വുഷു ചാന്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി സാവിയോ ജോമി
1571969
Tuesday, July 1, 2025 7:48 AM IST
അങ്ങാടിപ്പുറം: തൃശൂർ വികഐൻ ഇൻഡോർ സറ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ജൂണിയർ വുഷു ചാന്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി സാവിയോ ജോമി മെഡലുകൾ വാരിക്കൂട്ടി.
വുഷു ഗ്രൂപ് ഇനത്തിൽ സ്വർണവും തൗലു വിഭാഗം അദർ സ്റ്റൈലിൽ വെള്ളിയും ഡബിൾ വെപ്പണിൽ വെങ്കലവും സാവിയോ സ്വന്തമാക്കി.
പരിയാപുരം വട്ടക്കുടിയിൽ ജോമി ജോണിന്റെയും മാലാപറന്പ് സെന്റ് ജോസഫ്സ് എൽപി സ്കൂൾ അധ്യാപിക നിഷ ജോണിന്റെയും മകനാണ് ഈ മിടുക്കൻ. പുലാമന്തോൾ ഐഎസ്കെ മാർഷ്യൽ ആർട്സിലെ ഐഎസ്കെ മുഹമ്മദലിയാണ് പരിശീലകൻ.