കെട്ടിടത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഓഫീസിലെ ജീവനക്കാർ. മുപ്പത് വർഷം മുന്പാണ് കുറുന്പലങ്ങോട് വില്ലേജ് ഓഫീസ് കെട്ടിടവും ചുറ്റുമതിലും നിർമിച്ചത്.