തെങ്ങ് വൈദ്യുതി തൂണിൽ വീണ് യാത്രക്കാരന് പരിക്കേറ്റു
1572198
Wednesday, July 2, 2025 5:31 AM IST
ചങ്ങരംകുളം: മൂക്കുതലയിൽ തെങ്ങ് വൈദ്യുതി ലൈനിൽ വീണ് ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു. മൂക്കുതല പിടാവനൂർ സ്വദേശിയായ ഗോപി (48)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കുതല മാക്കാലിയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം.
റോഡിന് സമീപത്തെ പറന്പിലെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീഴുകയായിരുന്നു. ഈ സമയം കട തുറക്കാനായി പോവുകയായിരുന്ന ഗോപിയുടെ സ്കൂട്ടറിന് മുകളിലേക്കാണ് വൈദ്യുതി കാൽ പൊട്ടി വീണത്. അപകടത്തിൽ രണ്ട് വൈദ്യുതി കാലുകൾ മുറിഞ്ഞു വീഴുകയും ചെയ്തു. ബൈക്ക് ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം മുടങ്ങി.