മങ്കടയിൽ ഉന്നത വിജയികളെ അനുമോദിച്ചു
1571964
Tuesday, July 1, 2025 7:48 AM IST
മങ്കട : മങ്കട മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഞ്ഞളാംകുഴി അലി എംഎൽഎയുടെയും മങ്കട മണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
രാമപുരം ജെംസ് കോളജിൽ നടന്ന ചടങ്ങ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എംഎൽഎ അനുമോദന പ്രഭാഷണം നടത്തി.
ആയിരത്തിൽപരം വിദ്യാർഥികൾക്കാണ് അവാർഡ് വിതരണം ചെയ്തത്. മണ്ഡലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്ക് എംഎൽഎ ഉപഹാരം നൽകി. മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് അജ്മൽ മങ്കട അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി, ജെംസ് കോളജ് വൈസ് ചെയർമാൻ വാസുദേവൻ, ജില്ലാ എംഎസ്എഫ് പ്രസിഡന്റ് കബീർ മുതുപറന്പ, ജനറൽ സെക്രട്ടറി വി.എ. വഹാബ്, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹനീഫ പെരിഞ്ചിരി, ഭാരവാഹികളായ സഹൽ തങ്ങൾ, അഡ്വ. മൂസക്കുട്ടി, കെ.പി. സാദിഖ് അലി,
ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾകരീം, ഹാരിസ് കളത്തിൽ, സൈനുദീൻ, കുരിക്കൾ മുനീർ,എം.ടി. റാഫി, അനീസ് വെള്ളില തുടങ്ങിയവർ പങ്കെടുത്തു.