ഡോക്ടേഴ്സ്ദിനം മരം നട്ട് ആചരിച്ചു
1572189
Wednesday, July 2, 2025 5:27 AM IST
പെരിന്തൽമണ്ണ: ഇഎംഎസ് നഴ്സിംഗ് കോളജ് വിദ്യാർഥികളും ഓയിസ്ക പ്രവർത്തകരും ചേർന്ന് അമൃതം പൊയ്ക പരിസരത്ത് മരം നട്ടും അമൃതം പൊയ്കയിൽ നീന്തൽ നടത്തിയും ഡോക്ടേഴ്സ്ദിനം ആചരിച്ചു.
പ്രകൃതിയോടയിണങ്ങി ജീവിച്ച് ആരോഗ്യകരമായ ജീവിത ശൈലി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ പി. കിഷോർ കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡോ. പി.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ഓയിസ്ക പ്രവർത്തകരായ ഒ.കെ. പ്രകാശ്, കെ.മുഹമ്മദ് യൂനസ്, ഡോ. ഷീബാ കൃഷ്ണദാസ്, കോളജ് അധ്യാപകരായ സ്വാതികൃഷ്ണ, എ. അർച്ചന, വിദ്യാർഥികളായ അഭിനവ ഭാസ്കർ, പി. ബിജുമോൻ പി.വി. സ്റ്റിദ്ധഷാജു, കെ. അമലാ മാത്യു എന്നിവർ പ്രസംഗിച്ചു.