ക​രു​വാ​ര​കു​ണ്ട്: "ജൂ​ലൈ അ​ഞ്ച്-​ക​ഥാ​കാ​ര​ൻ ബ​ഷീ​ർ ദി​ന'​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഒ​രു​ക്കി​യ ദൃ​ശ്യാ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​യി. ബ​ഷീ​റി​നെ കൂ​ടാ​തെ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പാ​ത്തു​മ്മ, ക​ദീ​ജ, മ​ജീ​ദ്, സു​ഹ്റ, സാ​റാ​മ്മ, കേ​ശ​വ​ൻ നാ​യ​ർ, ആ​ന​വാ​രി രാ​മ​ൻ​നാ​യ​ർ, സൈ​ന​ബ, ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് കു​ട്ടി​ക​ളു​ടെ മു​ന്നി​ലെ​ത്തി​യ​ത്.

കൂ​ടാ​തെ ബ​ഷീ​ർ കൃ​തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ശി​ല്പ​ശാ​ല, ചി​ത്ര​ര​ച​ന, തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. രാ​ജ​ശ്രീ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​റി​ൻ​ഷി​ന, കെ. ​ശ്രീ​ജ​യ, കെ. ​ജ​യ​ശ്രീ, പി.​എം ആ​ര്യ, ന​സ്‌​ബി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.