കാട്ടാനശല്യം: കേരള കര്‍ഷക സംഘം വനംഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1572755
Friday, July 4, 2025 5:40 AM IST
എടക്കര: ചുങ്കത്തറയുടെ വിവിധ ഭാഗങ്ങളിലെ കാട്ടാനശല്യത്തിനെതിരേ കേരള കര്‍ഷക സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂച്ചക്കുത്ത് വനംഔട്ട് പോസ്റ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തുക, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സിപിഎം ഏരിയ സെന്റര്‍ അംഗം പി. ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി. യോഹന്നാന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, സിപിഎം ചുങ്കത്തറ ലോക്കല്‍ സെക്രട്ടറി സി. ബാലകൃഷ്ണന്, കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി ഇ.എ. മാര്‍ക്കോസ്, വില്‍സണ്‍, കെ.കെ. പൗലോസ്, ബിന്ദു കുരിക്കാശേരി, വി.പി. ഹാന്‍സി, ഷാജഹാന് ചേലൂര്‍, കെ.ബി. ബിനീഷ്, പി.എന്‍. ജിജിന് എന്നിവര്‍ സംസാരിച്ചു.