‘ജനുവരിയോടെ മലപ്പുറത്തെ തിമിര വിമുക്തമായി പ്രഖ്യാപിക്കും’
1572196
Wednesday, July 2, 2025 5:27 AM IST
പെരിന്തൽമണ്ണ: മലപ്പുറം ജില്ല മാത്രമായി ലയണ്‍സ് 318ഡി വണ്‍ ആരംഭിച്ചു. ലയണിസ്റ്റിക് വർഷം തുടങ്ങുന്ന ജൂലൈ ഒന്നിന് വിവിധ പ്രവർത്തനങ്ങളും സർവീസും തുടങ്ങി. 2026 ജനുവരിയോടെ മലപ്പുറം ജില്ലയെ തിമിര വിമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും പ്രമേഹ പരിശോധനയും പാർശ്വഫല പ്രതിരോധവും ബോധവത്കരണവും പഞ്ചായത്തുകളിൽ നടപ്പാക്കുമെന്നും ലയണ്‍സ് 318ഡി വണ്‍ നിയുക്ത ഗവർണർ കെ.എം. അനിൽകുമാർ പിഎംജെഎഫ് പറഞ്ഞു.
പ്രമേഹ ചികിത്സാക്യാന്പിന്റെയും ബോധവത്കരണത്തിന്റെയും ജില്ലാതല ഉദഘാടനം പെരിന്തൽമണ്ണ ലയണ്‍സ് ക്ലബ് ഹൗസിൽ നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. തിമിരരഹിത മലപ്പുറം ജില്ല റീജിയൻ ലെവൽ കണ്ണ് പരിശോധന ക്യാന്പ് പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി നിർവഹിച്ചു. ഡയബെറ്റിക് കോ ഓർഡിനേറ്റർ ഡോ. കൊച്ചു എസ്. മണി അധ്യക്ഷത വഹിച്ചു.
റീജിയൻ ചെയർമാൻ ഡോ. നഈമു റഹുമാൻ, സോണ്‍ ചെയർമാൻ ശശികുമാർ, എസിപി ദേവിക, ലേഡി സർക്കിൾ സെക്രട്ടറി ഷീജ റോയി, എഫ്ഡബ്ലിയു സി. സുലേഖ, എസിഎസ്മാരായ അഭിലാഷ്, കെ.സി. ഇസ്മായിൽ, ക്ലബ് പ്രസിഡന്റുമാരായ വിജയ മോഹനൻ, പത്മനാഭൻ, ചീഫ് എഡിറ്റർ റോയി, ഡിസ്ട്രിക്റ്റ് ചെയർമാൻ അഡ്വ. ബെന്നി തോമസ്, വർഗീസ് തെക്കെക്കൂട്ട് എന്നിവർ പ്രസംഗിച്ചു.