’ശന്പള പരിഷ്കരണം നടപ്പാക്കണം’ ജോയിന്റ് കൗണ്‍സിൽ മാർച്ച് നടത്തി
1572188
Wednesday, July 2, 2025 5:27 AM IST
മലപ്പുറം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വേതന ഘടന പരിഷ്കരിച്ചിട്ട് ആറുവർഷം കഴിഞ്ഞ സാഹചര്യത്തിൽ ശന്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും അച്യുതമേനോൻ കാലം മുതൽ ഇടതുപക്ഷ സർക്കാരുകൾ മുടക്കം ഇല്ലാതെ അനുവദിച്ച് വരുന്ന അയ്യഞ്ചാണ്ട് ശന്പള പരിഷ്കരണം അട്ടിമറിക്കരുതെന്നും മലപ്പുറത്ത് നടത്തിയ ജോയിന്റ് കൗണ്‍സിൽ ജില്ലാ മാർച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സിൽ നേതൃത്വം കൊടുത്ത സർക്കാർ ജീവനക്കാരുടെ മാർച്ച് മലപ്പുറം എംഎസ്പി ഗ്രൗണ്ട് പരിസരത്തുനിന്ന് ആരംഭിച്ച് കളക്ടറേറ്റിനു മുന്നിൽ സമാപിച്ചു.
സമാപന യോഗം ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി. സുരേഷ്ബാബു, എൻ.പി. സലിം, എം. ഗിരിജ, പി. ഷാനവാസ്, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ സുധാകരൻ പിള്ള,
ജിസ്മോൻ പി. വർഗീസ്, കവിതസദൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ചക്രപാണി, കെ.സി. ശബരിഗിരീഷ്, പ്രസന്നകുമാർ, അനന്തൻ കാട്ടയിൽ, കെ.സുജിത്ത്കുമാർ, കെ. രാജൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. സംസ്ഥാന കൗണ്‍സിൽ അംഗം എ.എസ്. ശ്യാംജിത്ത് നന്ദി പറഞ്ഞു.