ഡോക്ടറെ ആദരിച്ചു
1572499
Thursday, July 3, 2025 5:11 AM IST
കൊളത്തൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജെആർസി യൂണിറ്റ് മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആശാകൃഷ്ണനെ ആദരിച്ചു. ’ഡോക്ടറോടൊപ്പം ’ പരിപാടിയിൽ ഡോക്ടർ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എച്ച്എം വി.എൽ. ജെയ്സി, എസ്ആർജി കണ്‍വീനർ വിജിത്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ദിവ്യ, സീനിയർ അധ്യാപകൻ പ്രകാശ് കുമാർ, പി.പി. ജസീറ, ജെആർസി കൗണ്‍സിലർ പി. ബീനമോൾ, ജെആർസി പ്രസിഡന്റ് ശിവാനി, സെക്രട്ടറി ഫയാസ് എന്നിവർ പ്രസംഗിച്ചു.
കേഡറ്റുകളായ മേഘ രവി, വൈഗ, ആഗ്നേയ, ലിയ, ഉവൈസ് എന്നിവർ ഡോക്ടറുമായി സംവദിച്ചു.