കരുവാരകുണ്ട് കൃഷിഭവൻ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു
1572741
Friday, July 4, 2025 5:32 AM IST
കരുവാരകുണ്ട്: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. കർഷകർക്കായി ബട്ടർ, അബിയു, പേര, മാവ്, പ്ലാവ് തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷ തൈകളുടെയും ഗ്രാമ്പു, കുറ്റിക്കുരുമുളക്, ഗംഗാബോണ്ടം തെങ്ങ് തുടങ്ങിയ തൈകളുടെയും ജൈവവള പാക്കറ്റുകളുടെയും വിപണനം നടന്നു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. ആഫിയ, വി. മുനവ്വിർ എന്നിവർ സംസാരിച്ചു. നോബിൾ. പി. ഏലിയാസ്, കെ. ഷൈലജ, ദേവകി എന്നിവർ നേതൃത്വം നൽകി.