വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1572753
Friday, July 4, 2025 5:40 AM IST
എടക്കര: മരുത ഗവ. ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ ഒരുക്കിയ വര്‍ണക്കൂടാരം പദ്ധതി ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം വഴി 10ലക്ഷം ചെലവിട്ടാണ് വര്‍ണക്കൂടാരം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷത വഹിച്ചു. ഡിപിസി ടി. അബ്ദുല്‍ സലീം മുഖ്യാതിഥിയായിരുന്നു.
വിദ്യാകിരണം ജില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍,
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്മോള്‍ വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ സി.കെ. നാസര്‍, എം. ശിഹാബ്, മുപ്ര സെയ്തലവി, പ്രധാനാധ്യാപിക എം.ജെ. സിസിലി, നിലമ്പൂര്‍ എഇഒ ജേക്കബ് സത്യന്, ബിപിസി എ. ജയന്, ബിആര്‍സി ട്രെയിനര്‍ ടി.പി. രമ്യ, അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍, വിവിധകക്ഷിനേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.