ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
1571970
Tuesday, July 1, 2025 7:48 AM IST
നിലന്പൂർ: മന്പാട് - ബിന്പുങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കരുളായി സ്വദേശിക്ക് പരിക്ക്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മന്പാട് ഭാഗത്ത് നിന്ന് കരുളായിലേക്ക് ബൈക്കിൽ വരികയായിരുന്ന കരുളായി പുള്ളി സ്വദേശി ഭരതിന്റെ ബൈക്കിൽ നിലന്പൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഭരതിനെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.