കേരളത്തില്‍ സൂചിയും നൂലും മരുന്നുമായി ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ: നജീബ് കാന്തപുരം
1572740
Friday, July 4, 2025 5:32 AM IST
പെരിന്തല്‍മണ്ണ: സൂചിയും നൂലും മരുന്നുമായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഇത് കേരളത്തിന് മാത്രം അവകാശപ്പെട്ട "നേട്ട' മാണെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എസ്ടിയു സ്പെഷല്‍ കണ്വന്ഷന് പെരിന്തല്‍മണ്ണ ലീഗ് ഹൗസിലെ പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്ത് കേരളം ഒന്നാം നമ്പര്‍ ആണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കെടുകാര്യസ്ഥതയുടെയും ഇല്ലായ്മയുടെയും കാര്യത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും പൊള്ളയായ അവകാശവാദങ്ങള്‍ നിര്‍ത്താന്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തയാറാകണം.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിനുപോലും മരുന്ന് ഇല്ലാതായി. വര്‍ഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ക്ഷേമ പദ്ധതികള്‍ക്ക് കേരളത്തില്‍ മൊറട്ടോറിയം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ടിയു നിയോജക മണ്ഡലം പ്രസിഡന്റ് തെക്കത്ത് ഉസ്മാന് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസര്‍, ജന. സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം, എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, മുഹമ്മദലി കട്ടുപ്പാറ, ബഷീര്‍ ചീരിക്കല്, ശിഹാബ് കളകണ്ടന്, ഫിറോസ് പച്ചീരി, മുസ്തഫ തങ്ങള്‍, എന്‍.പി കരീം, അഷ്റഫ് പുത്തൂര്‍, കെ.എന്‍. അസീസ്, അസ്ഹറുദ്ധീന് മേലാറ്റൂര്‍, കുഞ്ഞാപ്പ മണ്ണാര്‍മല, ബഷീര്‍ മേലാറ്റൂര്‍, കെ.കെ. നാസര്‍, ഷഫീഖ് തോരപ്പ, ഇല്യാസ്, ഹമീദ് ഉച്ചാരക്കടവ് സംസാരിച്ചു.