നാലുവർഷ ബിരുദം: കാലിക്കട്ട് കാമ്പസിൽ പ്രതിഷേധ ധർണ നടത്തി കെപിസിടിഎ
1572750
Friday, July 4, 2025 5:40 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഭരണകാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷ(കെപിസിടിഎ)ന്റെ ധർണ. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ റെഗുലേഷൻ ഭേദഗതി വിദ്യാർഥി വിരുദ്ധ തീരുമാനമാണെന്നും അക്കാദമിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി ഉദ്ഘാടനം ചെയ്തു.
കെപിസിടിഎ സംസ്ഥാന ട്രഷറർ ഡോ. ടി.കെ. ഉമ്മർ ഫാറൂഖ് , സംസ്ഥാന സെക്രട്ടറി ഡോ. കെ.ജെ. വർഗീസ് , സിൻഡിക്കറ്റ് അംഗം ടി.ജെ. മാർട്ടിൻ, പി. മധു, സെനറ്റ് അംഗങ്ങളായ ഡോ. മനോജ് മാത്യൂസ്, ഡോ. പി. സുൽഫി , ഡോ. ഇ. ശ്രീലത , ഡോ. ജയകുമാർ ,
സുനിൽകുമാർ, കെപിസിടിഎ റീജിയണൽ സെക്രട്ടറി ഡോ. റഫീഖ്, ലൈസൻ ഓഫീസർ ഡോ. കബീർ, സിയുഎസ്ഒ മുൻ പ്രസിഡന്റ് പ്രവീൺ കുമാർ, പ്രസിഡന്റ് ചാൾസ് ചാണ്ടി, ജനറൽ സെക്രട്ടറി സ്വപ്ന, യൂണിയൻ ചെയർപേഴ്സൺ നീതിൻ ഫാത്തിമ, കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.