രാജവെമ്പാലയെ പിടികൂടി
1572749
Friday, July 4, 2025 5:40 AM IST
നിലമ്പൂർ: അടുക്കളയിൽ കയറി കൂടിയ രാജവെമ്പാലയെ പിടികൂടി പാമ്പുപിടിത്ത വിദഗ്ധൻ സി.ടി.അബ്ദുൾ അസീസ്. ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിലെ അഭിലാഷിന്റെ വീട്ടിലെ അടുക്കളയിലാണ് 12 അടി നീളമുള്ള രാജവെമ്പാല കടന്നുകൂടിയത്.
അഭിലാഷ് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിനെ വിവരം അറിയിച്ചതോടെയാണ് മേഖലയിലെ പ്രധാന പാമ്പുപിടിത്ത വിദഗ്ധനായ എരഞ്ഞിമങ്ങാട് സ്വദേശി സി.ടി.അബ്ദുൾ അസീസ് രാജവെമ്പാലയെ പിടികൂടാനെത്തിയത്.
പിടികൂടിയ രാജവെമ്പാലയെ നിലമ്പൂർ വനം ആർആർടി വിഭാഗത്തിന് കൈമാറി. പിന്നീട് ഉൾവനത്തിലേക്ക് രാജവെമ്പാലയെ കയറ്റി വിടും. അസീസ് പിടികൂടുന്ന 59-ാമത്തെ രാജവെമ്പാലയാണിത്.