ഉന്നതവിജയികളെ ബാങ്ക് അനുമോദിച്ചു
1572191
Wednesday, July 2, 2025 5:27 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഭിന്നശേഷി വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയും കാഷ് അവാർഡും മൊമെന്േറായും നൽകി അനുമോദിച്ചു.
പ്രതിഭാസംഗമം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വാക്കാട്ടിൽ സുനിൽബാബു അധ്യക്ഷത വഹിച്ചു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്തംഗം ഷഹർബാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂതാഹിർ തങ്ങൾ,
മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.ടി. ജബ്ബാർ, മുൻ ബാങ്ക് പ്രസിഡന്റ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബേബി വാത്താച്ചിറ, സെക്രട്ടറി മനോജ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും നേതൃത്വം നൽകി. ശ്രിഥ വൈഷ്ണവി ഗാനങ്ങൾ ആലപിച്ചു.