ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് മാർച്ച്
1573131
Saturday, July 5, 2025 5:32 AM IST
ഏലംകുളം: ആരോഗ്യരംഗത്തെ അനാസ്ഥയ്ക്കെതിരേ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏലംകുളം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി സി. സുകമാരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഹുസൈൻ മാടാല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. കേശവൻ, മണികണ്ഠൻ, ബിന്ദു മോഹൻദാസ്, മഹിള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ചക്കിങ്ങൽ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് മാടയിൽ, സുബ്രഹ്മണ്യൻ, മുസ്തഫ, ജയൻ ചിത്രപുരി, നാരായണൻകുട്ടി, മുസ്തഫ, പ്രജീഷ് വാര്യർ, താജുദീൻ, ഉണ്ണികൃഷ്ണൻ, ഷൈജു എന്നിവർ പ്രസംഗിച്ചു.