പേവിഷബാധക്കെതിരേ ബോധവത്ക്കരണം ശക്തമാക്കണം : എം.കെ. റഫീഖ
1571966
Tuesday, July 1, 2025 7:48 AM IST
മലപ്പുറം: ശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂവെന്നും പേവിഷബാധക്കെതിരെയുള്ള ബോധവത്ക്കരണം ജനങ്ങളിലെത്തിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന റാബിസ് (പേവിഷബാധ) സ്പെഷൽ അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.ഷിബുലാൽ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പരി അബ്ദുൾ ഹമീദ്, നഗരസഭാഗം സുരേഷ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ഷുബിൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.ആർ. ധന്യ, ചീഫ് വെറ്ററിനറി ഓഫീസർ, ഡോ.കെ.ഷാജി, പ്രിൻസിപ്പൽ വി.പി.ഷാജു, ഹെഡ്മിസ്ട്രസ് കെ.ടി. ജസീല, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് എം.ഷാഹുൽ ഹമീദ്, പിടിഎ വൈസ് പ്രസിഡന്റ് എം.ടി. ഉമ്മർ, എസ്എംസി ചെയർമാൻ യു.ജാഫർ, ജില്ലാ വെറ്ററിനറി എപ്പിഡമോളജിസ്റ്റ് ഡോ.എ.ഷമിം, ഐഇസി കണ്‍സൾട്ടന്റ് ഇ.ആർ. ദിവ്യ എന്നിവർ പങ്കെടുത്തു.