ആനുകൂല്യ നിഷേധം : പ്രക്ഷോഭത്തിന് ഇടത് സംഘടനകൾ തയാറാകണം: ആര്യാടൻ ഷൗക്കത്ത്
1572187
Wednesday, July 2, 2025 5:27 AM IST
മലപ്പുറം: ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിനോട് ഇടതുസംഘടനകൾ കാണിക്കുന്ന വിധേയത്വം ലജ്ജാകരമാണെന്നും നിലപാട് തിരുത്തി ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇടത് സംഘടനകൾ തയാറാകണമെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ കൈയിൽ നിന്ന് ഒരു മാനദണ്ഡവമില്ലാതെ ശന്പളവും ആനുകൂല്യങ്ങളും പിടിച്ചുവയ്ക്കുന്ന ഇടതു സർക്കാർ യഥാർഥത്തിൽ കൊള്ളയും പിടിച്ചുപറിയുമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശന്പള പരിഷ്കരണം അട്ടിമറിച്ചതിനെതിരെ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ മലപ്പുറം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റ് മെംബർ കെ.പി. ജാഫർ, ജില്ലാ സെക്രട്ടറി സുനിൽ കാരക്കോട്, ജില്ലാ ട്രഷറർ ഷബീറലി മുക്കട്ട, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ. പ്രവീണ്, എ.പി. അബ്ബാസ്, വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ ഭാരവാഹികളായ ഹബീബ് തോണിക്കടവൻ, വി.എസ്. പ്രമോദ്, ആശആനന്ദ്, ഗോവിന്ദൻ നന്പൂതിരി, പി. ഹരിഹരൻ, ഗദ്ദാഫി മൂപ്പൻ, കെ.കെ. സുധീഷ്, പി. ബിനേഷ്, നിഷമോൾ, എം.എസ്. ഷിബുകുമാർ, പി.ബി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
‘സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കും’
മലപ്പുറം:തൊഴിൽ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ 25 ന് നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിൽ 250 പേരെ പങ്കെടുപ്പിക്കാൻ ആർവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ആർഎസ്പി ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. ഷിബു യോഗം ഉദ്ഘാടനം ചെയ്തു. ആർവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ.രാജേന്ദ്രൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ റഷീദ് വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റംഷീദ് വെന്നിയൂർ, വിജീഷ് പൂക്കോട്ടൂർ, സക്കറിയ പൂക്കോട്ടൂർ, ഹാരിസ് കൊളത്തൂർ, നൗഷാദ് പൂക്കോട്ടൂർ, സുനിൽ അരീക്കോട്, സക്കറിയ പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു.