പേവിഷബാധക്കെതിരേ സ്കൂളുകളിൽ ബോധവത്കരണം
1572194
Wednesday, July 2, 2025 5:27 AM IST
ഏലംകുളം: പേവിഷബാധക്കെതിരെയുള്ള ബോധവത്ക്കരണവും സ്പെഷൽ അസംബ്ലിയും നടത്തുന്നതിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്ത്തല ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം കുന്നക്കാവ് ഗവണ്മെന്റ് ഹൈസ്കൂളിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സുധീർബാബു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.ടി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.ആർ. മനോജ്, ഒന്പതാം വാർഡ് മെംബർ സൽമ കുന്നക്കാവ്, ആരോഗ്യ പ്രവർത്തകരായ റൈഹാൻ, അശ്വതി, പ്രധാനാധ്യാപിക ജയ, സീനിയർ അസിസ്റ്റന്റ് മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
ഏലംകുളം ഹെൽത്ത് ഇൻസ്പെക്ടർ ഹസൈനാർ നേതൃത്വം നൽകി. തെരുവുനായ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ 1700 ലേറെ വിദ്യാർഥികൾക്കും 80 ജീവനക്കാർക്കും ആരോഗ്യപ്രവർത്തകരുടെ ക്ലാസ് ഉപകാരപ്രദമായി.