സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമം വർധിക്കുന്നു: എംഎൽഎ
1572494
Thursday, July 3, 2025 5:09 AM IST
പെരിന്തൽമണ്ണ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചു വരികയാണെന്നും സ്ത്രീകളുടെ സ്വൈര്യ ജീവിതം പിണറായി സർക്കാർ ഇല്ലാതാക്കിയെന്നും നജീബ് കാന്തപുരം എംഎൽഎ.
പെരിന്തൽമണ്ണ നിയോജക മണ്ഡലം വനിതാ ലീഗ് സ്പെഷൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കുടുംബ ബജറ്റുകളെ തകർത്തു തരിപ്പണമാക്കി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും സർക്കാരിന്റെ പരിഗണനയിലില്ല.
കോർപ്പറേറ്റ് താൽപര്യങ്ങളാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. മൈമൂന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുലൈഖ കരിന്പ,
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം, ജമീല മേലാറ്റൂർ, റസിയ വെട്ടത്തൂർ, റംല മേലാറ്റൂർ എന്നിവർ പ്രസംഗിച്ചു. എംഎസ്എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നബീൽ കുന്പളാംകുഴി വിഷയാവതരണം നടത്തി.