മ​ഞ്ചേ​രി: ലോ​ട്ട​റി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​ര​വെ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി 15 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ഞ്ചേ​രി പ്ര​കാ​ശ് ലോ​ട്ട​റീ​സ് ഉ​ട​മ കാ​ഞ്ഞി​ട്ടു​കു​ന്ന് ശാ​ന്തി​ഗ്രാം ശ്രീ​ഗോ​കു​ലം ഹൗ​സി​ല്‍ കൃ​ഷ്ണ​ദാ​സ് (52) ആ​ണ് സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്‌‌​ഷ​ന്‍ ഏ​ജ​ന്‍റാ​യ പു​ല്ല​ഞ്ചേ​രി വേ​ട്ടേ​ക്കോ​ട് മു​ണ്ടി​യ​ന്‍​കാ​വി​ല്‍ ജി​ജി(40)​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്.

2024 ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ 2025 ജൂ​ണ്‍ നാ​ല് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ലോ​ട്ട​റി ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ബി​ല്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് 14,93,409 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.