ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
1571971
Tuesday, July 1, 2025 7:48 AM IST
മങ്കട : മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.
മഞ്ഞളാംകുഴി അലി എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾകരീം അധ്യക്ഷത വഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗർ അലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, സ്ഥിര സമിതി അധ്യക്ഷൻമാരായ ഫൗസിയ പെരുന്പള്ളി, ടി.കെ. ശശീന്ദ്രൻ, ഷരീഫ് ചുണ്ടയിൽ, മെംബർമാരായ ഷബീബ തൊരപ്പ, കെ.പി.അസ്മാബി, ഒ. മുഹമ്മദ്കുട്ടി, ജമീല, കുറവ പഞ്ചായത്ത് മെംബർ സഫിയ മുല്ലപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ്, സിഡിപിഒ എ. പത്മാവതി തുടങ്ങിയവർ പ്രസംഗിച്ചു.