തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
1572292
Wednesday, July 2, 2025 10:18 PM IST
മഞ്ചേരി: തെങ്ങിൽ കയറുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൃക്കലങ്ങോട് 32-ൽ കുറ്റിപ്പുളിയൻ ശിവശങ്കരൻ (67) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ശിവശങ്കരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകീട്ട് മരണപ്പെടുകയായിരുന്നു. ഭാര്യ : സുജാത. മക്കൾ : അഖിൽ, അമൃത, അർജുൻ, അശ്വിൻ. മരുമക്കൾ : വിജീഷ്, സുബിഷ, ആര്യ വേണുഗോപാൽ.